വിശപ്പ്
വിശപ്പ്
നമുക്കാരുണ്ട്
എനിക്ക്കാരുണ്ട്
എന്നതിനുമപ്പുറം
അവർകാരുണ്ടെന്ന വാക്കുകൾ
എത്ര ശക്തം...
ആർഭാടതിമിർപ്പിൽ കൺകലങ്ങിയ
പൗരന്മാർ ശബ്ദിക്കുന്നു
എനിക്കെല്ലാമെല്ലാമുണ്ട്...
പട്ടിണികൊണ്ടു കൺകലങ്ങിയ
പൗരന്മാർ ശബ്ദിക്കുന്നൂ
ഞങ്ങൾക്കെന്തുണ്ട് പറയൂ..
ഞങ്ങളിലേക്കടിച്ച പൗരനാമമെല്ലാതെ....
ദൈവം തന്ന ഉലക
മല്ലാതെ....
