Dijesh P

Romance Tragedy Others

4  

Dijesh P

Romance Tragedy Others

story #ThankyouTeacher Contest

story #ThankyouTeacher Contest

6 mins
341


       നാണി തള്ള ================================


നേരിയ നിലാവിന്റെ വെളിച്ചം ജനലിലൂടെ അരിച്ചിറങ്ങുന്നുണ്ട് ! ജനലിനോട് ചേർന്ന കട്ടിലിൽ കമ്പിളി പുതച്ചു ഒരു ശരീരം നരച്ച കൺപോളകളും പാതി അടഞ്ഞു തുറന്ന വായയും ആയി ഒരു നേർത്ത ശ്വാസം വലിയ ശബ്ദത്തോടെ എടുക്കുന്നുണ്ട് ,അതിന്റെ അധ്വാനം കൊണ്ടാവും ആ മെലിഞ്ഞുണങ്ങിയ നെഞ്ച് പതിവിൽ അധികം ഉയരുകയും താഴുകയും ചെയുന്നുണ്ട് !! രഘു മാമ ഇങ്ങനെ ഒന്നും ആയിരുന്നില്ല ,നല്ല ശരീരവും ഊർജ്ജവും ഒക്കെ ഉള്ള കരുത്തുറ്റ മനുഷ്യൻ ആയിരുന്നു അയാൾ കാണുമ്പോൾ !! തന്നെ അനി എന്നാണു രഘു മാമ വിളിച്ചിരുന്നത്, അമ്മേടെ അമ്മാവന്റെ മകൻ ആണെങ്കിലും ഒരു അമ്മയുടെ മക്കളെ പോലെ തന്നെ ആണ് കഴിഞ്ഞിരുന്നത് !! അനിരുദ്ധൻ എന്ന പേരിട്ടതും ചോറ് വാരി തന്നതും അനി എന്ന് വിളിച്ചാൽ മതി എന്ന് പറഞ്ഞതും രഘു മാമ ആയിരുന്നു ,അച്ഛൻ ചെറുപ്പത്തിൽ മരിച്ച അനിക്ക് അച്ഛനെ പോലെ തന്നെ !! ആ മനുഷ്യൻ ആണ് ഈ രൂപത്തിൽ !! അനിരുദ്ധൻ ജനലിന്റെ അടുത്തേക്ക് കസേര പതുക്കെ നീക്കിയിട്ട് പുറത്തേക്ക് നോക്കി !! അയാളുടെ ഓർമകൾ പിന്നിലേക്ക് ഓടാൻ തുടങ്ങിയിരുന്നു !!


രഘു മാമനെ കുറിച്ചോർക്കുമ്പോൾ ആദ്യം ഓർമ വരുന്നത് ആ മുഖമായിരുന്നു .. "നാണി തള്ള" അങ്ങനെ ആണ് നാട്ടുകാർ വിളിച്ചിരുന്നത്!! നാരായണി അതായിരുന്നു പേര് !! ഓർമകൾ വീട്ടിലേക്ക് കയറി പോകുന്ന ചെറിയ ഇടവഴിയുടെ ഇടതു വശത്തുള്ള ചാണകം മെഴുകിയ ചെറിയ വീടിന്റെ മുൻപിൽ എത്തി !! ഓലമേഞ്ഞ വീടിന്റെ ഒരു ഭാഗത്തു ഒരു ചേല മരം ഉണ്ട് ,,അതിന്റെ താഴെ ഒരു കല്ലിൽ ഒരു തിരി എരിഞ്ഞു കൊണ്ടിരിക്കുന്നു !!അതായിരുന്നു നാണി തള്ളയുടെ വീട്. ചുറ്റും മുള കൊണ്ടും ചെടികൾ കൊണ്ടുംഅതിർത്തി വച്ചിട്ടുണ്ട് .ശീമക്കൊന്നയും മൈലാഞ്ചിയും ചേർന്നായിരുന്നു മുൻവശത്തെ വേലി തീർത്തിട്ടുള്ളത് !3 വർഷം മുൻപ് വരെ നാട്ടിലേക്കുള്ള വരവിൽ ഇടവഴി കയറുമ്പോഴൊക്കെ ശീമകൊന്നയും മൈലാഞ്ചിയും ചേർന്ന് രൂപപ്പെട്ട വേലിയുടെ അരികിൽ നിന്നും എപ്പോഴും "രഘു മാമയുടെ വല്ല വിവരവും ഉണ്ടോ കുട്ട്യേ ??!!" എന്ന ചോദ്യം കേൾക്കാമായിരുന്നു ..!! "ഇല്ല" ഒറ്റ വാക്കിൽ ആയിരുന്നു ഉത്തരങ്ങൾ എന്നും !!പ്രായം ആയെങ്കിലും അവരുടെ കണ്ണിൽ എപ്പോഴും ഒരു തിളക്കം ഉണ്ടായിരുന്നു !! മുറുക്കി ചുവപ്പിച്ച ചുണ്ടുകൾ ആയിരുന്നു !!അമ്മ പറയുമായിരുന്നു വർഷങ്ങൾക്ക് മുൻപ് ആ ഗ്രാമത്തെ പിടിച്ചു കുലുക്കിയ ബന്ധം ആയിരുന്നത്രേ രഘു മാമയുടെയും നാണിയുടെയും!! "നീ അറിഞ്ഞോ ,,മ്മ്‌ടെ രാവുണ്ണിടെ ചെക്കനും ഭ്രാന്തൻ കുമാരന്റെ പെണ്ണും ഇഷ്ട്ടത്തിലാണെന്ന് !! മ്മ്‌ടെ ഒടിയൻ കുമാരന്റെ മോള് !!"" ഇങ്ങനെ ഒരു സംഭാഷണം ആ കാലത്തു പറയാത്തവർ ചുരുക്കം ആയിരുന്നു !! നാണി അന്ന് ഇങ്ങനെ ഒന്നും ആയിരുന്നില്ല!!ഇരു നിറത്തിൽ അരക്കെട്ട് വരെ നീളുന്ന ചുരുണ്ട മുടിയും കഴുത്തിൽ ഒരു വലിയ കാക്കപുള്ളി ഉള്ള ഒരു സുന്ദരിയായിരുന്നു !! വളരെ ചെറുപ്പത്തിൽ അച്ഛന്റെ കൂടെ ആയിരുന്നു നാണി ആ നാട്ടിലേക്ക് വന്നത്. അന്ന് നാണിയുടെ അച്ഛൻ ചെറിയ നാട്ടു വൈദ്യവും അൽപ്പസ്വൽപ്പം പൂജയും മാത്രവാദവും ചെയ്തുരുന്ന ആളായിരുന്നു . അന്ന് അയാൾ വൈദ്യൻ കുമാരൻ എന്നാണു അറിയപ്പെട്ടിരുന്നത് !! രഘുവിന്റെ വീട്ടിലേക്ക് പോകുന്ന ഇടവഴിയിലെ ആ ചെറിയ വീടും ഇടവഴിയും ശീമകൊന്നയും മൈലാഞ്ചിയും പൂക്കളും ഒക്കെ അങ്ങനെ നാണയിയുമായുള്ള ബന്ധത്തെ വളർത്തി.പാരമ്പര്യമായി ജന്മികളും സ്വത്തുവകകളും ഉള്ള രഘുവിന്റെ വീട്ടുക്കാർ സ്വാഭാവികമായും ആ ബന്ധത്തെ എതിർത്തു ! ഉഗ്രപ്രതാപിയും എന്ത് ചെയ്യാനും മടിയില്ലാത്ത രഘുവിന്റെ വല്യച്ഛൻ ആയിരുന്നു വീട്ടിൽ കാര്യങ്ങൾ ഒക്കെ തീരുമാനിച്ചിരുന്നത് !! അനിയനായ രഘുവിന്റെ അച്ഛന് സ്വത്തു ഉണ്ടെങ്കിൽ കൂടി അതിന്റെയെല്ലാം നിയന്ത്രണങ്ങളും മേൽനോട്ടവും തീരുമാനങ്ങളും എല്ലാം വല്യച്ഛൻ ആയിരുന്നു !!അനിയന്റെ സ്വത്തിൽ ഒരു ചെറിയ കണ്ണും ഉണ്ടായിരുന്നു !! എതിർപ്പ് അവഗണിച്ചു ആ ബന്ധം മുന്നോട്ട് തന്നെ പോയി !!കർക്കിടകത്തിലെ ഒരു മഴയുള്ള രാത്രി രഘുവിന്റെയും നാണിയുടെയും ജീവിതത്തെ മാറ്റി മറിച്ച ദിവസം ആയിരുന്നു !! ദൂരെ ദേശത്തെ മന്ത്രവാദം കഴിഞ്ഞു മഴയത്തു വരുന്ന കുമാരൻ ഇടവഴിയിലേക്ക് കയറും മുൻപുള്ള പാടത്തിന്റെ സമീപം എന്തോ ഞെരക്കം കേട്ടാണ് അങ്ങോട്ട് ചെന്നത് !!അവിടെ കണ്ടത് കുമാരന് വിശ്വസിക്കാൻ ആയില്ല !! രഘുവിന്റെ വല്യച്ചനും കാര്യസ്ഥനും കൂടി രഘുവിന്റെ അച്ഛനെ കൊല്ലുന്ന കാഴ്ചയായിരുന്നു !! ഇടി മിന്നലിന്റെ വെളിച്ചത്തിൽ കുമാരന്റെ ഭയന്ന കണ്ണുകൾ അവർ കണ്ടു !! "പിടിയവനെ " കാര്യസ്ഥൻ കുമാരനെ പിടിച്ചു "തംബ്രാ എന്നെ കൊല്ലല്ലേ ,,ഒച്ച കേട്ടപ്പോ നോക്കിയതാ .." അപ്പോഴേക്കും രഘുവിന്റെ അച്ഛന്റെ അവസാന ശ്വാസവും നിലച്ചിരുന്നു !! നനഞ്ഞൊട്ടിയ ആ ഭീമാകാരമായ ശരീരത്തോടെ വല്യച്ഛൻ പറഞ്ഞു " നീയീ കണ്ടത് പുറത്തെങ്ങാനും അറിഞ്ഞാൽ നായെ നിന്റെ വീടും നിന്നേം മോളേം ഞാൻ കത്തിക്കും പറഞ്ഞേക്കാം " അയാളുടെ കട്ടിയുള്ള പുരികങ്ങൾക്കു താഴെയുള്ള ചുവന്ന കൃഷ്ണമണികൾ നോക്കാനുള്ള ധൈര്യം പോലുമില്ലാതെ കുമാരൻ കരഞ്ഞു കൊണ്ട് ഇല്ല എന്നർത്ഥത്തിൽ തലയാട്ടി ഇരുട്ടിലേക്ക് ഓടി !!! പിറ്റേന്ന് ആ ഗ്രാമം ഉണർന്നത് " ചെറിയബ്രാനെ കുമാരൻ മന്ത്രവാദം നടത്തി കൊന്നു ,,അവന്റെ വീടിന്റെ ഇടവഴിയിൽ ആണ് ശവം കിടന്നത് ,, തെച്ചി പൂക്കളും അരിയും ഉമിക്കരി പൊടിയൊക്കെ ശരീരത്തിൽ ഉണ്ടത്രേ " എന്ന് കേട്ടാണ് !! കുമാരന്റെ മോളുമായി ഉണ്ടായ ബന്ധം എതിർത്തതിന്റെ പേരിൽ ആണ് ഇത് ചെയ്തത് എന്ന് വല്യച്ഛൻ മൊഴി നൽകി.


 പോലീസ് വന്നു കുമാരനെ കൊണ്ട് പോയി !! വീടിന്റെ മുൻപിൽ നാണി കരഞ്ഞു തളർന്നിരുന്നു ,, നാട്ടുകാരൊക്കെ കൂക്കി വിളിക്കാനും ഇവളും അച്ഛനെ പോലെ ആണ് എന്നൊക്കെ അലറി വിളിച്ചു ,, രഘു വീടിന്റെ ഉള്ളിൽ തന്റെ റൂമിൽ ക്രമമില്ലാതെ മിടിക്കുന്ന ഹൃദയവും അനേകായിരം ചിന്തകളുമായി റൂമിൽ ഇരിപ്പായി !! നാട്ടിൽ അതിനു മുൻപ് നടന്ന പല അസ്വഭാവിക മരണങ്ങൾ എല്ലാം കുമാരന്റെ മന്ത്രവാദത്തിന്റെ പേരിൽ ആയി ,,മൂന്ന് ദിവസത്തിന് ശേഷം കുമാരനെ പോലീസ് വീട്ടിൽ കൊണ്ടാക്കി ,അപ്പോഴേക്കും അയാളുടെ മാനസിക നില മാറിയിരുന്നു !! അയാൾ ഭ്രാന്തൻ കുമാരൻ ആയി കഴിഞ്ഞിരുന്നു !! കാണുന്നവരൊക്കെ അയാളെ എറിഞ്ഞോടിക്കാൻ തുടങ്ങി അയാളെ കാണുമ്പോൾ ഭയത്താൽ സ്ത്രീകളും കുട്ടികളും വാതിൽ കൊട്ടിയടക്കാൻ തുടങ്ങി !! നാണി അയാളെ വീട്ടിലെ മുറിയിൽ ആക്കി കതകടച്ചു !! രാത്രി മുഴുവൻ അയാളുടെ കരച്ചിൽ ആ പ്രദേശത്തൊക്കെ മുഴങ്ങി !! രണ്ടു മൂന്ന് ദിവസം നാണിയെ ആരും കണ്ടില്ല ,,കരച്ചിലും കേൾക്കാതെ ഇരുന്ന നാട്ടുകാർ ഒരു ദിവസം കാണുന്നത് കുമാരനെ മറവു ചെയ്യാൻ കുഴിയെടുക്കുന്ന നാണിയെ ആണ് !! നാണി തനിയെ അച്ഛനെ മറവു ചെയ്തു !! ആ ചെറിയ ചേല മരത്തിന്റെ ചുവട്ടിൽ !! അതിനു താഴെ ഉള്ള കല്ലിൽ അവൾ ഒരു തിരി തെളിയിച്ചു !! നിഷ്കളങ്കതയിൽ ഗ്രാമങ്ങളിൽ ഒളിച്ചു കടത്തുന്ന അപവാദ കഥകൾ കുമാരനിൽ നിന്നും നാണിയിലേക്ക് ആയി !! നാണി രാത്രിയിൽ കുമാരന്റെ കുഴിമാടത്തിൽ മന്ത്രവാദം നടത്താറുണ്ടെന്നും മരിക്കുന്നതിന് മുൻപ് കുമാരൻ നാണിയെ മന്ത്രവാദം പഠിപ്പിച്ചു എന്നും പൊടിപ്പും തൊങ്ങലും വച്ച കഥകൾ പാട്ടായി !! ഒറ്റയ്ക്ക് താമസിക്കുന്ന പെണ്ണായ തനിക്ക് ആ പേര് നല്ലതാവാം എന്ന് കരുതിയാവണം പിന്നീട് നാണി ആ പേരിനൊത്തു മാറിയതും മുറുക്കി ചുവപ്പിച്ച ചുണ്ടിനു ഒന്നുടെ ചുവപ്പു നിറം കൂട്ടിയതും !! രഘു വീടിന്റെ പുറത്തേക്ക് ഇറങ്ങാതെ ആയി !! രണ്ടു വർഷത്തിന് ശേഷം കാര്യസ്ഥൻ ശരീരം തളർന്നു കിടപ്പിലായി !! കാണാൻ ചെന്ന രഘുവിനോട് ഉണ്ടായ കാര്യങ്ങൾ പറഞ്ഞു !! സ്വത്തിനു വേണ്ടി അനിയനെ വകവരുത്തിയതും കൊലക്കുറ്റം കുമാരന്റെ പേരിലാക്കാൻ പൂവും ഉമിക്കരിയും കൊണ്ടുവന്നിട്ടതും അങ്ങനെ എല്ലാം അയാൾ നിറകണ്ണുകളോടെ പറഞ്ഞു. രഘുവിന് ഒന്നും മിണ്ടാൻ കഴിഞ്ഞില്ല !! അന്ന് രാത്രി രഘു തന്റെ ബാഗ്‌ എടുത്ത് പുറത്തേക്ക് ഇറങ്ങി,


നിലാവിന്റെ വെളിച്ചത്തിൽ ഇടവഴിയിലേക്ക് ഇറങ്ങി ,ഇടവഴിയുടെ ഓരത്തെ മൈലാഞ്ചി ചെടികൾ വാടിയിരുന്നു ,,ആ കുടിലിൽ ഒരു നേർത്ത വെളിച്ചം ഉണ്ട് ,അയാൾ കുടിലേക്ക് ചെന്നു  " നാരായണി " അയാൾ വിളിച്ചു ..നാരായണി അകത്തു നിന്ന് ജനലിന്റെ ഇടയിലൂടെ നിലാ വെളിച്ചത്തിൽ രഘുവിനെ കണ്ടു "" അവളുടെ കവിളിലൂടെ കണ്ണീർ ഒഴുകി, നെഞ്ചിലൂടെ ഓർമകളുടെ വേലിയേറ്റം ,,എങ്കിലും അവൾ ഒന്നും മിണ്ടിയില്ല !! "ഇടക്കെപ്പോഴോ ഞാനും നിന്റെ അച്ഛനെ സംശയിച്ചു ,,മാപ്പ് ,,നിന്നോട് ഒന്ന് ചോദിയ്ക്കാൻ കൂടി ഞാൻ വന്നില്ല ,, എന്നെ ഇനി പഴയത് പോലെ കാണാൻ പറ്റില്ല അറിയാം ,,എന്നാലും നിന്നെ ഞാൻ സ്നേഹിച്ചത് സത്യമായിരുന്നു ..ഞാൻ ഈ നശിച്ച നാട്ടിൽ നിന്നും പോവുകയാണ് ,, ഇനി വരില്ല,,മാപ്പ് എല്ലാത്തിനും .." രഘുവിന്റെ ശബ്ദം ഇടറിയിരുന്നു .. അവൾ ഒന്നും മിണ്ടിയില്ല ..കുറച്ചു നേരത്തെ നിശ്ശബ്ദതക്ക് ശേഷം അവൾ വാതിൽ തുറന്നു ..ദൂരെ ഇടവഴി കഴിഞ്ഞുള്ള പാടവരമ്പിലൂടെ ഒരു നിഴൽ ദൂരേക്ക് മായുന്നത് നാരായണി കണ്ടു ! അവൾ ചേല മരത്തിന്റെ ചുവട്ടിൽ ഇരുന്നു കരഞ്ഞു ,,ഇളം കാറ്റ് വീശുന്നുണ്ട് !! കാലം പിന്നീട് ഒരുപാട് ഒഴുകി !!!നാട്ടുകാരുടെ ചിന്തകൾ മാറിയെങ്കിലും നാണിയെ കുറിച്ചുള്ള കഥകൾ അപ്പോഴും നിലനിന്നിരുന്നു !! നാണി നാണി തള്ളയായി !!ശീമകൊന്നയും മൈലാഞ്ചിയും തലമുറകളായി ഇടവഴിയുടെ അതിർത്തിയിൽ തന്നെ ഉണ്ട് !! ചേലമരത്തിന്റെ താഴെ കല്ലിൽ ഇപ്പോഴും തിരി തെളിയാറുണ്ട് ,,തിരി ഇപ്പോൾ കല്ലിന്റെ ഒരു ഭാഗം ആയിട്ടുണ്ട് ! അല്ലെങ്കിലും കാലാന്തരത്തിൽ ചിലത് ഇഴുകി ചേരുക തന്നെ ചെയ്യും !


രഘുവിനെ കുറിച്ചു ആർക്കും ഒരു വിവരവും ഇല്ലാതെ ആയി !! താൻ സ്കൂളിൽ നിന്നും കോളേജിലേക്ക് പോകുമ്പോഴൊക്കെ ഇടവഴിയുടെ അവിടെ നിന്നും നാണി തള്ളയുടെ ശബ്ദം ഉയരും " ശാരദെടെ മോനല്ലേ നീയ്യ്‌ ?,,നിന്റെ രഘുമാമേടെ വിവരം വല്ലതും ഉണ്ടോ ?"" "ഇല്ല " ഒറ്റ വാക്കിൽ ഞാൻ മറുപടി ഒതുക്കും !! നാണി പാടവരമ്പത്തേക്ക് നോക്കി ദീർഘനിശ്വാസം എടുക്കും !! ആ ചോദ്യോത്തരങ്ങൾ പലകുറി ആവർത്തിക്കപ്പെട്ടു !! മൂന്ന് വർഷങ്ങൾക്കു മുൻപായിരുന്നു ആ ചോദ്യം അവസാനമായി കേട്ടത്. ഒരു വൈകുന്നേരം ഇടവഴിയിലൂടെ പോകുമ്പോൾ പതിവ് പോലെ ആ ചോദ്യവും ഉത്തരവും കഴിഞ്ഞു എങ്കിലും " ഇനി രഘു മാമ വാര്യേണ്ടാവില്ല ല്ലേ " എന്ന് പറഞ്ഞു ചിരിച്ചു !! "എവിടെയോ നായ്ക്കൾ ഓരിയിടുന്നുണ്ട് ഈ നേരത്ത് ഓരിയിടുന്നത് ആരോ ഇവിടെ മരിക്കാൻ ഉണ്ട് അത് കൊണ്ടാണ്!! കുട്ടി വേഗം പൊയ്ക്കോളൂ .." എന്ന് പറഞ്ഞു ദൂരേക്ക് നോക്കി ചിരിക്കുന്ന നാണി തള്ളയെ ആണ് അന്ന് കണ്ടത് !! പിറ്റേ ദിവസം രാവിലെ അമ്മ പറഞ്ഞു " ആ നാണി തള്ള മരിച്ചുത്രെ "".. ആരൊക്കെയോ ചേർന്ന് അവരുടെ ശവം പൊതു ശ്മാശാനത്തിലേക്ക് കൊണ്ട് പോകാനുള്ള ഏർപ്പാടുണ്ടാക്കി !! അത് കഴിഞ്ഞുള്ള ഒരു വർഷം കഴിഞ്ഞാണ് ഒരു പാതി രാത്രിയിൽ മെലിഞ്ഞൊട്ടിയ ശരീരവുമായി രഘുമാമ വീട്ടിലേക്ക് വന്നത് !! തിരിച്ചറിയാത്ത വിധം മാറി പോയിരുന്നു !! എവിടെയൊക്കെയോ അലയുകയായിരുന്നുത്രേ!! നാണി മരിച്ച വിവരം അമ്മ പറഞ്ഞു !! രഘുമാമയുടെ മുഖം നിർവികാരം ആയിരുന്നു എങ്കിലും കണ്ണിൽ ഒരു ഉറവ നിറഞ്ഞിരുന്നു !! കുറച്ചു മാസങ്ങൾക്ക് ശേഷമാണ് ഈ വിധം കിടപ്പിലായത് !! 


ക്ലോക്കിൽ 11 അടിച്ചു !! ഓർമകളിൽ നിന്നും അനിരുദ്ധൻ തിരിച്ചു വന്നു !! കട്ടിലിൽ പുതപ്പിനടിയിൽ ഒരു ശരീരം ഉണ്ടെന്നു തോന്നില്ല !! ഇളം കാറ്റ് വീശുന്നുണ്ട് !! ദൂരെയെവിടെ നിന്നോ നായ്ക്കൾ ഓരിയിടുന്നുണ്ട് !! പെട്ടെന്ന് പുതപ്പിനടിയിൽ നിന്നും ഒരു ഞെരക്കം ,,ആ ശരീരം ഒന്ന് പതുക്കെ ഉയർന്നു പിന്നെ സാവധാനം താഴ്ന്നു !!കണ്ണുകൾ തുറന്നു തന്നെ ആയിരുന്നു ,,ആരെയോ തേടുന്ന പോലെ !! നാണി തള്ളയുടെ വാക്കുകൾ അവിടെ മുഴങ്ങി " നായ്ക്കൾ ഓരിയിടുന്നത് ആരോ മരിക്കാൻ പോകുമ്പോഴാണത്രെ ..."



Rate this content
Log in

More malayalam story from Dijesh P

Similar malayalam story from Romance