യാത്ര
യാത്ര
എല്ലാം മാറിയ ഒരു യാത്ര ആയിരുന്നു അത്. കൂടുതൽ അവനെ അടുത്തറിയാൻ പറ്റി. മെസ്സേജുകളിലൂടെ അറിയുന്നതല്ലേ ഒരാൾ എന്ന് എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞ്.
കണ്ണുകളിൽ മുഖങ്ങളിൽ നിന്നും മനസിലാക്കാൻ കഴിയുന്നതിലേറെ കാഴ്ചയിലും യാത്രയിലും ഞാൻ അറിഞ്ഞു..
ഓടി ബസിലേക്ക് കയറാൻ നേരം എന്നെ നോക്കിയില്ല കൂടെ ഒരാൾ ഉണ്ടെന്നു അവൻ മറന്നു പോയെന്നു ഞാൻ കരുതി. ബസിൽ ഒരു രണ്ട് പേർക്ക് ഇരിക്കാവുന്ന സീറ്റ് അതിൽ അവനിരുന്നു എന്നോട് ഒരു ചോദ്യം.
"സൈഡിൽ ഇരിക്കുന്നോ എന്ന്. "അപ്പോൾ ആ ചോദ്യത്തിൽ എന്നെ മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.
എന്റെ കൈയിൽ പിടിക്കാൻ നോക്കുന്നുണ്ട് എന്തോ അവന് പ്രണയിക്കാൻ അറിയില്ല. ഞാൻ തല്ലിയാലോ എന്നോർത്താവും.
കൈയിൽ പിടിച്ചു. ഞാൻ ഒന്നും ചെയ്തില്ല. പതിയെ തോളിൽ കൈ ഇട്ട്. ഇതൊന്നും മറ്റൊന്നിനുമല്ല ആദ്യമായി കാണുവാണ് കുറേ വർഷങ്ങൾ പ്രണയിച്ചിട്ട്. അപ്പോഴുള്ള സ്നേഹ പ്രകടനം.

