ഓർമ്മച്ചെപ്പ്
ഓർമ്മച്ചെപ്പ്


ഒരു മയിൽപ്പീലിയാൽ നീ എൻ
നെഞ്ചിൽ കോറിയിട്ട സന്തോഷങ്ങൾ
അതൊന്നുമാത്രമാണെനിക്കിന്നും
ജീവവായു
ചിതലരിച്ചുപോയ നിൻ്റെ
ഓർമ്മത്താളുകളിൽ, ഇന്നും
വെളിച്ചം കാണാതെ കിടപ്പുണ്ട്
എന്നോ നീ കട്ടെടുത്ത എൻ പുഞ്ചിരി
ഇന്നും, നിനക്കായ് ഞാൻ
കാത്തുവെച്ചൊരാ മയിൽപ്പീലി
പെറ്റുപെരുകിക്കിടപ്പുണ്ടെൻ
ഓർമ്മെച്ചപ്പിൽ.