ഇലഞ്ഞിപൂവ് വീണ വഴി
ഇലഞ്ഞിപൂവ് വീണ വഴി
ഇരുട്ട്.... ഇരുട്ട് മാത്രമായിരുന്നു അവന്റെ കണ്ണുകളിൽ തിളങ്ങിയിരുന്നത്,
നേരം പരപര വെളുത്തിരുന്നിട്ടും ബാലചന്ദ്രനെ മായിച്ച മേഘങ്ങളെ
പോലെ പ്രശ്നങ്ങൾ വീണ്ടും വീണ്ടും അവന്റെ മുഖത്ത്
നിഴലിച്ചുകൊണ്ടിരുന്നു. അവൻ ജനലിലൂടെ വന്ന ഇളം കാറ്റിനെ തൊട്ടു
തലോടി അവൻ തന്റെ പ്രയാസത്തെ കൺമുമ്പിൽ ഇട്ടു.
ഒരു സാധാരണ കുടുംബത്തിൽ ആയിരുന്നു രോഹിത്തിന്റെ ജനനം.
അച്ഛന്റെയും അമ്മയുടെയും ഏക പുത്രനായ രോഹിത് പ്രയാസം ഒന്നും
അറിയാതെയായിരുന്നു ലോകത്തേക്ക് കടന്നുവന്നത്. വളരെ
സ്നേഹത്തിനും താലോലിക്കലിനും വിധേയനായി വളർന്ന അവന്റെ
കുട്ടിക്കാലം വേഗം കടന്നുപോയി
അങ്ങനെ കാലചക്രം ചവിട്ടി മറിഞ്ഞു.. ഒരു ദിവസം രാത്രി
കിടക്കാൻനിരിക്കേ മീന രാജിനോട് പറഞ്ഞു “രോഹിത്തിനെ സ്കൂളിൽ
ചേർക്കേണ്ട പ്രായമായി ""ഞാനും അറിയുന്നുണ്ട്"" ഞാൻ വിചാരിക്കുന്ന
ഇംഗ്ലീഷ് സ്കൂൾ ചേർക്കാനാ. എന്താ നിങ്ങളുടെ അഭിപ്രായം" ഉത്തരം
മൂളാതെ ഇരുന്ന രാജിനെ മീന നോക്കിയപ്പോൾ കണ്ടത് എന്തോ
ആലോചിച്ച് ഇരിക്കുന്നുട്ടായിരുന്നു "നിങ്ങൾ ഒന്നും മിണ്ടാത്തത്"" ഞാൻ
എന്ത് പറയാനാ എന്റെയും ആഗ്രഹവും അതുതന്നെയാണ് പക്ഷേ
നമ്മുടെ കയ്യിൽ ഫീസ് അടക്കാൻ മാത്രം പൈസയില്ല നമുക്ക് അവനെ
ഏതെങ്കിലും സർക്കാർ സ്കൂളിൽ ചേർക്കാം" രാജിന്റെ
അഭിപ്രായത്തോട് തെല്ലൊന്നു മടിച് അവൾ സമ്മതം മൂളി.
അങ്ങനെ ദിനരാത്രികൾ മാറിമറിഞ്ഞു,രോഹിത്ത് പത്ത്
പഠിക്കുമ്പോഴായിരുന്നു രാജിന്റെ പെട്ടെന്നുള്ള ഒരു തളർച്ച രോഗം
എല്ലാവരുടെയും കണ്ണുകളിൽ പെട്ടത്. ജോലി ചെയ്യാൻ ആകാതെ വീട്ടിൽ
ഇരുന്ന കുടുംബത്തിന് നില ആകെ തെറ്റി. പഠനം പൂർത്തിയാക്കാതെ
രോഹിത് തന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഇല്ലായ്മയുടെ
ഗർത്തത്തിലേക്ക് തള്ളിയിട്ട് ജോലി തേടി ഇറങ്ങി. അവസാനം അവൻ
ഒരു സൂപ്പർ മാർക്കറ്റ് ജോലി കിട്ടി പക്ഷേ അത് അവന്റെ വീട്ടിൽ
കുറച്ച് അകലെയായിരുന്നു അതുകൊണ്ട് തന്നെ അവൻ സൂപ്പർമാർക്കറ്റിന്
അടുത്തുള്ള ഒരു റൂമിൽ താമസം തുടങ്ങി. കുറച്ചുകാലത്തിനുശേഷം
അവിടുന്ന് ഒരു മനോജ് എന്ന സുഹൃത്തിനെ അവൻ കിട്ടി. കുറഞ്ഞ
കാലയളവിൽ തന്നെ ഇരുവർക്കും ഇടയിൽ ബന്ധം മുറുകി. ബന്ധം
വളർന്ന് തങ്ങളുടെ രഹസ്യം കൈമാറൽ പോലും നടന്നു. രോഹിത്തിന്
തന്റെ ശമ്പളം റൂമിൽ ചെറിയ അലമാരയിൽ സൂക്ഷിക്കുന്ന
പതിവുണ്ടായിരുന്നു,സംസാരത്തിനിടയിൽ അദ്ദേഹം ഇത് മനോജിനോട്
പറയുകയുണ്ടായി മനോജ് ശ്രദ്ധിച്ചു എന്നാ ഭാവം കാണിച്ചില്ല.
ഒരു ദിവസം രാത്രി തന്റെ റൂം കാണേണ്ട കാണട്ടെ എന്ന് പറഞ്ഞ്
മനോജ് വന്നു. വളരെ സന്തോഷത്തോടെ അവനെ വരവേറ്റ രോഹിത്
ഇപ്പൊ ചായ കൊണ്ടുവരാം എന്ന്എ പറഞ്ഞു പോയി, തിരിച്ചു
വന്നപ്പോൾ അവനെ കാണാനില്ല്യാരിന്നു, സംശയം തോന്നി ആവൻ തന്റെ
ജീവിത സമ്പാദ്യം പരതിയപ്പോൾ അവിടെ ശൂന്യം മാത്രമായിരുന്നു. ചതി
മനസ്സിലാക്കി അവൻ സങ്കടം ഉള്ളിലുതുക്കി കിടന്നു.
പിറ്റേന്ന്, അവൻ തന്നെ നിയന്ത്രിക്കാൻ സാധിച്ചില്ല, ജീവിതം ഓരോന്ന്
എണ്ണി പറഞ്ഞു ഇലഞ്ഞിപ്പൂവ് വീണ തന്റെ വീട്ടിലേക്കുള്ള വഴി
നടന്നു
………………………………………
