STORYMIRROR

shifin sanu

Romance Crime Thriller

3  

shifin sanu

Romance Crime Thriller

ഇരുൾ നിറഞ്ഞ രാവും മങ്ങിയ ഓർമ്മകളും

ഇരുൾ നിറഞ്ഞ രാവും മങ്ങിയ ഓർമ്മകളും

2 mins
2

ഇരുൾ നിറഞ്ഞ യാമം. ചീവിടുകളുടെ നിലച്ച ശബ്ദം മാത്രം.
കരിയിലയുടെയും പുളിമണ്ണിന്റെയും മുകളിൽ തലോടുന്ന അവന്റെ
കാൽപ്പെരുമാറ്റം മാത്രം. അവൻ ഇരുട്ടിനെ കീറിമുറിച്ച് നടന്നു. കയ്യിൽ
കരുതിയിരുന്ന മെഴുകുതിരിയിലേക്ക് അവൻ നോക്കി. തന്നെ നോക്കി
പുഞ്ചിരിക്കുന്ന **നാളെ** എന്ന പ്രതീക്ഷയെ അവൻ തിരിച്ചു ചിരി
സമ്മാനിച്ച് വീണ്ടും ഊന്നി നടന്നു. പെട്ടെന്ന് അവൻ വന്നു നിന്നു, എന്തോ
ശബ്ദം കേൾക്കുന്നു. അവൻ മനസ്സിൽ പറഞ്ഞു,;നിഷാദേ! നിഷാദേ!
അവൻ തിരിഞ്ഞു നോക്കി. പെട്ടെന്ന് ആരോ അവന്റെ തോളിൽ തൊട്ടു.
അവൻ പേടിച്ച് തിരിഞ്ഞു നോക്കി, അത് **മാളവിക** ആയിരുന്നു.
പെട്ടെന്ന് അവൻ ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നു. വിയർത്ത
അവന്റെ ശരീരത്തിൽ ഫാനിന്റെയോ ജനലിലൂടെ കയറി വന്ന
ഇളംകാറ്റിനോ അവന്റെ ചൂടിനെ ഇല്ലാതാക്കാൻ കഴിഞ്ഞില്ല. അവന്റെ
കണ്ണുകളിൽ അപ്പോഴും ചോരയിൽ മുങ്ങിയ മാളവികയുടെ മുഖം
തളംകെട്ടി നിൽക്കുകയായിരുന്നു. അടുത്ത് കിടന്ന കൂജയിലെ ഒരു ഗ്ലാസ്
വെള്ളം കുടിച്ച് അവൻ മാളവികയെയും തന്റെയും പഴയ
**ഫ്ലാഷ്ബാക്കുകൾ** ഓർത്തെടുത്തു.
അന്ന് അവന്റെ പുതിയ കോളേജിലേക്ക് തുറക്കുന്ന ദിവസമായിരുന്നു.
വീട്ടിൽ നിന്ന് ഇറങ്ങിയ സമയം തന്നെ അവൾ നിന്നെ കറക്കണം എന്ന്
മനസ്സിൽ ഉറപ്പിച്ചിരുന്നു. കഴിഞ്ഞ ബർത്ത്ഡേയ്ക്ക് അച്ഛൻ വാങ്ങി തന്ന
പുതിയ ബുള്ളറ്റും എടുത്ത് അവൻ കോളേജിലേക്ക് പുറപ്പെട്ടു. അവിടെ
എത്തിയപ്പോൾ തന്നെ അവന്റെ **ആവേശം** വർദ്ധിച്ചു. ക്ലാസ്സിൽ കയറി
തന്റെ ഇരിപ്പിടം അവൻ ഉറപ്പിച്ചു. അങ്ങനെ പലരും വന്ന് പലരെയും
പരിചയപ്പെട്ടു. അതിൽ അവന്റെ ശ്രദ്ധയിൽപ്പെട്ടത് **മാളവിക** എന്ന
സുന്ദരിപ്പെൺകുട്ടിയായിരുന്നു.

അങ്ങനെ അവളുമായി അടുക്കാൻ ശ്രമിച്ചു. ആദ്യം പരാജയപ്പെട്ടെങ്കിലും
പിന്നെ ശ്രമം ഫലിച്ചു.t;എന്താണ് പേര്?t;മാളവിക.;നിന്റെയോ?;ഞാൻ
നിഷാദ്.;അങ്ങനെ സംസാരം നീണ്ടു പോയി.
ദിവസങ്ങൾ നീങ്ങിത്തുടങ്ങിയപ്പോൾ സംസാരം പിന്നെ ക്ലാസ് മുറിയിൽ
നിന്ന് വരാന്തയിലേക്കും, അവിടെ നിന്ന് കോളേജ് മുറ്റത്തേക്കും, അവിടെ
നിന്ന് പുറത്തേക്കും, പിന്നീട് ഹോട്ടലിലേക്കും ബീച്ചിലേക്കും മാളിലേക്കും
ഒക്കെ നീണ്ടു. അങ്ങനെ ഇരുവരുടെയും ഇടയിലുള്ള ബന്ധം മുറുകി.
വിശ്വാസ്യതയോടെ മനസ്സിൽ ഉറച്ചിരിക്കുന്ന സമയത്താണ് നിഷാദ് തന്റെ
പുതിയ സുഹൃത്തിനെ, തന്റെ **ബെസ്റ്റ് ഫ്രണ്ട് ആയ ജിഷാദിനെ**
അവൾക്ക് പരിചയപ്പെടുത്തിയത്.
അവനും നിഷാദിനെപ്പോലെ തന്നെ ഹാൻഡ്സം ആയിരുന്നു. ഒറ്റ
നോട്ടത്തിൽ തന്നെ അവളുടെ മനസ്സിൽ എന്തൊക്കെയോ അലകൾ ഇരച്ചു
കയറി. അങ്ങനെ അവനുമായി അവൾ സംസാരിച്ച് തുടങ്ങിയപ്പോൾ
അവനോടുള്ള ഒരു സ്നേഹം അവളുടെ മനസ്സിൽ മൊട്ടിട്ടു.
ജിഷാദിന്റെയും മനസ്സിൽ കാര്യങ്ങൾ ഇതുപോലെ തന്നെയായിരുന്നു.
രണ്ടുപേരും തമ്മിൽ അടുക്കാനുള്ള ഒരു **സന്ദർഭത്തിനായി** കാത്തു
നിന്നു.
അങ്ങനെ ഒരു ദിവസം നിഷാദ് പുറംജില്ലയിലേക്ക് പോകാൻ
പോകുന്നതിനു മുൻപ് മാളവികയെ നോക്കാൻ ജിഷാദിനെ ഏൽപ്പിച്ചു.
അവർക്ക് ഒരുമിച്ചു കൂടാനുള്ള സന്ദർഭം ഒത്തു വന്നു. പരസ്പരം
സംസാരത്തിൽ തുടക്കം വിട്ടു. മൊട്ടിട്ട് വന്ന പ്രണയം അങ്ങനെ വളർന്ന്
**പടർവൃക്ഷമായി**. നിഷാദ് തിരിച്ചു വന്നതിനു ശേഷവും ഇത് തുടർന്നു.
ജിഷാദിനെ വേണ്ടി നിഷാദിനെ ഒഴിവാക്കാൻ അവൾ ശ്രമിച്ചു. അത്
ഫലം കാണുകയും ചെയ്തു.
അവൾ ഒഴിവാക്കിയതോടെ നിഷാദ് ഒരു സങ്കടത്തിന്റെ, ഒരു
ദുഃഖത്തിന്റെ **പടുക്കുഴിയിലേക്ക്** വീണു. ഡിപ്രഷനിൽ കഴിവെ
നീഷാദിന് അവളോടുള്ള കദുക കൈപ്പ് അധികരിക്കാൻ തുടങ്ങി. അങ്ങനെ
ഒരു ദിവസം നിഷാദ് ടൂർ കഴിഞ്ഞ് വരുന്ന സമയത്ത് മാളവികയെ
കാണാൻ ഇടയായി. അപ്പോ നടന്നുവരുന്നത് കണ്ടപ്പോഴാണ് അവൻ
ശരിക്കും ഞെട്ടിയത്, അത് **ജിഷാദായിരുന്നു**.
അവന്റെ മനസ്സിൽ **പകയും ദേഷ്യവും കടലിരമ്പം** ആയി ഇരച്ചു
വന്നു. വീട്ടിൽ പോയി അവളെ കൊല്ലാൻ അവൻ ഒരു പെട്രോൾ
ടിന്നുമെടുത്ത് അവളുടെ വീടിനടുത്തേക്ക് പോയി. അവൾ വീട്ടിലേക്ക്
കയറാൻ തുടങ്ങിയപ്പോൾ അവൻ പിന്നിൽ നിന്ന് വിളിച്ചു, ;മാളവികാ!
അവൾ തിരിഞ്ഞതും അവൻ പെട്രോൾ അവളുടെ മേലേക്ക് ഒഴിച്ചു. ഒര
നിമിഷം വൈകിക്കാതെ അവൻ **തീയിട്ടു**. കത്തിക്കൊണ്ടിരിക്കുന്ന
അവളെ നോക്കി അവൻ മന്ദഹസിച്ചു നിന്നു.


Rate this content
Log in

Similar malayalam story from Romance