കടലമ്മ
കടലമ്മ
ആഴിയുടെ മന്ദമാരുതനെ ഏറ്റുവാങ്ങി,
കല്ലുന്തി മീനിന്റെയും വാളയുടേയും മൂങ്ങാകുഴി.
ബഹിഷ്‌കൃതരുടെ ശത്രുവാം വിധം,
ഓളത്തിന്റെ താളാത്മക തുള്ളിച്ചാട്ടം.
ഓരോ ചാട്ടവും ആദ്യമെന്നെ,
ഉറക്കെപറച്ചിലെത്ര അലോസരം!
നീർകാക്ക ചേട്ടന്മാർ വഴുക്കി മാറി,
എന്നിട്ടും ശക്തമാം ജലത്തിൽ പിടിച്ചു നിൽപ്പ്.
