Walk With Ajmal

Romance

4.6  

Walk With Ajmal

Romance

മഞ്ഞമ്മേൽ കർത്ത പുള്ളിള്ള പൂമ്പാറ്റ

മഞ്ഞമ്മേൽ കർത്ത പുള്ളിള്ള പൂമ്പാറ്റ

2 mins
851


പെരുന്നാളിനും ഓണത്തിനും മുടങ്ങാതെ കുന്നുകയറുന്ന ഒരു കാലമുണ്ടായിരുന്നു. ഞങ്ങളുടെ നാട്ടുകാരുടെ ആഘോഷങ്ങളുടെ കൊട്ടിക്കലാശം ആ മോട്ടക്കുന്നിന് മുകളിലായിട്ടു അന്നു അതികകാലമായിരുന്നില്ല. വിശേഷ ദിവസങ്ങളിൽ അവിടെ നിന്നു തിരിയാൻ സ്ഥലമുണ്ടാവില്ല, അത്രക്ക് ജനങ്ങളാവും...


പക്ഷെങ്കി അന്ന് ഞാനാകുന്നുകയറിയത് കിഴക്കുനിന്നും വന്ന ഒരു സന്ദേശത്തിനുപുറത്തായിരുന്നു... നല്ല അത്തറു മണക്കുന്ന സന്ദേശം.


ഇങ്ങള ഹൂറിനെ ഇങ്ങള് കണ്ടിട്ടില്ലല്ലോ... എന്നാ ഇങ്ങള് അങ്ങോട്ട് വന്നൊളി, ഞാൻ അവിടെ കാണും...


ശരിയാണല്ലോ, ഞാൻ ഓളെ മുന്നേ ശരിക്കും കണ്ടിട്ടില്ലല്ലോ... എങ്ങിനെ കാണാനാ, അന്ന് മോന്തി നേരം ഒരു നോക്കു കണ്ടതല്ലേ... 


ഞാൻ എപ്പോ വരണം... തിരിച്ചു ചോദിച്ചപ്പോഴേക്കും മറുപടി സന്ദേശമെത്തി.


ഇങ്ങള് പറയാറില്ലേ... എനിക്ക് നിലാവിന്റെ മൊഞ്ചാണെന്നു, എന്നാ പിന്നെ ആ മൊഞ്ചുകാണാൻ നല്ലതു രാത്രിയല്ലേ... അതു കരുതി വൈകരുതുട്ടോ...


ഏതു നല്ല കാര്യം ചെയ്യുന്ന മുന്നേം പ്രാർത്ഥിക്കുന്ന ഒരു ശീലമുണ്ട്, മുന്നേ ഉള്ളതാണ്. പക്ഷെങ്കി അന്ന് ഞാൻ പള്ളിയിൽ കയറി നിസ്കരിച്ചു കഴിഞ്ഞു, ഉസ്താദ് പ്രാർത്ഥിക്കുമ്പോൾ വാച്ചിലേക്കായിരുന്നു എന്റെ കണ്ണു... ഒന്നും കൊണ്ടല്ല, മാനത്തു നിലാവ് വരാൻ സമയായൊന്നു നോക്കുവായിരുന്നു...


സാദാരണ കുന്നുകയറിയെത്താൻ സമയമെടുക്കുന്ന ഞാൻ അന്ന് എത്രപെട്ടെന്നാണ് മുകളിലെത്തിയതെന്നറിയാൻ ന്റെ കൂടെ പോന്ന കൂട്ടുകാരോട് ചോദിച്ചാൽ മതി...


ഇക്കാ, ഇങ്ങള് ബ്ട എത്തിയോ... ന്നെ കണ്ടുപിടിക്കാൻ പറ്റൊന്നു നോക്ക്... പുത്തൻ കുപ്പായം ഇട്ടപ്പം ന്നെ കാണാൻ പൂമ്പാറ്റയെ പോലെ ണ്ടെന്നാ ന്റെ കുഞ്ഞനിയൻ പറഞ്ഞത്...


അയന് പെണ്ണേ... ഇവിടെ മൊത്തം പൂമ്പാറ്റകളാണല്ലോ...


ആ പറഞ്ഞതു ഓൾക്ക് ഇഷ്ടായില്ലെന്നു എനിക്ക് മനസ്സിലായി... ഒന്നും കൊണ്ടല്ല, മറുപടി കിട്ടാൻ കുറച്ചു വൈകി...


ങ്ങള് അന്ന് സ്വപ്നത്തിൽ കണ്ട മഞ്ഞമ്മ കർത്ത പുള്ളിള്ള പൂമ്പാറ്റ ഇല്ലായ്‌നാ... അങ്ങനത്ത ഒരു പൂമ്പാറ്റനെ മാത്രം ഇങ്ങള് ഇവിടെ നോക്കിയാൽ മതി, അപ്പൊ ന്നെ കണ്ടുപിടിക്കാം...


ശരിയാണല്ലോ, എത്ര വലിയ തിരക്കാണെങ്കിലും മഞ്ഞമ്മ കറുത്തപുള്ളിയുള്ള പൂമ്പാറ്റയെ കണ്ടുപിടിക്കാൻ എളുപ്പണല്ലോ... മഞ്ഞ യിൽ കറുത്ത പുള്ളികൾ ഉള്ള ഡ്രസ് എനിക്കിഷ്ടമാണെന്നു അവൾക്കറിയാം, അതുകൊണ്ടാവും മഞ്ഞ കളർ ഇഷ്ടമില്ലാതിരുന്നിട്ടും ഓള് അതിട്ടുംകൊണ്ടുവന്നത്...


ഒരഞ്ചുമിനുട്ട് തിരഞ്ഞപ്പോൾ ഇതെളുപ്പമല്ലെന്നു എനിക്ക് മനസ്സിലായി... ഞാൻ നട്ടം തിരിയുന്നതും കണ്ടു ന്റെ കൂട്ടുകാരും തിരയാൻ ഒപ്പം കൂടി...


അപ്പോഴാണ് നേരത്തെ പറഞ്ഞ ആ അത്തറിന്റെ മണം എന്റെ മൂക്കിലേക്കു അടിച്ചു കയറിയത്... ആ കുന്നിനു മുകളിലെ കാറ്റ് കൊണ്ടുവന്ന മണമായത് കൊണ്ടാണെന്നു തോന്നുന്നു, കാറ്റ് പോയതിനു പിന്നാലെ ആ മണവും കുറഞ്ഞു...


അത്തറിന്റെ മണത്തിന്റെ ഉറവിടം തിരഞ്ഞു നടക്കുന്നതിനിടയിൽ അറിയാതെ കൂട്ടിമുട്ടിയ ബലൂണ് കച്ചവടക്കാരന്റെ കയ്യിലെ ഹൈഡ്രജൻ ബലൂണുകൾ മുകളിലേക്ക് പറക്കുന്നതും കണ്ടു സ്വപ്നത്തിലെന്നെ പോലെ നിക്കുമ്പോ ഓളുടെ സന്ദേശമെത്തി...


ഇക്കാ, ഈ ഹൈഡ്രജൻ ബലൂണിനിന്റെ മുകളിൽ കയറിപോയാൽ സ്വർഗ്ഗത്തിലെത്താൻ പറ്റോ... അങ്ങിനെങ്കി ഇങ്ങള് പറയണപോലെ അവിടുത്തെ ഹൂറിമാരെക്കാളും മൊഞ്ചു എനിക്കുണ്ടൊന്നു നോക്കാലോ...


അന്നേ ഞാൻ തന്നെ കൊണ്ടൊയ്ക്കോളാം സ്വർഗ്ഗത്തിലേക്ക്... പക്ഷെങ്കി ഇപ്പൊ ഇയ് എവിടെ നിൽക്കുന്നതെന്ന് പറ...


തോറ്റോ... തോറ്റാൽ ഞാൻ ഇങ്ങള് അടുത്തുവരാം...


തൊറ്റുകൊടുക്കാൻ സാദാരണ മനസ്സുവരാത്ത എനിക്ക്, ഓളെ കാണാൻ കൊതിയായത് കൊണ്ടു തോറ്റെന്നു പറയാൻ ചിന്തിക്കേണ്ടി വന്നില്ല.


ന്നാ...ഇങ്ങള് കണ്ണടച്ചുനിന്നോ... ഞാൻ വരാട്ടോ...


ആ അത്തറിന്റെ മണം വീണ്ടും പതിയെ കൂടി കൂടി വന്നു... ഇത്തവണ നല്ല മണമുണ്ട്, എന്തായാലും കാറ്റല്ല കൊണ്ടുവരുന്നത്...


കുപ്പിവളയുടെ കിലുക്കം കേട്ടുകൊണ്ട് തിരിഞ്ഞു നോക്കിയ എന്റെ മുന്നിലതാ ന്റെ ഹൂറി നിൽക്കുന്നു, നല്ല പതിനാലാം രാവിന്റെ മൊഞ്ചുള്ള പേർഷ്യൻ അത്തറു മണക്കുന്ന മഞ്ഞയിൽ കറുത്ത പുള്ളികളുള്ള കുപ്പായമിട്ട ന്റെ ഹൂറി...


ഓരോന്നു ചിന്തിച്ചുകൊണ്ടു കാറിലിരിക്കുമ്പോൾ കുന്നിൻ മുകളിലെത്തിയത് ഞാൻ അറിഞ്ഞിരുന്നില്ല...


കാലചക്രം കറങ്ങി, ഇത്തവണ വരവ് യാദൃശ്ചികമാണ്... വരേണ്ടെന്നു കരുതിയ സ്‌ഥലത്തെല്ലാം ഞാൻ ഇപ്പൊ എത്തുന്നുണ്ട്... കാണരുതെന്ന് കരുതിയാതെല്ലാം കാണുന്നുണ്ട്... കേൾക്കരുതെന്നു കരുതിയാതെല്ലാം പലരും പറഞ്ഞുകേൾക്കുന്നുണ്ട്... 


ആ ബലൂണ് കച്ചവടക്കാരൻ ഇന്നും അവിടെയുണ്ട്. പക്ഷെ നിലാവിന്റെ ഭംഗിയുള്ള ന്റെ ഹൂറിയെ മാത്രം കണ്ടില്ല. ഇവിടെയെന്നല്ല, എവിടെയും...


Rate this content
Log in

Similar malayalam story from Romance