Ayrin Ninan

Drama Inspirational

3  

Ayrin Ninan

Drama Inspirational

മാതൃദിനാശംസകൾ

മാതൃദിനാശംസകൾ

1 min
468


"അമ്മേ ദേ ഇങ്ങോട്ടൊന്നു നോക്കിയേ." അടുപ്പിൽ ഊതിക്കൊണ്ടിരുന്ന കുഴൽ ഒന്ന് മാറ്റിക്കൊണ്ട് അമ്മ തിരിഞ്ഞു നോക്കി. "എൻറെ തോളിലോട്ട് ഇങ്ങനെ പിടിച്ചുനിന്നു ചിരിക്ക്." 

"ഡാ എൻറെ കൈ പിടിച്ച് വലിക്കാതെ കൈ മുഴുവൻ കരിയാ."

" ആ കൊള്ളാം നല്ല പിക്ക്."

 "അമ്മയെ ഒന്ന് കാണിക്കടാ മോനെ."

"ഫോട്ടോ അടിപൊളിയാ അമ്മേ. ഫേസ്ബുക്കില് ഇപ്പോ ഞാൻ പോസ്റ്റും, അമ്മയ്ക്ക് അതിൽ കാണാം" എന്നും പറഞ്ഞ് മൊബൈലുമായി സിറ്റൗട്ടിലേക്ക് ഓടി.

ഹാവൂ നല്ല ഫോട്ടോയാ. രാവിലെ അങ്ങ് പോസ്റ്റ് ചെയ്താൽ കുറേ ലൈക് വന്ന് മറിയും.

പത്രവായനയിൽ മുഴുകിയിരിക്കുന്ന അച്ഛൻ തലയുയർത്തി അവജ്ഞയോടെ ഒന്ന് നോക്കി.

ചായയുമായി അരികിലേക്ക് വന്ന ഭാര്യയോട്, "നീ എന്തിനാ ആ ഫോട്ടോ എടുക്കാൻ സമ്മതിച്ചേ? ഇപ്പോഴത്തെ പിള്ളേർക്ക് ഫേസ്ബുക്കിൽ ഫോട്ടോ ഇടാൻ ഉള്ള ഉപകരണം മാത്രമാണോ നമ്മൾ?"

ഭാര്യ: "നിങ്ങളൊന്ന് മിണ്ടാതിരി. അങ്ങനെയെങ്കിലും അവർ നമ്മുടെ അടുത്ത് ഫോട്ടോയെടുക്കാൻ വരുന്നുണ്ടല്ലോ!" അപ്പോൾ അവൻ ഫേസ്ബുക്കിൽ ഫോട്ടോ പോസ്റ്റ് ചെയ്തിട്ട് അതിൻറെ തലവാചകം എഴുതുകയായിരുന്നു.

 "HAPPY MOTHER'S DAY"


Rate this content
Log in

Similar malayalam story from Drama