തീഗോളം
തീഗോളം
ഒരിക്കൽ വന്നു നിനക്കായീ....
പോയീ മറഞ്ഞതും...നിനക്കായി... മഞ്ഞിൽ ,
ഓർമകളുടെ തോരാത്ത വേനലിൽ ,
മഴവില്ലിൻ ചാരുത കണ്ടെത്തി...
മഴയിൽ ആളുന്ന തീ ഗോളം പോലെ
മഞ്ഞിൽ കുഴിച്ചിട്ടവ പലതും ..
ഉരുകി ഒലിക്കുന്നൂ....
അവയിൽ,അക്ഷമയോടെ..മഞ്ഞ് നോക്കി..കണ്ടില്ലാ..
വീണ്ടും,നോക്കി.. അപ്പോഴേയ്ക്കും...ഉരുകി തീർന്നിരുന്നു..
കാലത്തിൻ്റെ അടയാളങ്ങൾ പോലും ,
കണ്ണിലും മനസ്സിലും കാണാൻ കഴിഞ്ഞില്ല...
എങ്കിലും,
ജീവനില്ലാത്ത എൻ്റെ, മനസ്സിൽ ഇപ്പോഴും...
തീഗോളം പോലെ എന്തോ ഒന്ന്
ഇപ്പോഴും ഉരുകി ഒലിക്കുന്ന പോലേ...
