Ayrin Ninan

Drama Inspirational

3.8  

Ayrin Ninan

Drama Inspirational

എന്റെ ടീച്ചറമ്മയ്ക്...

എന്റെ ടീച്ചറമ്മയ്ക്...

2 mins
1.2K


എല്ലാവരുടെയും കളിയാക്കലുകൾ എന്റെ ചെവിയിൽ തുളച്ചു കയറിയിരുന്നു. അപമാനത്താൽ തലകുമ്പിട്ടു നിൽക്കുമ്പോഴും (എന്റെ ഈശ്വരാ... എന്നാലും ഞാൻ ഒറ്റയ്ക്ക്.... ) നിശബ്ദത...


 ഗീത ടീച്ചറുടെ ശകാരം ക്ലാസിൽ മുഴങ്ങി. ക്ലാസ് ടെസ്റ്റിൽ തോൽക്കുന്നത് സാധാരണ സംഭവമാണ്. പക്ഷേ ആൺകുട്ടികൾ തോൽക്കുന്നതുപോലെ അല്ലല്ലോ പെൺകുട്ടികൾ ആയാൽ. അതും 10 ആണുങ്ങളും ഒരു പെണ്ണും.

 

"നീതു, എന്താ ഇവിടെ ഒന്നും അല്ലേ...?"

ഞെട്ടി തലയുയർത്തി നോക്കി. ഗീത ടീച്ചർ കലിതുള്ളി നിൽക്കുവാണ്. പേടി കാരണം തൊണ്ടയിലെ ഉമ്മിനീർ വറ്റി ശബ്ദം പോലും പുറത്തേക്ക് വരുന്നില്ല...


ഡിങ് ഡിങ് ഡിങ് ഡിങ്...


 ഹാവു,  interval ആയി. ഇപ്പഴാ സമാധാനമായത്..

 മിസ്സ് ക്ലാസ്സിൽ നിന്നും ഇറങ്ങി.

 രക്ഷപ്പെട്ടു... പതിയെ ഒന്ന് ഇരുന്നു. നേരെ ചൊവ്വേ ഒന്ന് ശ്വാസമെടുതതേ ഉള്ളൂ... തുറിച്ചു നോക്കികൊണ്ട്‌ പെൺപിള്ളേർ എനിക്ക് ചുറ്റും കൂട്ടംകൂടി നിൽക്കുവാ...

" എന്നാലും നീ എന്താ english test ഇന് fail ആയേ...?" 

"നീ ഒരു പെൺകുട്ടി മാത്രം തോറ്റു... "

"അയ്യേ നാണക്കേട്..."

 (എന്റെ ഈശ്വരാ)...


 എടീ ഗീത മിസ്സ്... മിണ്ടാതിരി... ശൂ ശൂ ശൂ... 

 തലപൊക്കി നോക്കിയപ്പോ ദേ നിൽക്കുന്നു ഗീതടീച്ചർ..

 നെഞ്ച് ഇടിക്കാൻ തുടങ്ങി...

" ആ...നീതു നീ സ്റ്റാഫ് റൂമിലോട്ടു വരണം കേട്ടോ..."

 (എ..എന്നോടാണോ!!).....

"ആഹ്. യെസ് ടീച്ചർ... "

"ഇപ്പോ തന്നെ..." ഒന്നു തറപ്പിച്ചു നോക്കിയിട്ട് ടീച്ചർ നടന്നകന്നു... 

വിളറിവെളുത്ത മുഖവുമായി, വിറച്ചു വിറച്ചു സ്റ്റാഫ്റൂമിലോട്ട് നടന്നു...ഗീത ടീച്ചറും ഇനി എന്നെ മറ്റുള്ള ടീച്ചേഴ്സിന്റെ മുൻപിൽ നാണംകെടുത്തുമോ?? എന്നെ വഴക്കു പറയുമോ?? അതോ ചൂരൽ കഷായം തരാൻ ആണോ? ...സ്റ്റാഫ്റൂം എത്തി... 


ഗീത ടീച്ചറെ... 

ടീച്ചർ എന്തോ നോട്ട്ബുക്ക്‌ തപ്പുവായിരുന്നു...

ശബ്ദം കേട്ടിടത്തോട് തല തിരിച്ചു...

"ആഹ്, നീതു...വാ... "

ഈ ബുക്ക്‌  ഒക്കെ റെഫർ ചെയ്തു നോക്ക് കെട്ടോ... 

"ഞാൻ അന്ധാളിച്ചു നിന്നു ... 

പിന്നെ ഉച്ചയ്ക്ക് ചോർ കഴിച്ചു കഴിഞ്ഞു 15മിനിറ്റ് സ്റ്റാഫ്റൂമിൽ എന്റെ അടുത്ത് വാ കേട്ടോ..."

(ഏഹ്? എന്തുവാ ഈ ടീച്ചർ പറയുന്നേ...? )(മനസ്സിൽ ഓർത്തു ... )

"ഇംഗ്ലീഷ് അത്രയ്ക് പേടിക്കാൻ ഒന്നും ഇല്ല മോളെ... "

   

 ഒരു നിമിഷം, പെട്ടെന്ന് ഞാൻ തലഉയർത്തി മിസ്സിന്റെ കണ്ണുകളിലേക്ക് നോക്കി... 

 "നീതു നന്നായി പഠിക്കും... എനിക്ക് അറിയാം. പിന്നെ ഈ ഇംഗ്ലീഷ്, അത് നമ്മൾക്കു റെഡി ആക്കാം. നീതു ഒരു പെൺകുട്ടി അല്ലെ... ആൺപിള്ളേർ തോറ്റാൽ അതു സാധാരണയായേ എടുക്കു... പക്ഷെ അത്പോലെ ആണോ പെൺകുട്ടികൾ... 100പേര് കാണും കളിയാക്കാൻ.. മോൾ ഒറ്റയ്ക്കു എണീറ്റ് നിന്നപ്പോൾ... ടീച്ചർക്ക്‌ പിന്നെ അങ്ങനെ അല്ലെ ക്ലാസ്സിൽ പെരുമാറാൻ പറ്റു... ഇന്റർവെൽ സമയത്തു ഈച്ച അരിക്കുംപോലെ എല്ലാവരും നിന്നെ വളയും എന്ന് എനിക്ക് അറിയാമായിരുന്നു. അതാ പിന്നെ സ്റ്റാഫ്റൂമിലോട്ട് വിളിപ്പിച്ചത്. ആരും കളിയാക്കുന്നത് ശ്രദ്ധിക്കേണ്ട കേട്ടോ. അടുത്ത ടെസ്റ്റിന് നമുക്ക് നല്ല മാർക്ക്‌ വാങ്ങിച്ചു കാണിച്ചുകൊടുക്കാം കേട്ടോ... ഇംഗ്ലീഷിനെ നമുക്ക് കൈപിടിയിലാക്കാട്ടോ. "

 ഒരു നേർപുഞ്ചിരിയോടെ അതും പറഞ്ഞ് എന്നെ ചേർത്ത്പിടിച്ചപ്പോൾ, ഗീത ടീച്ചർ എന്റെ അമ്മ തന്നെ ആണോന്ന് ഒരു നിമിഷം ഞാൻ ഓർത്തു പോയ് ...  


ഈ കണ്ടെൻറ്റിനെ റേറ്റ് ചെയ്യുക
ലോഗിൻ

Similar malayalam story from Drama