കറുപ്പ്
കറുപ്പ്


പ്രണയത്തിന്റെ നിറം ആദ്യം ചുവന്നതായി തോന്നുമെങ്കിലും കറുപ്പ് തന്നെ ആണ്...
പ്രായത്തിന്റെ ഭാവമായ എന്റെ കണ്ണെന്റെ നിറം കറുപ്പാണ്...
നിന്റെ ചുംബനം കൊണ്ടെന്റെ ചുണ്ടുകൾ ആദ്യം ചുവന്നെങ്കിലും പിന്നീട് കറുപ്പായി...
ആദ്യമായ് നാം ഒന്നായപ്പോൾ പടർന്ന എന്റെ കണ്മഷിക്കും കറുപ്പ് നിറമായിരുന്നു...
നീ എന്നെ കരയിച്ചപ്പോളെല്ലാം വീർത്തു വന്ന എന്റെ കണ്പോളകൾക്കു കറുപ്പ് നിറമായിരുന്നു...
നിന്റെ ഓർമ്മകൾ കട്ടപിടിച്ച എന്റെ ഹൃദയത്തിലെ രക്തത്തിനും കറുപ്പ് നിറമായിരുന്നു...
ഒടുവിൽ തുന്നിച്ചേർത്ത എന്റെ ശരീരം ചിത കത്തി തീർന്നപ്പോഴും കറുപ്പ് നിറമായിരുന്നു...