Rafique

Tragedy Classics Others

3.0  

Rafique

Tragedy Classics Others

ഇനി എത്രനാള് കാത്തിരിക്കണം

ഇനി എത്രനാള് കാത്തിരിക്കണം

2 mins
295



          സുഹൃത്തിന് പെണ്ണുകാണാൻ ഞാൻ അവന്റെ കൂടെ കൂട്ട് പോയതായിരുന്നു, ഞങ്ങളുടെ കൂട്ടത്തിൽ ഇനി അവൻ കൂടിയെ കല്യാണം കഴിക്കാൻ ബാക്കിയൊള്ളു , അവൻ വിവാഹം കഴിക്കാൻ ഒത്തിരി വൈകിപ്പോയിട്ടുണ്ട് , ഒത്തിരി കാരണങ്ങളാൽ വിവാഹം നോക്കൽ വൈകിപ്പോയി .അത് അവനും അറിയാം, അത് ഉൾക്കൊണ്ടുകൊണ്ട് തന്നെയാണ് പെണ്ണുകാണാൻ പോകുന്നതെല്ലാം, കയ്യിലുള്ള അഡ്രെസ്സ് വഴിയിൽ കാണുന്നവരോട് ചോദിച്ചു പോയികൊണ്ടിരുന്നു , കുറച്ചു ദൂരം ചെറിയ വഴിയിലൂടെ പിന്നിട്ടപ്പോൾ ഒരു പ്രായമായ ഉപ്പ സൈഡിൽ കുടയും കുത്തിപ്പിടിച്ച് നില്കുന്നു ,അവരോട് വഴി ചോദിക്കാം എന്നു കരുതി അടുത്തെത്തി സംസാരിച്ചപ്പോയാണ് മനസ്സിലായത് അവർ ഞങ്ങളെ കാത്തുനില്കുകയാണെന്ന്,അവരുടെ മകളെയാണ് സുഹൃത്ത് കാണാൻ പോകുന്നതെന്നും എനിക്ക് മനസ്സിലായി

           അവർ ഞങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചു,ഞങ്ങൾ മൂന്നുപേരുംകൂടി നടന്നു,പ്രായാധിക്യം അദ്ദേഹത്തിന്റെ നടത്തത്തെ ചെറുതായി തളർത്തുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി.കയറി ഇരുന്ന ഉടനെ ചായ എത്തി, അതും വാങ്ങി കുടിച്ചോണ്ട് ഞാൻ പറഞ്ഞു " ഇവനാണ് പയ്യൻ " പിന്നെ അവർ രണ്ടുപേരും വിശേഷങ്ങൾ പരസ്പരം ചോദിച്ചു മനസ്സിലാക്കുന്നുണ്ടായിരുന്നു. അപ്പോൾ എന്റെ ശ്രദ്ധ പോയത് വീട്ടിലെ ചെടികളിലേക്കായിരുന്നു, വിരിഞ്ഞു നിൽക്കുന്ന പലതരത്തിലുള്ള പൂക്കൾ ,പാറിപ്പറക്കുന്ന പൂമ്പാറ്റകൾ, മനോഹരമായ ചെടിച്ചട്ടികൾ ,എല്ലാം നല്ലപോലെ പരിപാലിക്കുന്നുണ്ടെന്ന് മനസ്സിലായി.

പെട്ടന്ന് മഴ പെയ്യാൻ തുടങ്ങി ...നല്ല മഴ ....ഞാൻ ആലോചിച്ചു മഴക്കാലം ആയോ ..... നല്ല മഴ .........

           ഓടിട്ട ചെറിയ വീടാണ്, കാവി വിരിച്ച തറ ഇടക്കിടക്ക് പൊട്ടിപൊളിഞ്ഞ് കുഴികൾ കാണുന്നുണ്ട് , ഉമ്മറത്തെ ചുമരിന്റെ മുകളിൽ ഓട് പൊട്ടി വെള്ളം അകത്തേക്ക് ചുമരിലൂടെ ചെയുറുതായി വരുന്നുണ്ട് ,അത് നോക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു " വേനൽ മഴ തുടങ്ങുമ്പോഴാണ് എവിടെക്കെയാ ഓട് പൊട്ടിയിട്ടുള്ളത് മനസ്സിലാകൂ " അത് ശരിയാക്കണം . അപ്പോഴാണ് മണി കെട്ടിയ ഒരു പൂച്ച ഞങ്ങളെ ഇടക്കിടക്ക് വന്നു വട്ടമിട്ട് പോകുന്നത് ശ്രദ്ധിച്ചത് , ഇടക്ക് നോക്കുന്നുണ്ട് ,എന്തോ ഞങ്ങളെ അവനത്ര പിടിച്ചിട്ടില്ലെന്ന് തോനുന്നു,

          അദ്ദേഹം സംസാരിക്കുന്നത് ഞാനും ശ്രദ്ധിച്ചു -" എനിക്ക് ആറ് മക്കളാണ് ഇവള് മൂന്നാമത്തത്തെയാണ് എല്ലാരേം കെട്ടിച്ചു ഇനി ഇവൾകൂടി ഉണ്ട് ഒത്തിരി വൈകിപ്പോയി ഓൾക്ക് ഇപ്പോ 34 ആയി " ഇതുപറയുമ്പോൾ കണ്ണ് നിറയുന്നുണ്ടെങ്കിലും അദ്ദേഹം മുഖത്ത് ചിരി നിറക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു . ഞാൻ പുറത്തേക്ക് നോക്കിങ്ങനെ ഇരുന്നു , മഴ നന്നായി പെയ്യുന്നുണ്ട് , തിരികെ പോകുമ്പോൾ ബൈക്കിൽ മഴകൊണ്ട് പോകേണ്ടിവരുമോ എന്നങ്ങിനെ ആലോചിച്ചിരുന്നു , മഴ പ്രതീക്ഷിച്ചില്ലായിരുന്നു അല്ലെങ്കിൽ റൈൻ കോട്ട് എടുക്കാമായിരുന്നു. 

           ശേഷം അദ്ദേഹം പറഞ്ഞു " ന്നാ ഞ്ഞി ഓളെ കണ്ടോളീം....


പറയേണ്ട താമസം അവൻ തലയാട്ടി സമ്മതം മൂളി, അവൻ തലയാട്ടുന്നത് ഞാൻ നോക്കിനിന്നു.                            

ശബാനാ ഇവിടൊന്ന് വന്നാ...അദ്ദേഹം വിളിച്ചു 

അല്പസമയത്തിന് ശേഷം ഞങ്ങൾ ഇരിക്കുന്നതിന്റെ പുറകിൽ അകത്തേയ്ക്കുള്ള വാതിലിന്റെ അടുത്തായി അവൾ എത്തി, ഞാൻ നോക്കിയില്ല , അവൻ കസേരയിൽ നിന്നും എണീറ്റ് തിരിഞ്ഞു നിന്ന് കണ്ടു ,എന്തോ സംസാരിക്കുന്നുണ്ടായിരുന്നു , ശേഷം അവൻ എന്റെ അടുത്ത് വന്നിരുന്നു . മഴ ഇത്തിരി കുറഞ്ഞിട്ടുണ്ട് ,ചായകുടിച്ച കപ്പ് തിരികെവച്ച് അൽപ നേരം കൂടി അവിടെ ഇരുന്നു ,അവൻ എന്റെ മുഖത്ത് നോക്കി കണ്ണുകൊണ്ട് ആക്ഷൻ കാണിച്ചു ,പോകാൻ ആണെന്ന് എനിക്ക് മനസ്സിലായി. ഞാൻ പറഞ്ഞു " ന്നാ ഞങ്ങൾ ഇറങ്ങിയാലോ മഴ കുറഞ്ഞിട്ടുണ്ട് " അങ്ങിനെ അദ്ദേഹത്തിന് കൈകൊടുത്ത് ഞങ്ങൾ ഇറങ്ങി.

           സംസാരിച്ചുകൊണ്ട് കുറച്ചുദൂരം പിന്നിട്ടു , ഞാൻ പറഞ്ഞുകൊണ്ടിരുന്നു - നല്ല അടിപൊളി ചെടികളുണ്ട് , ചെടിച്ചട്ടിയൊക്കെ സൂപ്പറാണ് , യൂട്യൂബിൽ ഉണ്ടാക്കുന്നത് കാണിക്കുന്ന ചെടിച്ചട്ടികൾ ആണത്, ചുമരിലൊക്കെ ചിത്രം വരച്ചിട്ടുണ്ട് , അവൾ വരച്ചത് തന്നെ ആവാനാണ് സാധ്യത അവളല്ലേ ഇപ്പോ വീട്ടിൽ നില്കുന്നത് , പൂച്ചയാണ് കോമഡി നാടൻ പൂച്ചയാണ് പക്ഷെ പേർഷ്യൻ ആണെന്ന വിചാരം. അവനൊന്നും മിണ്ടിയില്ല ഒന്ന് ചിരിച്ചു 

അല്ല എന്തായി അനക്ക് ഇഷ്ട്ടപെട്ടോ...

വീടും വീട്ടുകാരും പരിസരവും എത്ര ചെറുതായാലും എനിക്ക് പ്രശ്നമില്ല ,ഞാൻ അതൊന്നും ശ്രദ്ധിക്കാറേയില്ല , നീ പറഞ്ഞപ്പോഴാണ് ഇത്രേം ചെടികളും വരകളും അവിടെയുണ്ടെന്ന് ഞാൻ ഓർക്കുന്നത്തന്നെ .പിന്നീടങ്ങോട്ട് ...മൗനം...

കൂടുതലൊന്നും ഞാൻ അവനോട് ചോദിച്ചില്ല. 

"ഇനിയെത്രനാൾ അവൾ കാത്തിരിക്കണം "

     


Rate this content
Log in

Similar malayalam story from Tragedy