പെണ്ണാണവൾ
പെണ്ണാണവൾ


പെണ്ണിനും ആണിനും വ്യത്യാസമുണ്ടെന്ന് പറഞ്ഞപോഴൊന്നും അറിഞ്ഞില്ല ജീവിതമതായിരിക്കുമെന്ന്
ആയിരം കിനാവുകൾ കണ്ടപ്പോഴും അറിഞ്ഞില്ലവൾ പെണ്ണായതിനാൽ മാറ്റിനിർത്തപ്പെടുമെന്നു
പെണ്ണെന്നും പെണ്ണായിരിക്കണമെന്ന് പെറ്റമ്മ പറഞ്ഞപോഴും ചോദിച്ചവൾ തനിക്കും ജീവനില്ലേയെന്ന്
പെണ്ണിൻ പൊരുളറിയും മനുഷ്യനാകില്ല ഒരിക്കലും ചോദിക്കാൻ നീ വെറും പെണ്ണല്ലെയെന്ന്
പെണ്ണെന്നാൽ മുറിക്കുള്ളിൽ തളയ്ക്കും ഭ്രാന്തി ആല്ലെന്നോർക്കുക മനുഷ്യാ നീ ...