STORYMIRROR

Najiya Nazrin

Romance Classics Others

3  

Najiya Nazrin

Romance Classics Others

മറന്നോ നീ എന്നെ.....??

മറന്നോ നീ എന്നെ.....??

10 mins
4


അവൻ എനിക്ക് ആരായിരുന്നു....എന്തായിരുന്നു.... എങ്ങനെ അയിരുന്നു ഞങ്ങൾ രണ്ടുപേരുംസുഹൃതത്തുക്കളായിരുന്നോ അതോ... ഏറ്റവും നന്നായി അടുത്തറിയാവുന്ന രണ്ടുപേർ... അതായിരുന്നോ ഞങ്ങൾ....അല്ലേൽ പ്രണയിതാക്കൾ... അതേ ഒരുകാലത്തു വാ തോരാതെ സംസാരിച്ചിരുന്ന മെസ്സേജ് അയച്ചിരുന്ന ഒന്നിച്ചുള്ള ജീവിതം സ്വപ്നം കണ്ടിരുന്ന ദിവസങ്ങളും മാസങ്ങളും കൊഴിഞ്ഞു പോകുന്നതറയാതെ... അവനെ എന്റെ എല്ലാമെല്ലാമായി കണ്ടിരുന്ന അവനുമായിട്ടുള്ള ഒരു ജീവിതം സ്വപ്നം കണ്ടിരുന്ന പെണ്ണായിരുന്നു ഞാൻ... എന്നാൽ ഇന്ന് ആ ഒരു ചോദ്യത്തിൽ നിന്നും എത്രെയോ കിലോമീറ്ററുകൾ അപ്പുറത്താണ് ഞാൻ ഇന്ന് നിൽക്കുന്നത്....ഞങ്ങളുടെ ഇടയിലെ ഈ ഒരു ചോദ്യത്തിന് ഇന്ന് ആകാശവും ഭൂമിയും തമ്മിലെത്ര വ്യത്യാസം ഉണ്ടോ ഒരുപക്ഷെ അത്രയും....!!അല്ല എല്ലാം ഞാനായിട്ട് വരുത്തി വച്ചത് തന്നെ ആണ്.....എനിക്കവനെ ഒരുപാട് ഇഷ്ടമായിരുന്നു.... അല്ല ഇപ്പോഴും ഇഷ്ടമാണ്... ഒരു തമാശയിൽ തുടങ്ങി... ഞാൻ തന്നെ അതവസാനിപ്പിക്കുകയും ചെയ്തു..... പക്ഷെ... എൻറെ ജീവിതത്തിൽ നിന്നും എൻറെ ഉള്ളിൽനിന്നും അവൻ മാഞ്ഞു പോയില്ല..... ഒരുപക്ഷെ ആദ്യത്തേതിലും മനോഹരമായി അവൻ ഇപ്പോഴും എൻറെ ഉള്ളിൽനിറഞ്ഞു നിൽക്കുന്നു.... പക്ഷെ ചില നേരങ്ങളിൽ...ചില ഓർമകൾ..... ഈ കൊല്ലാതെ കൊല്ലുന്നു എന്നൊക്കെ പറയുന്നത് പോലെ.... പറ്റുന്നില്ല അവൻ ഇല്ലാതെ..... 🥺
25ᵗʰ November 2023 ഈ ദിവസമായിരുന്നു എല്ലാം തുടങ്ങിയത്.....!!!

എനിക്ക്..... സത്യത്തിൽ ഇവിടം വരെ അതെത്തുമെന്നോ ഇങ്ങനെയല്ലെമായി തീരുമെന്നൊന്നും യാതൊരു ഐഡിയയും ഇല്ലായിരുന്നു....ഈ പ്രണയത്തിൽ എനിക്കേറ്റവും പ്രിയപ്പെട്ടത് ആ +2കാലഘട്ടം തന്നെ അയിരുന്നു.... ബട്ട് ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നുണ്ട്..... ഒരിക്കലും കണ്ടുമുട്ടാതിരുന്നെങ്കിലെന്ന് But‌.... It's Written ഇതിങ്ങനെ എല്ലാം അവസാനിക്കണമെന്ന് മുകളിമുള്ളവൻ തീരുമാനിച്ചിരിക്കാം... എനിക്കറിയ അവൻ എന്നോട് തീർത്താൽ തീരാത്ത ദേഷ്യം ഉണ്ടാകുമെന്ന്..... അവനു മാത്രം അല്ല ഈ റിലേഷൻ അറിയാവുന്ന അവന്റെ ഫ്രണ്ട്സ് അവരെല്ലാം തന്നെ എന്നെ കാണുന്നത് ഒരുപക്ഷെ തേപ്പിസ്റ്റ് ആയിട്ടായിരിക്കും.... ഞാനായിട്ട് അത് മാറ്റാനും നിൽക്കുന്നില്ല.... എങ്ങനെയാണോ അങ്ങനെ തന്നെ നിൽക്കട്ടെ... ഞാൻ തന്നെ ആണല്ലോ എല്ലാം നിർത്തിയത്.....എനിക്ക് ഇപ്പോഴും ഇഷ്ടാണ് അവനെ..... സത്യത്തിൽ ഒരു miracle സംഭവിച്ചെങ്കിലെന്ന് ഇപ്പോഴും ആഗ്രഹിക്കുന്നുണ്ട്.... ആരോടാ ഞാൻ ഇതൊക്കെ പറയാ..... എങ്ങനെയാ പറയാ... ആരാ ഇതെല്ലാം കേൾക്കാ.... ആരും ഇല്ല.... ഞാൻ സ്വയം ഇങ്ങനെ പറയാന്നല്ലാതെ.... ഈ കാര്യത്തിൽ നിസ്സഹായയാണ്..... അവനോട് ഞാൻ പറഞ്ഞത്.....പക്ഷെ എനിക്കൊന്നിലും ഇപ്പോൾ ഒരു താല്പര്യം കിട്ടുന്നില്ലാന്നാണ് സത്യത്തിൽ... എന്നെ കൊണ്ട് ആവായിട്ടാടോ...പലരും എന്നോട് അവനെ പറ്റി ചോദിക്കുമ്പോഴും എനിക്ക് വേണ്ടാന്ന് തോന്നി ഞാൻ ഒഴിവാക്കി... അതാണ് ഞാൻ പറയാറ്....അത് തന്നെ ആണ് സത്യം ഞാൻ ഒഴിവാക്കിയെ ആണെങ്കിലും... ആ ഉത്തരം അവർക്ക് കൊടുക്കുമ്പോൾ ഉള്ളം വിങ്ങിപ്പൊട്ടാറുണ്ട്....എനിക്ക് അതല്ലാതെ വേറെ വഴിയില്ല...... ഒരു തമാശയിൽ തുടങ്ങി ഇന്നിപ്പോ അവൻ വേണ്ടി കരയാതെ ഒരു രാത്രിയും എന്റെ ജീവിതത്തിൽ കടന്നു പോകുന്നില്ല എന്നതാണ് യാഥാർഥ്യം...🥀
മനസ്സിലായില്ല അല്ലെ...

എന്റ്റെ +1,+2കാലഘട്ടം......!!!😌
പുതിയ ക്ലാസ്സ്‌ പുതിയ സ്റ്റുഡന്റസ് എങ്കിലും എന്റെ കൂടെ 10ത്തിൽ പഠിച്ചവരും ഉണ്ടായിരുന്നു....😌പുതുമുഖങ്ങളും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു👀.humanties ആയിരുന്നു ഞാൻ എടുത്ത സ്ട്രീം.തുടക്കത്തിലായോണ്ട് അഡ്മിഷൻ നടക്കുന്നോണ്ടും പുതിയ സ്റ്റുഡന്റസ് വന്നോണ്ടും പോയോണ്ടും നിന്നു.....😌👀കുറേ പേർ ട്രാൻസ്ഫർ അടിച്ചു പോയി കുറേ പേർ ഇങ്ങോട്ട് വന്നു.....🌝ആ ഇടക്കാണ് ഞാൻ അവനെ ആദ്യമായി കാണുന്നത്....😮‍💨💎ആരായാലും ഒരു നിമിഷം നോക്കി നിന്ന് പോകും സ്വാഭാവികം ഞാനും നോക്കി😁അടിച്ചു മോനെ crush അടിച്ചു😮‍💨🤍തട്ടത്തിൻ മറയത് മൂവിയിൽ നിവിൻ പറയുന്ന പോലെ സ്പെക്സ് ഒക്കെ വെചിട്ട് ആറ്റിറ്റ്യൂഡ് ഒക്കെ ഇട്ട് ചെക്കന്റെ ഒരു നടത്തമുണ്ട് Awww ന്റെ സാറേ...... (ചുറ്റുള്ളതൊന്നും കാണാൻ പറ്റൂല....😍🤍)കോമേഴ്‌സ് സ്ട്രീമിൽക്ക് പുതിയതായി വന്ന അഡ്മിഷൻ ഒരു പാവം ചെറുക്കൻ....🙂🫴 സ്പെക്സ് ഒക്കെ വെച്ച്, ഹെയർ ഒക്കെ ഒരു സൈഡ്ക്ക് ഒതുക്കി ചെക്കന്റെ ആറ്റിറ്റ്യൂഡ് ഇട്ടിട്ടുള്ള ആ ഒരു നടത്തവും awwwntedaa😮‍💨💎 നല്ല വൃത്തിയിൽ ഡ്രസ്സ്‌ ചെയ്ത് വന്ന ഓനെ കാണുമ്പോ നമ്മളെ കണ്ണ് ഓന്റെ മുഖത്തേക്ക് പോകും..... ആരോട് പറയാനാ😮‍💨👩‍🦯ഇത്രെയും കാലത്തിന്റെ ഇടക്ക് ഇങ്ങനെ ഒരു ഫീലിംഗ് ഉണ്ടായിട്ടില്ല.....😮‍💨🫴just ഒരു crush അത്രേ ഉണ്ടായിരുന്നുള്ളൂ....അങ്ങനെ അങ്ങനെ.....🌝
അങ്ങനെ കുറച് കാലം i think ആർട്സ് ടൈം ഇൽ ആണെന്ന് തോന്നുന്നു ഞാൻ ആ മഹാസത്യം അറിഞ്ഞത്... ഇന്റെ ക്ലാസ്സിലെ ഒരു കുട്ടിയും ഇവനും തമ്മിൽ lubbb ആണെന്ന്.....🙂👩‍🦯പോയീലെ എല്ലാം ചെക്കൻ തേച്ചു.... കള്ള ഹംക്ക്👩‍🦯പിന്നെ നമ്മക്ക് അതൊന്നും വലിയ വിഷയല്ല just ഒരു ക്രഷ് അല്ലെ ഓൻ പോയാൽ അടുത്തത് നോക്കാം...
കൊറേ എണ്ണത്തിനോട് crush തോന്നിയിട്ടുണ്ടെങ്കിലും ഇതിനോട് വല്ലാത്ത ഒരു crush അയിരുന്നു തോന്നിയെ.....ആ എന്ത് ചെയ്യാനാ ഓൻ തേച്ച്👩‍🦯.......പിന്നെ നമ്മൾ ഓനെ നോക്കാനൊന്നും പോയ്ക്കില്ല😌🫴അങ്ങനെ പിന്നെ കണ്ണിൽക്കണ്ടോരെ വായ്നോക്കിയും ഒക്കെ ഞങ്ങളെ ആ ഇയർ 1yr കംപ്ലീറ്റ് ആയി😌🫴

🍂🎧🍂🎧🍂🎧🍂🎧🍂🎧🍂🎧🍂🎧🍂🎧🍂🎧🍂🎧🍂🎧🍂

2𝗻𝗱 𝗬𝗲𝗮𝗿........✨
ഞാൻ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത പല കാര്യങ്ങളും നടന്ന കൊല്ലം.....!!!!ഇന്റെ ലൈഫ്‌ തന്നെ മാറി മറഞ്ഞു

2nd yr തുടങ്ങിയ സമയം.... പഴയ പോലെ തന്നെ റോട്ടിൽകൂടെ പോണോരെ ഒക്കെ വായ്നോക്കിയും കമന്റടിച്ചും ക്ലാസ്സിൽ പോക്ക് തുടങ്ങി....!! ആ ടൈമിൽ തന്നെ ആയിരുന്നു ഇവനും അവളും തമ്മിൽ പ്രശ്നങ്ങളും ഒക്കെ തുടങ്ങിയെ.....same ബെഞ്ചിലയോണ്ട് എല്ലാം ഞാൻ കാണുന്നുണ്ടായിരുന്നു... Full ടൈം കരച്ചിൽ അവൻ വന്നു വിളിക്കുന്നു ഓൾ പോകുന്നു മൂഡ് ഓഫ്‌ ആയി വരുന്നു ദേ കെടന്ന് കരയുന്നു......😮‍💨അങ്ങനെ അങ്ങനെ നമ്മൾ പിന്നെ ആ ഭാഗമേ മൈൻഡ് ആക്കാൻ പോയീല🥱ഇതൊക്കെ കണ്ട് ഒരു കാര്യം മനസിലായി പ്രേമം അത് വല്ലാത്തൊരു സംഭവം ആണ് റിസ്ക്കാണ്.... 😮‍💨👩‍🦯എന്തുകൊണ്ടും ഏറ്റവും നല്ലത് mouthlooking ആണ് അതാകുമ്പോ ഒരു വിഷയവും ഇല്ല പരാതികളോ പരിഭവങ്ങളോ ഇല്ല...അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി അങ്ങനെ ഒരു ദിവസം ലാംഗ്വേജ് ക്ലാസ്സിൽ ടീച്ചർ ഇല്ലായിരുന്നു ഞങ്ങളെല്ലാം ഒരുമിച്ചാണ് ലാംഗ്വേജ് ന്റെ ക്ലാസ്സിൽ
ടീച്ചർ ഇല്ലാത്തോണ്ട് കൗൺസിലിംഗ് ടീച്ചർ വെറുതെ ക്ലാസ്സിലേക്ക് വന്നു..... അങ്ങനെ അത് വന്നു എന്തൊക്കെ പറഞ്ഞ് കുറച്ചു കഴിഞ്ഞപ്പോ ടീച്ചർ അവനെ വിളിച്ചു...ഓൻ ചെന്ന്.., ലെക്ചർ സ്റ്റാൻഡിൽമേ ആണ് ടീച്ചർനിൽക്കുന്നെ. അങ്ങനെ പിന്നെ ടീച്ചർ എന്തൊക്കെയോ ചോദിച്ചെന്ന് തോന്നുന്നു...🤌പിന്നെ ഇന്റെ കണ്ണുകളും നേരെ ഓന്റെടുത്തേക്ക് പോയി ഞെട്ടിപ്പോയി..... On the സ്പോട്ടിൽ കണ്ണെടുത്തു 😮‍💨ഓൻ ഇങ്ങോട്ടും നോക്കി നിക്കുവായിരുന്നു..... പിന്നെയും ഇന്റെ കണ്ണുകൾ അങ്ങോട്ട് തന്നെ പോയി...അപ്പോഴും ഓൻ ഇങ്ങോട്ടും നോക്കി ആണ് നിൽപ്പ് ബട്ട്‌ ആ മുഖത്തുണ്ടായ ഭവങ്ങളൊന്നും ഇൻക് മനസിലായില്ല...
പിന്നെയും ഞാൻ അങ്ങോട്ട് നോക്കുമ്പോഴൊക്കെ ഓൻ ഇങ്ങോട്ടും നോക്കി നിൽക്കുവാണ് അപ്പൊ പിന്നെ ഞാൻ പിന്നെ ആ ഭാഗമേ മൈൻഡ് ആക്കിയില്ല.... ഇന്നാലും കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടിൽ തന്നെ എന്ന് പറയും പോലെ ന്റെ കണ്ണ് വീണ്ടും അങ്ങട്ടഞ്ഞെ ഓനേം തേടി പോയ്ക്കൊണ്ടിരുന്നു......കണ്ടപ്പോ തന്നെ വല്ലാത്തൊരു crush തോന്നിയ മൊതലല്ലേ.... 😌🫴
അങ്ങനെ ഒരു ദിവസം ടൗണിൽ വെച്ച് അവൻ എന്നോട് ചോയ്ച്ചു ഇയ്യ് കമ്മിറ്റഡ് ആണോന്ന്.....ആദ്യം അത് എന്നിൽ ഒരു ഷോക്ക് ഉണ്ടാക്കി.... ഷോക്കാവാതെ നിക്കൂലല്ലോ നമ്മക്ക് crush അടിച്ച മൊതലല്ലേ എന്നോട് വന്നു അങ്ങനെ ഒക്കെ ചോയ്ച്ചേ.... പിന്നെ സ്വബോധം കിട്ടിയപ്പോ ഞാൻ പറഞ്ഞു അല്ലാന്ന്.....എന്നാൽ... അവൾ ഇതൊക്കെ നോക്കുന്നുണ്ടായിരുന്നു...... അപ്പൊ ഞാൻ ഒറപ്പിച്ചു ഓൾ കാണാൻ വേണ്ടി ചെയ്യാണ് ഇവൻ ഇതൊക്ക എന്ന്..... പിന്നെയും ദിവസങ്ങൾ കഴിഞ്ഞു പോയി ഓൻ ഇന്നേ പ്രൊപ്പോസ് ആക്കി....ഞെട്ടലുള്ളിൽ ഒതുക്കി ഞാൻ ഓനോട് no പറഞ്ഞു ഓൻ തമാശക്ക് പറഞ്ഞതാണോ ഇനി സീരിയസ് ആയിരുന്നോന്ന് അന്ന് ഇൻക്കറിയില്ലായിരുന്നു ഇനിപ്പോ serious ആണേലും ഇന്റെ ഉത്തരം നോ തന്നെ ആയിരുന്നേനെ...ഏറ്റവും വലിയ റീസൺ അവൾ ആയിരുന്നു പാവം ഓൾക്ക് ഓനെ ഭയങ്കര ഇഷ്ടമായിരുന്നു... എപ്പോഴും കരച്ചിലുമൊകെ ആയിരുന്നു.....🙂എനിക്കെന്തോ അത് കണ്ട് നിക്കാനും ഓളെ അവസ്ഥ ഒക്കെ ആലോയ്ച്ചപ്പോൾ ഒരിക്കലും ഓനോട് യെസ് പറയാൻ തോന്നീല അല്ലാതെ ഓനെ ഇഷ്ടമല്ലാഞ്ഞിട്ടല്ല.....ദിവസങ്ങൾ കഴിഞ്ഞു പോയി കൊണ്ടിരുന്നു ഇതിനിടക്ക് അവൻ ഓരോന്നും പറഞ്ഞു വെരുമെങ്കിലും എനിക്കതൊക്കെ ഇഷ്ടമായിരുന്നു ഓന്റെ സംസാരം ഒക്കെ!!! അങ്ങനെ ഒരു ദിവസം ഓൻ ഒരു കാരണവുമില്ലാതെ എന്നോട് ദേഷ്യപ്പെട്ടു..... എന്തോ അത് കേട്ടപ്പോ ഓനോട് തോന്നിയ ഇഷ്ടമൊക്കെ ഏതൊക്കെ വഴിയിൽ കൂടെ ആണ് പോയത് എന്ന് ഇൻക്കറീല!!
എന്തോ ഓൻ പറഞ്ഞെ കേട്ടപ്പോ ഭയങ്കര വല്ലാതെ ഫീലായി അത് ഞാൻ എന്തേലും ചെയ്തിക്കിണേൽ ഇൻക് വിഷയല്ലേന്നു ഞാൻ ഒന്നും ചെയ്തിക്കില്ല എന്നിട്ടും അവളുടെ പേരും പറഞ്ഞു ഓൻ എന്നോട് അന്ന് എന്തൊക്കെ പറഞ്ഞു......എന്തോ അത് ഹൃദയത്തിൽ വല്ലാതെ അങ്ങട്ട് തട്ടി ഒരു നിമിഷം ഞാൻ ആലോയ്ച്ചു ഇങ്ങനെ ഉള്ളിൽ തട്ടാൻ മാത്രം അവൻ എന്റെ ആരാ...., ആരും അല്ല, അങ്ങനെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.. പക്ഷേ എന്തൊക്കെ ആണേലും ഓൻ എന്നോട് എന്തിന് അങ്ങനെ വന്നു പറഞ്ഞു അതിനിക്ക് ഓനോട് ചോയ്ക്ക്ണം എന്നുണ്ടായിരുന്നു evng ക്ലാസ്സ്‌ കഴിഞ്ഞു ചോദിക്കാമെന്ന് കരുതി.... ബട്ട്‌ ഓൻ വേഗം ബസ്സിൽ കേറി പോയീന്നു എന്തായാലും വേണ്ടിയില്ല.. പിറ്റേന്ന് ഒരു ശനിയാഴ്ച ആയിരുന്നു ഇനിപ്പോ തിങ്കളാഴ്ച വരെ wait ആക്കാനുള്ള ക്ഷമ എനിക്കില്ലായിരുന്നു.... അങ്ങനെ ന്റെ ഒരു ഫ്രണ്ട് വഴി ഓന്റെ നമ്പർ സംഘടിപ്പിച്ചു....!!ജസ്റ്റ്‌ ഒരു Heyy മാത്രം അയച്ചു....!!!കുറച്ചു നേരം.... കഴിഞ്ഞപ്പോൾ തന്നെ റിപ്ലയും വന്നിരുന്നു....
""ആട മുത്തേ പറയ്എന്ന്...!""ഞാൻ പിന്നെ അതൊന്നും കാര്യമാക്കാതെ വീണ്ടും മെസ്സേജ് ആക്കി..."manassilaayo enne??"" എന്ന് മാത്രം.... അപ്പോൾ തന്നെ റിപ്ലൈ ഉം വന്നു... ഏതോ ഒരു ചെക്കന്റെ പേര് പറഞ്ഞിട്ട്.... അല്ലെ എന്ന്...??പിന്നെ എന്ത് തേങ്ങയാണേലും വേണ്ടിയില്ല ഇന്റെ ഭാഗം ഇൻക് ക്ലിയർ ആക്കണം എന്നുള്ളോണ്ടും... ഞാൻ പോയി റിപ്ലൈ ആക്കി അല്ല ഞാൻ...______ആണ് എന്ന്....!!!!ഓനും ഒരു പക്ഷെ പ്രതീക്ഷിച്ചു കാണില്ല...
അത് seen ചെയ്തതും ആദ്യം വന്നേ ഓന്റെ സോറി അയിരുന്നു..... അങ്ങനെല്ലാം പറഞ്ഞതിന്....!!അതങ്ങട്ട് കേട്ടപ്പോഴേക്ക് ന്റെ ഉള്ളിലെ ദേഷ്യം ഒക്കെ എങ്ങോട്ടോ പോയി.....ഏഹ് ഇതെന്തോന്ന്...... സത്യത്തിൽ നാല് വർത്താനം പറയാൻ പോയ ഞാൻ ആരായി...... 😮‍💨അവിടുന്ന് തുടങ്ങിയ ഒരു കൂട്ട്..... അത് അതൊരു പ്രണയത്തിലേക്ക് എത്തുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല...... എന്നെ സംബന്ധിച്ചെടുത്തോളം..... അതെ എനിക്കു പ്രിയപ്പെട്ട ഒന്ന് തന്നെ അയിരുന്നു പക്ഷെ അതെന്താന്ന് എനിക്കു മനസ്സിലാവുന്നില്ലായിരുന്നു... എന്തായാലും എനിക്കു പ്രിയപ്പെട്ട എന്തോ ഒന്ന് പോലെ എനിക്കു ഫീൽ ചെയ്തിരുന്നു..... അങ്ങനെ.... കുറെ msg കൾ...... ദിവസങ്ങളും മാസങ്ങളും കടന്നു പോയി.... ഞങ്ങൾ ഫ്രണ്ട്സ് ആയി......ആ ഫ്രണ്ട്ഷിപ്പിൽ തന്നെ....അവനെ കാണുമ്പോൾ എന്നിലുണ്ടാകുന്ന മാറ്റങ്ങൾ എനിക്കറിയാൻ പറ്റുന്നുണ്ടായിരുന്നു...എൻറെ ഹൃദയം മിടിക്കുന്നു.. കൂടുതൽ സന്തോഷം തോന്നുന്നു.......എന്താ ഇതിനെല്ലാം അർത്ഥം മറ്റുള്ളവരെ കാണുമ്പോൾ എനിക്കുണ്ടാകാത്ത പല ഫീലിംഗ്സ് ഉം എന്തുകൊണ്ട് ഈ ഒരു വ്യക്തിയെ കാണുമ്പോൾ എനിക്കുണ്ടാകുന്നു.....എനിക്കവൻ അത്രക്ക് പ്രിയപ്പെട്ടവൻ ആണെന്നല്ലേ അതിനർത്ഥം....അങ്ങനെ ആ കൂട്ട് പ്രണയത്തിലേക്കെത്താൻ അധിക സമയമൊന്നും വേണ്ടി വന്നില്ല......+2Trip...... അതെ....കുറെ ചർച്ചകൾക്ക് ശേഷം അത് goa ലേക്ക് എത്തി നിന്നു.....ഈ ഒരു ട്രിപ്പിന്റെ തിരിച്ചു വരവിൽ എൻറെ ജീവിതമേ മാറി മറിഞ്ഞിരുന്നു....i mean ഞാൻ അത്രക്കും സന്തോഷവതി അയിരുന്നു...... ഈ ലോകത്തു തന്നെ ഭാഗ്യവതി അത് ഞാൻ ആണെന്ന് തോന്നിയിട്ടുണ്ട്.....അവൻ കൂടെ ഉള്ള നിമിഷങ്ങളിൽ ഞാൻ മറ്റൊന്നും ചിന്തിച്ചിരുന്നില്ല....എനിക്കു ഒന്നും വേണ്ട അവൻ മതി...... സത്യത്തിൽ ഞാൻ ഇങ്ങനെ ഒന്നും അല്ലായിരുന്നു...... ഇതെല്ലാം കേൾക്കുമ്പോൾ തന്നെ cringe ആവുന്നവളായിരുന്നു ഞാൻ..... പിന്നെ മനസ്സിലായി നമ്മുടെ ലൈഫ് ഇൽ അങ്ങനെ ഒന്ന് ഉണ്ടാകുന്നത് വരെ നമുക്കെല്ലാം cringe ആയിരിക്കുമെന്ന്......ഉള്ളത് പറയണേൽ.... ഞാൻ ടൂർ പോകാൻ തന്നെ കാരണം അവൻ ഉണ്ടായത് കൊണ്ടാണ്....😁🤍ഒരു പക്ഷെ അവൻ ടുറിൻ ഇല്ലായിരുന്നുവെങ്കിൽ..... എൻറെ ഫ്രണ്ട്സ് പോവുന്നുണ്ടേലും..... ഞാൻ ഒരിക്കലും പോകുമായിരുന്നില്ല.....ഒരേ ഒരു റീസൺ...... അവൻ🥹💎
അങ്ങനെ ടൂർ പോകുന്ന ഡേ എത്തി..... നൈറ്റ്‌ അയിരുന്നു പുറപ്പെട്ടത്.... അങ്ങനെ ടൂർ പോകുന്നവരെല്ലാം സ്കൂളിൽ എത്തി.... കൂട്ടത്തിൽ ഞാനും...... എത്തിയ പാടെ... എൻറെ കണ്ണുകൾ തിരഞ്ഞത്... ആ വ്യക്തിയെ അയിരുന്നു.... അതെ അവനെ..... പക്ഷെ നിരാശ അയിരുന്നു ഫലം......വരുന്നുണ്ടാവുകയുള്ളു എന്ന് കരുതി സമാധാനിച്ചു വന്നവരുടെ എല്ലാം കണക്കെടുക്കാൻ തുടങ്ങി..... അവസാനം ബസ്സ് ഉം വന്നു...... ഹൃദയം ഉയർന്ന ഗതിയിൽ മിടിക്കാൻ തുടങ്ങി...... ഞാൻ ആഗ്രഹിച്ച ആ ആൾ അത്രയും നേരം ആയിട്ടും വന്നില്ലായിരുന്നു....കരച്ചിലും സങ്കടവുമെല്ലാം ഒരുമിച്ചു വന്ന നിമിഷം..... എനിക്കു തിരിച്ചു പോകാൻ യാതൊരു മാർഗ്ഗവും ഇല്ലാത്തതിനാൽ.... അവസാന നിമിഷം വെച്ച് പിന്മാറാൻ സാധിക്കാത്തത് കൊണ്ട്.... ബസ്സിൽ ഞാനും കയറി..... എല്ലാവരുടെയും മുഖത്ത് സന്തോഷം...... എനിക്കു മാത്രം അതിന് സാധിക്കുന്നുണ്ടായിരുന്നില്ല..... പിന്നെ എൻറെ ഫ്രണ്ട്സ് ന്റെ മുമ്പിൽ എനിക്ക് ആക്ട് ചെയ്യുകയല്ലാതെ വേറെ വഴിയും ഇല്ല.... അവർടെ കൂടെ ചിരിച്ചു നിന്നു..... എൻറെ ഉള്ളം നീറുന്നത് ആരെയും അറിയിച്ചില്ല.....അങ്ങനെ കുറച്ചു നേരത്തെ സംസാരങ്ങൾക്കൊടുവിൽ ബസ് നീങ്ങി തുടങ്ങി.......ഞാൻ പതിയെ ഉറക്കിലേക്കും....എനിക്കൊന്നിനും ഒരു സന്തോഷം കിട്ടുന്നുണ്ടായിരുന്നില്ല.... എല്ലാരും എൻജോയ് ചെയ്യുമ്പോൾ എന്തോ എനിക്കതിനൊന്നും കഴിഞ്ഞിരുന്നില്ല.... എന്താണ് അവൻ വരാത്തത്.... എന്താ പറ്റിയിട്ടുണ്ടാവുക... ആരോടാ ചോദിക്കുക...... പല ചോദ്യങ്ങളും എൻറെ ഉള്ളിൽ മിഞ്ഞിമാഞ്ഞു....!!അങ്ങനെ ആ ചോദ്യങ്ങൾ എല്ലാം ഉള്ളിലിട്ട് കൊണ്ട് തന്നെ ഞാൻ ഉറക്കിലേക്ക് വീണു.....കുറച്ചു നേരത്തെ മയക്കത്തിൽ ശേഷം ഞാൻ ഉണർന്നു.... ഫ്രണ്ട് സീറ്റിൽ തന്നെ അയിരുന്നു ഇരുന്നിരുന്നത്.... ബസ് നിർത്തിയിട്ടിരിക്കുകയാണ്..... കണ്ണ് തുറന്ന് നേരെ മുന്നിലേക്ക് നോക്കിയതും..... സന്തോഷമാണോ സങ്കടമാണോ.... എന്തോ ഞാൻ കാണുന്നത് സ്വപ്നമാണോ എന്നുവരെ തോന്നിപ്പോയി.... ആരെയാണ് ഞാൻ കാണാൻ ആഗ്രഹിച്ചത്.... ആ വ്യക്തി ഇതാ ഇപ്പോൾ എൻറെ മുൻപിൽ...... ഓടിച്ചെന്ന് കെട്ടിപ്പിടിക്കാൻ തോന്നിയ നിമിഷം...... സന്തോഷവും കരച്ചിലുമൊക്കെ ഒരുമിച്ചു വന്ന നിമിഷം.... അതെ അതവൻ തന്നെ..... ഉഫ്ഫ് ചെക്കന്റെ ലുക്ക്‌ തന്നെ മാറിയിരുന്നു....... മുടിയെല്ലാം നല്ല നീറ്റായി വെട്ടി താടിയെല്ലാം ഒതുക്കി.....അല്ലെങ്കിലേ ചെക്കൻ ലുക്കാണ് അതിന്റെ കൂടെ ഇതൂടെ ആയപ്പോൾ.... കെട്ടിപിടിച്ച് ഒരുമ്മ കൊടുക്കാൻ തോന്നിപ്പോയി....💎🤍കുറെ നേരം അവനെ തന്നെ നോക്കി നിന്നു..... അവനെ കാണുന്നത് പോലും എൻറെ മനസ്സിൻ കുളിർമയേകുന്നു.....ഇവനെന്റെ ലൈഫ് ഇൽ വന്നാൽ... ഒരുപക്ഷെ.... ഞാനായിരിക്കില്ലേ ഈ ലോകത്തു ഏറ്റവും ഭാഗ്യവതി..... 🥺🤍സത്യത്തിൽ എന്തൊക്കെയോ ആലോചിച്ചിരുന്നു..... ആ നിമിഷം കാരണം എൻറെ സന്തോഷത്തിന് അതിരില്ലായിരുന്നു....
ചില prblms കാരണം അന്നവിടെ സ്റ്റേ ആക്കേണ്ടി വന്നു ഞങ്ങൾക്ക് പിന്നെ പിറ്റേ ദിവസമാണ് അവിടുന്ന് ഇറങ്ങിയത്..... ആ നിമിഷമത്രയും ഞങ്ങൾ തമ്മിൽ നേരിട്ട് കണ്ടിരുന്നില്ല.... എന്നാണ് എൻറെ ഒരിത്.....
ശേഷം പിറ്റേ ദിവസം രാവിലെ അവിടുന്നിറങ്ങിഞങ്ങൾ പോയി.... Goa യിലോട്ട്.....!!!!ആ പോകുന്ന പോക്കിൽ തന്നെ ഭക്ഷണം കഴിക്കാൻ വണ്ടി നിറുത്തി ഞങ്ങൾ ഭക്ഷണം കഴിക്കാനിറങ്ങി..... അവിടെ ആ ഹോട്ടലിൽ നിന്നായിരുന്നു ഞങ്ങൾ മുഖമുഖം കണ്ടത്......അവന്റെ മുഖത്ത് ഉണ്ടായിരുന്ന ഭാവം എനിക്ക് വായിച്ചെടുക്കാൻ കഴിയുന്നതായിരുന്നില്ല...... പക്ഷെ അവന്റെ മുഖത്തെ സന്തോഷം അതെനിക്ക് വായിച്ചെടുക്കാൻ പറ്റുന്നുണ്ടായിരുന്നു....
ശേഷം ഞങ്ങളുടെ യാത്ര തുടർന്നൂ....... അവിടെ എത്തി..... ഫ്രീയായി ഞങ്ങൾ ഓരോ സ്ഥലങ്ങൾ explore ആക്കാൻ തുടങ്ങി.....അങ്ങനെ അങ്ങനെ അന്നത്തെ അ രാത്രി.... ബസ്സിൽ തന്നെ അയിരുന്നു..... ഇതിനിടക്ക് അവൻ എന്തോ anime കാണാൻ എൻറെ ഫ്രണ്ട് ന്റെ ഫോൺ വാങ്ങി..... ആർക്കും കിട്ടുന്ന ഒരു പാസ്സ്‌വേർഡ് അയിരുന്നു അതിന്.... അതിലാണെൽ എൻറെ പല ഫോട്ടോസ് ഉം ഉണ്ടായിരുന്നു.... പിറ്റേ ദിവസം നേരം വെളുത്തപ്പോൾ തന്നെ അവൻ അവളുടെ ഫോൺ അവൾക്ക് തിരികെ കൊടുത്തു.... പക്ഷെ അതിൽ നിന്ന് എൻറെ ഫോട്ടോസ് എല്ലാം അവൻ അവന്റെ ഫോണിലേക്ക് ആക്കിയിരുന്നു...!!!എന്തോ തിന്നുന്ന ഫോട്ടോസ് ഒക്കെ ആയിരുന്നു..... പിന്നെ അവനത് വെച്ച്.... trollaan തുടങ്ങി സത്യം പറഞ്ഞാൽ സങ്കടം വന്നു..... അന്ന് ഞാൻ അവനോട് അത് ഡിലീറ്റ് ആക്കാൻ പറഞ്ഞു കരഞ്ഞു.... അവനോട് മിണ്ടയില്ല...... അവനും അങ്ങനെ തന്നെ.... അങ്ങനെ... അവൻ ബസിൽന്ന് ഞങ്ങളുടെ സീറ്റിലേക്ക് വന്നു.... ഞാൻ window സൈഡ് ഇൽ അയിരുന്നു.... തൊട്ടടുത്തു എൻറെ 2ഫ്രണ്ട്സ് ഉം ഉണ്ടായിരുന്നു... അവരോട് അവൻ സംസാരിക്കുന്നു അവർ മൂന്നാളും insta id വരെ അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം share ആക്കുന്നു.... ഞാൻ എല്ലാം കേൾക്കുന്നുണ്ടങ്കിലും ആ ഭാഗമേ മൈൻഡ് ആക്കിയില്ല....!!അങ്ങനെ പിന്നെ ഒരു സ്ഥലം എത്തി ഞങ്ങൾ അവിടെ ഇറങ്ങി ഇങ്ങനെ നടക്കുകയായിരുന്നു..... കുറെ കോട്ടകൾ ഒക്കെ പോലെത്തെ ഒരു സ്ഥലം അങ്ങോട്ട് നടക്കാൻ കുറെ ഉണ്ട്.... അങ്ങനെ നടക്കുന്നതിനിടയിൽ എനിക്ക് വീട്ടിൽ നിന്ന് കാൾ വന്നു ഞാൻ അത് അറ്റൻഡ് ആക്കി.... സംസാരിച്ചു അപ്പോഴേക്ക് എന്റെഫ്രണ്ട്സ് എല്ലാം മുന്നിലെത്തിയിരുന്നു പിന്നെ ഞാൻ നോക്കുമ്പോൾ തൊട്ട് മുൻപിൽ അവൻ ഒറ്റക്ക് നടക്കുന്നുണ്ട്.....പിന്നെ ഒന്നും നോക്കിയില്ല വേഗം അവന്റെ അടുത്തേക്ക് വിട്ടു...."ഇയ്യ് എങ്ങനെ ബാക്കിലായത്.... "എന്ന് ഞാൻ ചോദിച്ചു...?? ഒന്നുല്ല..... അല്ല call ലായിരുന്നല്ലോ ആരാണ് അന്റെ ബോയ്ഫ്രണ്ട് ആണോന്ന് അവൻ ചോദിച്ചു....ഞാൻ പറഞ്ഞു വീട്ടിൽ നിന്നാണെന്ന്..... അങ്ങനെ കുറെ സംസാരിച്ചു ഞങ്ങൾ അങ്ങനെ നടന്നു ഒരു സ്ഥലം എത്തിയപ്പോൾ ഞങ്ങൾ നിന്നു....നമ്മക്ക് ഇവിടെ നിക്ക ഓർ പോയിട്ട് വരട്ടെ എന്ന് പറഞ്ഞു..... ഞാനും ഒക്കെ പറഞ്ഞു...ആ നിമിഷമൊക്കെയും എനിക്ക് പ്രിയപ്പെട്ടതായിരുന്നു..... അങ്ങനെ അവിടെ നിന്ന് ഞങ്ങൾ കുറെ സംസാരിച്ചു...അപ്പോഴേക്ക് എൻറെ ദേഷ്യം എല്ലാം മാറിയിരുന്നു.... അവനും ആ ഫോട്ടോസ് ന്റെ കാര്യം ഒന്നും എടുത്തിട്ടില്ല....!!!അങ്ങനെ പോയോർ തിരിച്ചു വന്നു തുടങ്ങി.... അങ്ങനെ അങ്ങനെ.... കളിയും ചിരിയുമായി..... Goa days കഴിയാറായി... തിരികെ വരുന്നതിന്റെ തലേന്ന് രാത്രിഫുഡ്‌ കഴിക്കാനിറങ്ങിയപ്പോൾ നല്ല തിരക്കായിരുന്നു... ആ തിരക്കിൽ കൈ കഴുകാൻ പോയപ്പോൾ അവനും അവിടെ ഉണ്ടായിരുന്നു.... അവൻ കൈ കഴുകി തിരികെ പോകുമ്പോൾ എൻറെ അടുത്ത് വന്നു പറഞ്ഞു.... ആ ഫോൺ ഒന്ന് എടുത്ത് നോക്കുമോ...!!!എന്ന്.... ഞാൻ എടുത്ത് നോക്കി അവന്റെ ഫോള്ളോ req വന്നിട്ടുണ്ടായിരുന്നു... ഒരു ചിരിയോടെ തന്നെ ഞാനും അത് എടുത്ത് തിരിച്ചു req അയച്ചു..... അങ്ങനെ... പിന്നെ അന്ന് nyt msg അയക്കൽ തുടങ്ങി.... അങ്ങനെ ഗോവയിലെ ചില valuable moments ഞാനും അവനും ഒരുമിച്ചു നടന്നു..... കുറേ സംസാരിച്ചു നിങ്ങളുടേത് മാത്രമായ നിമിഷങ്ങൾ അയിരുന്നു അത്... Goa യിൽ നിന്ന് വഴി തെറ്റിയതും....അവൻ തിരഞ്ഞു വന്നതും ഇപ്പോഴും ഓർക്കുന്നു.... അങ്ങനെ തിരിച്ചു വരാനുള്ള സമയം ആയി ആ വരവിൽ.... അവൻ അവന്റെ പ്രണയം വീണ്ടും എന്നോട് പറഞ്ഞു..... അതിന് ഞാനും സമ്മതം മൂളിയിരുന്നു..... ഇതിനിടക്ക് മറ്റേ പെണ്ണ് വേറെ ആളുമായി സെറ്റായിരുന്നു പിന്നീടങ്ങോട്ട് ഞങ്ങളുടെ പ്രണയ യാത്രകൾ അയിരുന്നു..... അത്രയും മനോഹര നിമിഷങ്ങൾ എൻറെ ജീവിതത്തിൽ ഇതിന് മുൻപ് ഉണ്ടായിട്ടില്ല എന്നും പറയാം......ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു പോയി......സ്കൂൾ വരാന്തകൾ.... സ്കൂളിലേക്ക് ഉള്ള വഴികൾ എല്ലാം തന്നെ ഞങ്ങളുടെ പ്രണയത്തിനു സാക്ഷ്യം വഹിച്ചു...!!!
അങ്ങനെ പബ്ലിക് എക്സാമായി..... ഇനി ഞങ്ങൾ തമ്മിൽ കാണില്ല.... സ്കൂൾ പൂട്ടി... 2ആം വർഷം അതവസാനിച്ചു...!!പോകുന്നതിന് മുൻപ് അവൻ എന്നോട് ചോദിച്ചു....."ഞാൻ ഒരു ഉമ്മാ തരട്ടെ എന്ന് "എനിക്കത് വല്ലാത്തൊരു ഷോക്ക് ആണോ ഉണ്ടായത്... അറിയില്ല.... പിന്നെ..ഒരു ചിരിയോടെ ഞാൻ അതിന് സമ്മതം മൂളി......, ആദ്യമായി അവന്റെ ചുണ്ടുകൾ എൻറെ നെറ്റിയിൽ പതിഞ്ഞു.... ആ നിമിഷം.... Its very സ്പെഷ്യൽ to me....ആ നിമിഷം ഞാൻ ഒരു കാര്യം മാത്രമേ ആഗ്രഹിച്ചിരുന്നുവുള്ളു...... ഇവൻ എൻറെ കൂടെ എന്നും ഉണ്ടാകണേ എന്ന് മാത്രം....!!അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി ഞങ്ങൾ പരസ്പരം കാണാനായി മീറ്റ് up ഒക്കെ വെച്ച്...... Schl പൂട്ടിയതിൽ പിന്നെ ഞങ്ങൾ കണ്ടിട്ടില്ല
അങ്ങനെ തുടർപഠനത്തിനായി അവൻ ഇവിടെ നാട്ടിലും ഞാൻ പുറത്തും പോയി...!!!!അപ്പോഴും ഒരേ ഒരു വാക്ക് അത് ഉണ്ടായിരുന്നു..... കാത്തിരിക്കണം ജോബ് ആയാൽ ഞാൻ വീട്ടിൽ വന്നു ചോദിക്കും..... എന്ന അവന്റെ വാക്ക്.... അങ്ങനെ അങ്ങനെ.... എക്സമായി.... എനിക്ക് എല്ലാത്തിന്റെയും പ്രഷർ ആവുന്നില്ലായിരുന്നു..... വീട്ടിൽനിന്നും പടിക്ക് എന്ന് പറഞ്ഞിട്ട് അതിന് പുറമെ..... ക്ലാസ്സ്‌ പിന്നെ rltionship ആവുമ്പോൾ അവിടെയും പ്രശ്നങ്ങൾ ഉണ്ടാകുമല്ലോ....... അങ്ങനെ ചെറിയ ചെറിയ പ്രശ്നങ്ങൾ..... അങ്ങനെ തുടങ്ങി.... എല്ലാം കൂടെ സഹിക്കാവെയ്യാതെ വന്നപ്പോൾ ഞാൻ അവനോട് നമ്മക്കിത് നിർത്താമെന്ന് പറഞ്ഞു...... അന്ന് അവൻ എന്നോട് പറഞ്ഞ ഒന്നുണ്ട്....""ഞാൻ ന്റെ മനസ്സിൽ എൻറെ പെണ്ണായിട്ട് കണ്ടത് നിന്നെ ആണ് അതെന്നും അങ്ങനെ തന്നെ ആയിരിക്കുമെന്നും.......""
ഇപ്പോൾ ഞാൻ വല്ലാത്ത അവസ്ഥയിലാണ് 3മാസമായിട്ട് യാതൊരു കോൺടാക്ട് ഉം ഇല്ല ഞങ്ങൾ തമ്മിൽ.... എന്ത് ചെയ്യണം എന്നെനിക്കറിയില്ല.... ഇതിനിടക്ക് വീട്ടിൽ വിവാഹലോചനകൾ വരെ വന്നു.... ഞാൻ ഓരോ കാരണം പറഞ്ഞു ഒഴിവായി... എനിക്കെന്തോ അതിനൊന്നും താല്പര്യമില്ല..... അതിന് മാത്രമല്ല ഒന്നിനും.... ഇന്നെനിക്ക് എക്സാമാണ് ഞാനത് പോലും അറ്റൻഡ് ചെയ്തിട്ടില്ല.... എന്നെ കൊണ്ട് ഒന്നിനും വയ്യ.... സത്യം പറഞ്ഞാൽ അവനെ ഒഴിവാക്കി എന്ത് നേടി എന്നാ ചോദ്യം ചോദിക്കുവാണേൽ അതിനുത്തരം....""ഒന്നും നേടിയില്ല ഒന്നും....!!!ഉറക്കമില്ലാത്ത കുറെ രാത്രികൾ ആ രാത്രികളിലെ എനിക്കും എൻറെ തലയിണക്കും എൻറെ റൂമിലെ മറ്റ് ഓരോ വസ്തുക്കൾക്കും മാത്രമറിയുന്ന എത്രെയോ കണ്ണുനീർ ജീവനുണ്ട് എല്ലാരുടെയും മുന്നിൽ ചിരിച്ചു നിൽക്കുന്നു.... കാരണം അവരറിയരുതല്ലോ ഒന്നും....മരിച്ചത് പോലെ ആണ് കാരണം സങ്കടവും ദേഷ്യവുമെല്ലാം തോന്നുന്നു...ചിലപ്പോൾ എന്തെങ്കിലുമൊക്കെ ചെയ്തു സ്വയം ആശ്വാസം കണ്ടെത്തുന്നു അറിയില്ല ഒന്നും അറിയില്ല എന്ത് ചെയ്യണമെന്ന് ഒന്നും അറിയില്ല..... ഇനി അവൻ എന്നിലേക്ക് ഒരു തിരിച്ചു വരവ് അതിൽ എനിക്ക് hope ഒന്നുമില്ല.... കാരണം ഒരുവട്ടം ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കുമെന്നല്ലേ....നാളെ മറ്റൊരാളിലേക്ക് എന്നെ ചേർക്കപ്പെട്ടാൽ അറിഞ്ഞു കൊണ്ട് ഞാൻ അയാളെയും ചതിക്കുകയല്ലേ... ഇതിലൊന്നും ഞാൻ ആരെയും കുറ്റപ്പെടുത്തില്ല.... എല്ലാം എൻറെ തെറ്റുകളാണ് എന്റേത് മാത്രം...!ഒരവസരം കൂടെ ഉണ്ടെങ്കിൽ ആ അധ്യായം ഒന്ന് തിരുത്താമായിരുന്നു.... പക്ഷെ.... 🙂ജീവിതമെന്ന യാത്രയിൽ അതസാദ്യമാണ്....
അവന്റെ സംസാരം,ചിരി, എല്ലാം ഇന്നും ഉള്ളിലുണ്ട് മറക്കാൻ പറ്റുന്നില്ല... അവൻ പാലിച്ചതും ഞാൻ പാലിക്കാത്തതുമായ വാക്കുകൾ.... എല്ലാം എൻറെ മുമ്പിൽ നിന്ന് എന്നോട് വാദിക്കുന്നത് പോലെ തോന്നുന്നു.. തോറ്റുപോയോ.... തെറ്റ് പറ്റിയോ എനിക്ക്...!!!
ഒരു വിധത്തിൽ സത്യം പറഞ്ഞാൽ ജീവിതം മുന്നോട്ട് പോകുന്നു.... പക്ഷെ ഹൃദയം.... അത് ആ കഴിഞ്ഞ കാലത്തിലോട്ട് തിരിഞ്ഞു നോക്കുന്നു.....

പക്ഷേ മറ്റൊന്നും കൂടെ ഞാൻ അറിഞ്ഞിരുന്നു..... നിനക്കിപ്പോൾ വേറെ പെണ്ണുണ്ട് എന്ന്!!!!!കുറെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.... അവനിപ്പോ മറ്റൊരാളുടേതാണെന്ന്..... പക്ഷേ എവിടെ അതൊന്നും എൻറെ ഉള്ളം കേൾക്കുന്നില്ല.....!!!!


                                                    ഒരു കാര്യം ചോദിക്കട്ടെ..... എനിക്കറിയില്ല ഇത് ചോദിക്കാമോ എന്ന്.... പക്ഷെ എന്നാലും ഞാൻ ഒരേ ഒരു തവണ നിന്നോട് ചോദിക്കുന്നു..........മറന്നോ നീ എന്നെ🙂!!!!???? അപ്പോൾ അത്രേ ഉണ്ടായിരുന്നുള്ളൂവോ....!!!!



Rate this content
Log in

Similar malayalam story from Romance