നിമിഷം നൈമിഷികം.
നിമിഷം നൈമിഷികം.
ഇങ്ങനെ നിശബ്ദമായി ഇരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു, കാരണം ഈ നിശബ്ദതയിൽ നീ ഉണ്ടല്ലോ.
അവരുടെ ചെറുവിരലുകൾ തമ്മിൽ കോർക്കുമ്പോൾ ചായയുടെ കയർപ്പ് വർധിക്കുന്നുണ്ടായിരുന്നു, ഒപ്പം ഐസ്ക്രീം കപ്പ് അലിഞ്ഞു വെള്ളം ആയിരുന്നു. അവർ പറയാതെ പങ്കിടുന്ന നിശബ്ദത തന്നെയായിരുന്നു ആ നിമിഷത്തിന്റെ ഏറ്റവും വലിയ സംഗീതം.
കപ്പിലെ മിശ്രിതം കൈകളിലെ ചൂടുപിടിച്ച് അലിഞ്ഞു പോയതാവാം അല്ലെ?
നിമിഷങ്ങൾ എപ്പോഴും നിശ്ചിതമാണ് ഒരു പാട് കാത്തിരിപ്പുകൾ, ചില നിമിഷങ്ങൾ അപ്രതീക്ഷിതമായി ഉരുകിപ്പോകും. ജീവിതം നമ്മെ എവിടേക്ക് കൊണ്ട് പോകും എന്ന് അറിയില്ല, ചില നിമിഷങ്ങൾ...അതിന്റെ മൂല്യം മനസിലായി വരുമ്പോഴേക്കും ഒരുപാട് വൈകിയേക്കും. ഓരോ നിമിഷവും ഒരുപോലെയല്ല അത് കഴുകിപ്പോകും, മായ്ക്കപ്പെടും, പിന്നീട് മറക്കാൻ പോലും കഴിയില്ല. ഐസ്ക്രീം എത്ര പെട്ടെന്ന് ഉരുകിയാലും, ആ ചെറു രുചി എന്നും സ്മരണകളായി നിലനിൽക്കും. നിമിഷങ്ങളെ വിലമതിക്കുക, കാരണം അത് ഒരിക്കൽ പോയാൽ തിരിച്ചുവരുകയില്ല.

