STORYMIRROR

Sana Sakkeer

Tragedy Others

4.0  

Sana Sakkeer

Tragedy Others

..ബെസ്റ്റ്...

..ബെസ്റ്റ്...

1 min
193

..ബെസ്റ്റ്..


മൊബൈലിലെ നോട്ടിഫിക്കേഷനുകളിൽ എന്റെ മിഴികൾ എപ്പോഴും തിരയുന്നത് അവന്റെ മെസ്സേജുകളെ ആയിരുന്നു.ഓരോ ചാറ്റിങ്ങിലും “മിഴികൾക്കൊണ്ട് നമ്മൾ ഒരുപാട് അകലെയാണെങ്കിലും ഹൃദയംകൊണ്ട് നീ എന്നും എന്റെ അരികിലുണ്ട്. "എന്ന അവന്റെ അവസാന മെസ്സേജിനെ ഇപ്പോഴും ഞാൻ ഉറ്റുനോക്കികൊണ്ടിരുന്നു.എന്റെ ജീവിതത്തിൽ ഇനി എനിക്കായി ഓർത്തിരിക്കാൻ രഹസ്യമായിട്ടൊന്നുമില്ല എന്നവൻ എന്നെ ഇടക്കിടക്ക് ഓർമിപ്പിക്കുമായിരുന്നു . പക്ഷെ എന്നിട്ടും..

  ആ മിസ്സ്കാൾലൂടെ അവൻ എന്തോ പറയാനാഗ്രഹിച്ചിരുന്നു,. ഇന്നും എന്റെ മൊബൈലിൽ റെഡ് മാർക്കൊടെ അത് മായാതെ കിടക്കുന്നു..

Dear bestie,അവസാനമായി നിനക്കെന്തൊ എന്നോട് പറയാനുണ്ടായിരുന്നു... ഓരോ നിമിഷവും നോട്ടിഫിക്കേഷനുകളിലേക്ക് പായുന്ന എന്റെ മിഴികൾക്ക് എപ്പോഴും നിരാശയെ ഉണ്ടാവാറുള്ളു..പക്ഷെ എന്റെ സ്വപ്നങ്ങൾക്ക് കൂട്ടിനായി നീ അയച്ച ആ മെസ്സേജ് മാത്രം മതി. നിന്റെ അവസാന മെസ്സേജ്..ഇപ്പോഴും മഴ തോരാതെ പെയ്യുന്നുണ്ട് തളം കെട്ടിക്കിടക്കുന്ന നിന്റെ ഓർമ്മകൾക്കൊപ്പം..

    




Rate this content
Log in

Similar malayalam story from Tragedy