STORYMIRROR

Suhail Py

Romance Action Thriller

3  

Suhail Py

Romance Action Thriller

പ്രണയത്തിനപ്പുറം

പ്രണയത്തിനപ്പുറം

5 mins
183

വർഷങ്ങൾക്ക് മുമ്പ്


എറണാകുളം സിറ്റിയിലെ ഒരു വലിയ ഹോസ്പിറ്റൽ


ഒരു ചെറുപ്പക്കാരൻ അക്ഷമാനായി ടെൻഷനോടെ ലേബർ റൂമിന്റെ പുറത്തെ കൊറിഡോറിലൂടെ നടക്കുവാണ്... അവിടെ തന്നെ ഉള്ള കസേരയിൽ ഒരുപാട് ആളുകളും ഇരിക്കുന്നുണ്ട്...


"കണ്ണാ....മോനെ നീ ഇങ്ങനെ ടെൻഷൻ അടിക്കല്ലേ അവൾക്കും കുഞ്ഞിനും ഒന്നും കുഴപ്പം ഒന്നും വരില്ല....


"അച്ഛമ്മേ....എന്തോ എന്റെ മനസ്സ് എന്നിൽ നിൽക്കുന്നില്ല....എന്തോ ആപത്ത് വരാൻ പോകുന്നതുപോലെ തോന്നുവാണ്....


"ഭാര്യ പ്രസവിക്കാൻ കിടക്കുമ്പോൾ എല്ലാ ആണുങ്ങൾക്കും ഇങ്ങനെ തന്നെയാ നീ ജനിച്ചപ്പോളും ഇതുപോലെ തന്നെയാ നിന്റെ അച്ഛൻ കാണിച്ചുകൂട്ടിയത് എന്നിട്ട് നിനക്ക് എന്തെങ്കിലും പറ്റിയോ...ഇലല്ലോ നീ ഒന്ന് സമാധാനപ്പെട് കണ്ണാ.....


അവർ അവനെ നോക്കി വാത്സല്യത്തോടെ ചിരിച്ചുകൊണ്ട് പറഞ്ഞു....


പെട്ടെന്നാണ് ലേബർ റൂം തുറന്നു ഡോക്ടർ വന്നത്.....അദ്ദേഹത്തിന്റെ മുഖത്തു ചെറിയ ഭീതിയും വേദനയും ഉണ്ടായിരുന്നു.....


"സോറി......സുഖപ്രസവം ആയിരുന്നെങ്കിലും കുഞ്ഞിനെ ഞങ്ങള്ക് രക്ഷിക്കാൻ പറ്റിയില്ല..


അവൻ ഒന്നും പറയാതെ അയാളെ കുറച്ചു നേരം നോക്കി....


"രേവതി... അയാൾക്ക്...


"ഷീ ഈസ്‌ ഓൾ റൈറ്റ്.......അവർക്ക് കുഴപ്പം ഒന്നുമില്ല.....സെഡേഷനിൽ ആണ് കുറച്ചു കഴിഞ്ഞു കയറി കാണാം......


അവൻ വേറെ ഒന്നും പറയാതെ ആരോടും മിണ്ടാതെ അവിടെ നിന്നും നടന്നകന്നു.......


വർഷങ്ങൾക്ക് ശേഷം

പാലക്കാട് ഒരു ഉൾനാട്ടിന് പുറം.....


അമ്മുമ്മേ........


അടുക്കളയിൽ അരി കഴുകി റൈസ് കുക്കറിലേക് പകർത്തുമ്പോളാണ് പുറകിൽ നിന്നു ജാനകിയുടെ സാരി ആരോ പിടിച്ചു വലിക്കുന്നത്.....


അല്ല....ഇതാര് അമ്മുമെടാ ആമിമോളോ......


"അവർ അവളെ സ്നേഹത്തോടെ എടുത്ത് കവിളിൽ ഉമ്മ വെച്ചപ്പോൾ അവൾ അവളുടെ കുഞ്ഞിപ്പല്ലുകൾ കാണിച്ച് കിന്നരിച്ചു ചിരിച്ചു....


ആ ഇതെപ്പ വന്നു....അമ്മ എവിടെ......


"ഞങ്ങളു ഇപ്പ വന്നേ ഉള്ളു....അമ്മുമ്മേ....അമ്മ അവിടെ ഉണ്ട്....


ഹാളിലേക്കു കൈ ചൂണ്ടി ആമി പറഞ്ഞു.....


ജാനകി ആമിയേം കൊണ്ട് ഹാളിലേക്കു വരുമ്പോൾ അവിടെ അച്ഛനും മോളും ഒന്നോ രണ്ടോ പറഞ്ഞു തർക്കത്തിൽ ആയിരുന്നു....

തൊട്ടു മാറി ടീവിയും കണ്ട് അഭിമന്യു ഇരിക്കുന്നുണ്ടായിരുന്നു......


എന്താ....അമ്മു...നീ അച്ഛനും ആയി വഴക്കിടാൻ ആണോ ഇപ്പോൾ ഇങ്ങോട്ട് വന്നത്....എന്താ നിന്റെ പ്രശ്നം...


"അമ്മ പറഞ്ഞിട്ടാണോ ... കിട്ടിയ ജോലിയ്ക് ഉണ്ണി പോകുന്നില്ലെന്നു തീരുമാനം എടുത്തത്.....


"അത്രെയും ദൂരം ഒക്കെ എന്തിനാ ജോലിക് പോകണേ....നന്ദേട്ടൻ ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ തന്നെ അവന് ജോലി ശരി ആകാൻ പറഞ്ഞിട്ടുണ്ട് അവിടെ മതി....


"അമ്മ....എന്താ പറയുന്നത്.....എറണാകുളം ഇവിടുന്നു അതികം ദൂരം ഒന്നുമില്ലലോ....ഉണ്ണിയെ അമേരിക്കയിൽ വിട്ടല്ലേ പഠിപ്പിച്ചേ എന്തായാലും അത്രേയൊന്നും ഇല്ലോ...പോരാത്തതിന് ഞാനും അഭിയേട്ടനും ഉണ്ടല്ലോ അവിടെ അവനെ ഞാൻ നോക്കിക്കോളാം...


അതല്ല മോളെ....അമ്മ ഉദ്ദേശിച്ചത് പഠിക്കാൻ പോകുന്ന പോലെ അല്ലാലോ ജോലിയ്ക് പിന്നെ അവനെ പഠിക്കാൻ യൂ എസിൽ വിടാൻ എത്ര പറഞ്ഞിട്ട ജാനകി സമ്മതിച്ചതെന്നു മോൾക്ക് അറിയാലോ......6 വർഷം കഴിഞ്ഞല്ലേ അവന് നാട്ടിൽ വന്നത് പിന്നെയും ഞങ്ങളിൽ നിന്നു വിട്ട് നിക്കുവാ എന്ന് പറഞ്ഞാൽ അവൾക്ക് വിഷമം തോന്നുന്നതിൽ നമ്മുക്ക് തെറ്റ് പറയാൻ പറ്റില്ലാലോ....!നന്ദഗോപാൽ പറഞ്ഞു....


അമ്മയുടെ വിഷമം മനസിലാകാതെ അല്ല...ഇത് അവന്റെ കരിയറിന്റെ കാര്യം ആണ്....അച്ഛൻ തന്നെ പറ അവന് യൂ എസ്സിൽ പോയി മെഡിസിൻ പഠിച്ചിട്ട് ഈ നാട്ടിൽ തന്നെ അവനെ തളച്ചിടുന്നത് ശെരിയാണോ....പിന്നെ അവനെ പിരിയുന്ന കാര്യം ഓർത്താണേൽ അച്ഛനും എറണാകുളത്ത് തന്നെ നോക്കിക്കൂടെ ഒന്നുമില്ലെങ്കിലും ശെരിക്കും പറഞ്ഞാൽ അച്ഛന്റേം അമ്മേയുടേം നാട് അത് തന്നെ അല്ലെ...നമുക്ക് അങ്ങോട്ട് മാറിയാൽ പോരെ.....


അതൊക്കെ ശരിയാണ് മോളെ ഞാൻ ജനിച്ചതും വളർന്നതും ഒക്കെ അവിടെ ആണ് എനിക്ക് അവിടം ഇഷ്ടവുമാണ് പക്ഷെ എനിക്ക് ഒരു ജീവിതം ഉണ്ടാക്കിത്തന്നിടം ഇതാണ്...ഇവിടം വിട്ട് തൽകാലം ഒരു പറിച്ചുനടൽ ഞാൻ ആഗ്രഹിക്കുന്നില്ല...പിന്നെ അവന്റെ ജോലിക്കാര്യം അല്ലെ...എന്തായാലും ഉണ്ണി വരട്ടെ എന്നിട്ടാലോചിക്കാം.....


"അത് കേട്ടതും ആമിമോളെ ഒക്കത്ത് നിന്നു താഴെ നിർത്തി ദേഷ്യംപിടിച്ചു ജാനകി അടുക്കളയിലേക്ക് പോയി .....


അല്ല അച്ഛാ....ഉണ്ണി എന്ത്യേ.....അവനെ കണ്ടില്ലലോ.....


ആ അവന് ക്രിക്കറ്റ് കളിക്കാൻ എന്നും പറഞ്ഞു രാവിലെ തന്നെ പോകുന്നുണ്ടായിരുന്നു.....


ഞാൻ പറഞ്ഞിട്ടുണ്ട് ചെക്കനോട് ഈ വെയിലത്തു പറമ്പിൽ കളിക്കാൻ പോകാൻ നിക്കരുത് എന്ന്...ആ ഞാൻ ഇപ്പോൾ ഇവിടെ ഇല്ലാലോ അവന് എന്തും ആകാമെന്നായല്ലോ ഇങ്ങോട്ട് വരട്ടെ കൊടുക്കുന്നുണ്ട്....


നിനക്ക് എന്താ അമൃതെ....അഗ്നി കുട്ടി ഒന്നുമല്ലലോ നീ എന്തിനാ അവനെ ഇങ്ങനെ എല്ലാ കാര്യത്തിനും കണ്ട്രോൾ ചെയ്യുന്നത്....


അത് പറഞ്ഞത് പിടിക്കാത്തത് കൊണ്ട് അഭിയെ കണ്ണുരുട്ടി നോക്കികൊണ്ട് ആമിയേം എടുത്തുകൊണ്ടവൾ മുകളിലെ റൂമിലേക്കു പോയി.....


**************************************************

എല്ലാവർക്കും ചെറിയ കൺഫ്യൂഷൻ ഉണ്ടല്ലേ എന്തായാലും നമ്മുടെ ഇപ്പോഴുള്ള കഥാപാത്രങ്ങളെ ഒക്കെ പരിജയം ആക്കി താരട്ടോ....


ഇത് ഗോകുലം വീട്.....

ഇവിടത്തെ നന്ദഗോപാനും ജാനകിയ്ക്കും 2 മക്കൾ ആണ്...

അമൃതയും (അമ്മു ),അഗ്നി ദേവനും(ഉണ്ണി )

അമൃത അഗ്നിയേക്കാൾ 6 വയസിനു മൂത്തതാണ് അതുകൊണ്ട് തന്നെ അവൾക് അനിയനോട് തോന്നുന്നതിനേക്കാൾ ഒരു മകനോടുള്ള സ്നേഹവും വാത്സല്യവും ആണ്

നന്ദൻ ഒരു എംബിബിസ് ഗൈനകോളജിസ്റ്റ് ആണ് ജാനകി ഹൗസ് വൈഫും....

അമൃത വിവാഹം കഴിച്ചത് അഭിമന്യുവിനെയാണ് ഇരുവരും കോളേജ് അധ്യാപകർ ആണ്....പാലക്കാട് അമൃത പഠിപ്പിച്ചിരുന്ന കോളേജിൽ അഭിമന്യു ട്രാൻസ്ഫർ ആയി വരുകയും ഇരുവരും പ്രണയത്തിൽ ആകുകയും ആയിരുന്നു.... അഭിമന്യുവിന്റെ സ്വന്തം സ്ഥലം എറണാകുളം ആണ്... ഇപ്പോൾ ട്രാൻസ്ഫർ ആയി ഇരുവരും എറണാകുളത്ത് ആണ് താമസിക്കുന്നത്.... പിന്നെ അവരുടെ പൊന്നോമന ആയ അഗ്നിനെത്ര എന്ന ആമി മോളും ആളിപ്പോൾ യു കെ ജി പഠിക്കുവാണ്..

അഗ്നിക്ക് എറണാകുളത് തന്നെ ഉള്ള ഒരു വലിയ ഹോസ്പിറ്റലിൽ ജോബ് കിട്ടി. പക്ഷെ ജാനകി വിടുന്നില്ല അതറിഞ്ഞു ഓടിപ്പാഞ്ഞു വന്നതാണ് നമ്മുടെ അമ്മുചേച്ചി.....ഇനി നമ്മുക്ക് കഥയിലേക് പോകാം....

***********************************************

കളിയും കഴിഞ്ഞ് ഉച്ചയ്ക്ക് വിശപ്പിന്റെ വിളി വന്നപ്പോൾ ആണ് അഗ്നി ഗ്രൗണ്ടിൽ നിന്നു വന്നത്......വീടിന്റെ ഗേറ്റ് കടന്നു വന്നപ്പോൾ തന്നെ അളിയന്റെ ചുവന്ന സ്വിഫ്റ്റ് ഡിസൈർ കണ്ടു.....


"ഹാഹാ....ഇചേച്ചി വന്നിട്ടുണ്ടല്ലോ......


അവന് അകത്തു കയറിയതും.......അമ്മേ.......അയ്യോ എന്റെ ചെവി.....


അടുക്കളയിൽ നിന്നും അഗ്നിയുടെ നിലവിളി കെട്ടിട്ടാണ് ജാനകി ഹാളിലേക്കു ഓടിവന്നത്....


അമ്മേ.....ഇച്ചേച്ചിയോട് എന്റെ ചെവിയിൽ നിന്നു വിടാൻ പറ വേദനിക്കുന്നു.....


നിനക്ക് എന്താ അമ്മു....രാവിലെ തുടങ്ങിയതാണല്ലോ....എന്തിനാ എന്റെ കുഞ്ഞിനെ വേദനിപ്പിക്കണേ.....


അവന്റെ ചെവിക്കിട്ട് ഒരു തിരികൂടെ കൊടുത്തിട്ട് അവൾ വിട്ടു....


ഇച്ചേച്ചിക്ക് എന്താ....എന്റെ ചെവി.....


മിണ്ടി പോകരുത്.....നിന്നോട് ഞാൻ പറഞ്ഞിട്ടില്ലെടാ ഈ വെയിലത്തു കളിക്കാൻ എന്നും പറഞ്ഞു ഇവിടെന്നു പോകരുതെന്നു....


ഓ അതായിരുന്നോ...ഞാൻ രാഹുലിന്റെ വീട്ടിൽ പോയതാ അല്ലാതെ....


ബാക്കി പറയാൻ മുഴുവിപ്പിക്കാതെ അവൾ അവനെ അടിക്കാൻ കയ്യൊങ്ങി....അവൻ അപ്പോൾ തന്നെ ജാനകിയുടെ പിറകിൽ ഒളിച്ചു നിന്നു ....


മുഖത്തു നോക്കി കള്ളം പറയുന്നോടാ.....അവന്റെ ഒരു കോലം നോക്കിക്കേ മുടിയും വളർത്തി ദേഹത്തു മൊത്തം ചെളിയും ആയി വന്നേക്കുന്നു.....ദേ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം ഇന്ന് തന്നെ മുടിയും വെട്ടി വൃത്തിക്ക് നടന്നില്ലെങ്കിൽ നല്ല തല്ലുകിട്ടുമേ ....എന്ത് നോക്കി നിക്കുവാടാ കേറിപ്പോയി കുളിച്ചിട്ട് വാ ചോറെടുക്കാം.....


അത് കേട്ടതും അവൻ അപ്പോൾ തന്നെ മുകളിലെ മുറിയിലേക് ഓടി.....


അവർ മൂവരും കൂടി തായേ ഡെയിനിങ് ടേബിളിൽ ഇരുന്നു ഫുഡ്‌ കഴിക്കുവായിരുന്നു....


"അല്ല...ഇച്ചേച്ചി...അളിയനും അച്ഛനും എന്തേയ്...


"ആ അവര് രണ്ടുപേരും കൂടെ കയ്യ്മൾ മാഷിന്റെ മോൾടെ കല്യാണം കൂടാൻ പോയതാ....


"ആണോ മാഷിന്റെ മോൾടെ കല്യാണം ആയിരുന്നോ ഞാൻ അറിഞ്ഞില്ലാലോ....


"നീ അതിനു എന്താ അറിയുന്നത്....കോഴ്സ് കഴിഞ്ഞ് നാട്ടിൽ എത്തിയിട്ട് ഇപ്പോൾ 6 മാസം കഴിഞ്ഞു എവിടേലും ജോലിക്ക് കേറണം എന്നുണ്ടോ....കിട്ടിയ ജോലിക്ക് ആണെങ്കിൽ പോകണം എന്നുമില്ല...ഇങ്ങനെ കാള കളിച്ചു നടക്കാൻ ആണോ ഉണ്ണി നിന്റെ തീരുമാനം....


"ഇച്ചേച്ചി അത്........എന്നും പറഞ്ഞവൻ ജാനകിയെ നോക്കി....


"നീ എന്തിനാ അമ്മയെ നോക്കണേ....


ഒന്നുമില്ല.........അവൻ തോൾ അനക്കി കാണിച്ചു


"മ്മ്.....ഞാൻ നിന്നെ കൊണ്ട് പോകാൻ ആണ് വന്നത്.....നീ ഇനി ഇവിടെ നിന്നാൽ ശരി ആകില്ല....


"ഇച്ചേച്ചി....ഞാൻ അച്ഛന്റെ ഹോസ്പിറ്റലിൽ തന്നെ....


"ഞാൻ പറഞ്ഞത് നീ കെട്ടില്ലെന്നുണ്ടോ.....എന്താ എടുക്കാൻ ഉള്ളതെന്നു വെച്ചാൽ എടുത്തുവെച്ചോ നാളെ നമ്മൾ എറണാകുളത്തേക്ക് പോകുന്നു അത്ര തന്നെ.....


ജാനകി എന്തോ പറയാൻ വന്നപ്പോൾ തന്നെ അമ്മു എഴുന്നേറ്റ് പോയി.....


അടുക്കളയിലെ പണി ഒക്കെ ഒതുക്കി ജാനകി അമ്മുവിനോട് സംസാരിക്കാൻ റൂമിൽ വന്നപ്പോൾ അമ്മു ഒരു ബുക്കും വായിച്ചു കട്ടിലിൽ കാലും നീട്ടി ഇരിക്കുവാണ് അഗ്നി അമ്മുട മടിയിൽ തലവെച്ചു കിടന്നുറകുവമാണ് ഒരു കൈകൊണ്ട് അവൾ അഗ്നിടെ തലയിൽ തലോടുന്നുണ്ട്...ആമി അഗ്നിടേ നെഞ്ചിൽ കിടന്നുറങ്ങുന്നുണ്ട്....ഇപ്പോൾ അവളോട് സംസാരിക്കണ്ട എന്ന് വിചാരിച്ചു അവർ താഴെ അവരുടെ മുറിയിലേക് തന്നെ പോയി.....


രാത്രി എല്ലാവരും കൂടെ വട്ടമേശ സമ്മേളനം കൂടി...ആദ്യം ഒക്കെ അഗ്നിയെ കൊണ്ടുപോകുന്നതിൽ നന്ദൻ എതിർത്തെങ്കിലും അഭിമന്യു കൂടെ അഗ്നിട ഫ്യുചുറിനു അവൻ എറണാകുളത് തന്നെ നിക്കുനതല്ലേ നല്ലത് ഈ നാട്ടിന് പുറത്തു നിന്നിട്ട് അവന്റെ കരിയർ നശിപ്പിക്കണ്ടല്ലോ എന്ന് പറഞ്ഞപ്പോൾ അയാൾക് സമ്മതിക്കുകയെ വഴി ഉണ്ടായിരുന്നുള്ളു....

എല്ലാവരും രാത്രിയിലെ അത്താഴം കയിഞ്ഞ് അവരവരുടെ റൂമിലേക്കു പോയി.....


നന്ദേട്ട.....എനിക് എന്തോ ഉണ്ണിയെ വിടാൻ മനസ് അനുവദിക്കുന്നില്ല.....


ഏയ്യ്, താൻ വെറുതെ ടെൻഷൻ അടിക്കണ്ട...അവർ പറഞ്ഞതും ശരി അല്ലെ അവൻ ഈ നാട്ടിന് പുറത്തു നിന്നിട്ട് അവന്റെ ഭാവി നമ്മളായിട്ട് നശിപ്പിക്കണത് ശെരി അല്ലാലോ.....അവൻ പോട്ടെ പിന്നെ അമ്മു ഉണ്ടല്ലോ അവൾ നോക്കിക്കോളും...


അതെനിക്ക് അറിയാത്തതൊന്നും അല്ലാലോ എന്നാലും.....ഡോ തന്റെ മനസിലെ പേടി എന്താണെന്നു എനിക്ക് അറിയാം ഇത്രേം വർഷങ്ങൾ ആയില്ലേ...താൻ അത് വിട് പിന്നെ മക്കളും കൊച്ചുമക്കളും ഇല്ലാതെ നമ്മൾ ഇവിടെ നിന്നിട്ട് എന്തിനാ നമ്മുക്കും പോകാം കൂടിയാൽ 6മാസം....


നന്ദേട്ട....കാര്യം ആയിട്ടും പറയുവാണോ...


അതെ...തൽകാലം അവൻ അമ്മുടെ കൂടെ പോകട്ടെ 6 മാസത്തിനുള്ളിൽ നമ്മുക്ക് അവിടെ തന്നെ ഒരു ചെറിയ ക്ലിനിക് ഒക്കെ ഇട്ടു കൂടാം....പിന്നെ ഇതിനെ കുറിച് ഞാനും ആലോചിച്ചതാ കുറച്ചൂടെ കയിഞ്ഞ് പോകാം എന്നായിരുന്നു....അമ്മയും അച്ഛനും ഉറങ്ങുന്ന മണ്ണല്ലേ അത് എന്നായാലും നമ്മുക്ക് അങ്ങോട്ട് പോയല്ലേ പറ്റു......താൻ ഒന്നും ആലോചിച് മനസ് വിഷമിക്കണ്ട വാ കിടക്കാൻ നോക്ക് അവർക് നാളെ പോകേണ്ടതല്ലേ.....


പിറ്റേന്ന് പുലർച്ച...

അച്ഛന്റേം അമ്മയുടേം അനുഗ്രഹം വാങ്ങി അഗ്നി വീട്ടിൽ നിന്നും ഇറങ്ങി...അമ്മുവും അഭിയും മുന്നിലും അഗ്നിയും ആമിയും പിറകിലും കയറി...പതിയെ അവർ പാലക്കാടൻ മനോഹാരിത ആസ്വദിച്ചുകൊണ്ട് എറണാകുളത്തേക്ക് യാത്ര തിരിച്ചു......

                                തുടരും....



Rate this content
Log in

Similar malayalam story from Romance