മിഴികളിൽ നൊമ്പരം
മിഴികളിൽ നൊമ്പരം
ഭാഗം 1
"ഡാ... ഒന്ന് മാറി നിൽക്കടാ... ഞാൻ ഒന്ന് കാണട്ടെ..." മനുവിന്റെ സ്ഥിരം സ്വാരസ്യത. വിശാല സുന്ദരമായ പ്രണയത്തിന്റെ നിർവൃതിയിൽ കടന്ന് പോകുന്ന ഒരു കുഞ്ഞ് കാമുകനാണ് മനു.
ഓ... ക്ഷമിക്കണം... എന്നെ ഞാൻ പരിചയപെടുത്തിയില്ല അല്ലേ...? ഞാൻ അക്കു... ഇതൊരു കൊച്ചു കഥയാണ്... ഒരുപാട് പറയാൻ ആഗ്രഹിച്ച എന്നാൽ പറയാൻ മറന്നു പോയ ഒരു നൊമ്പര കഥ. ഈ കഥയിൽ ഞാൻ ഒറ്റക്കല്ല... ഇതിൽ മുത്തു, അച്ചു, ഷാൻ എന്നിവരൊക്കെയുണ്ട്... കൂടെ സുന്ദരമായ ഒരു ക്ലാസ്സ് റൂം... അതിൽ ഒരുപാട് മൊഞ്ചന്മാരും മൊഞ്ചത്തികളും... അതിൽ പലർക്കും പലരോടും പരസ്പരം അഗാധ പ്രണയമൊക്കെയാണ്. പക്ഷെ അവരുടെ ഖൽബിനുള്ളിലുള്ള ആ ഇഷ്‌ക്കിനെ പ്രകടിപ്പിക്കാൻ പലരും മടിച്ചിരുന്ന നിമിഷങ്ങൾ... ആ കഥ ഞാൻ പിന്നീട് പറയാം...
ഹിസ്റ്ററി ക്ലാസ്സ് നടന്നു കൊണ്ടിരിക്കുന്നു. പുസ്തകം മുഴുവൻ ഇപ്പോൾ തന്നെ എടുത്തു തീർക്കണം എന്ന ഭാവത്തിലാണ് നൂറ്ററുപത് സ്പീഡിൽ ക്ലാസ്സ്... അപ്പോഴേക്കും നമ്മുടെ മച്ചാന്മാർ പണി തുടങ്ങി. ഒരുവശത്തു ബിൻഗോ... മറുവശത്തു ഉറക്കം... ആ സമയത്താണ് മറ
്റേതോ ലോകത്ത് സ്വപ്നം കണ്ടിരിക്കുന്ന എന്നോട് അവന്റെ ഒരു ആക്രോശം... "മാറി നിൽക്കടാ... ഞാൻ ഒന്ന് കാണട്ടെ..." പണ്ടാരമടങ്ങാൻ... ഒന്ന് ആഞ്ഞു പ്രാകി ഞാൻ മാറി നിന്ന് കൊടുത്തു.
തട്ടത്തിൻ മറയത്ത് എന്ന സിനിമയിൽ നിവിൻ പോളി ആയിഷയെ കാണുമ്പോഴുള്ള അതേ സീൻ... "ഓ എന്തൊരു മൊഞ്ചാ അവൾക്കു... " എന്നും പറഞ്ഞ് എന്റെ കൈ പിടിച്ചവൻ ഞെരുക്കി... സംഭവം എനിക്ക് ഇത് പതിവാണെങ്കിലും ആ വേദനയിൽ അവൾ ഇരിക്കുന്ന ഭാഗത്തേക്ക് ഞാൻ ഒന്ന് തിരിഞ്ഞു... ശരിയാണ്... ഒരു വിശ്വ സുന്ദരി... ഒന്നുകൂടി സിനിമാറ്റിക് ഭാഷയിൽ പറഞ്ഞാൽ ഒരു ഉമ്മച്ചി കുട്ടി...
അവൾ പുസ്തകത്തിൽ തറപ്പിച്ചു നോക്കികൊണ്ടിരിക്കുകയാണ്... പെൺ മൈനയെ പോലെ ആരും ഇമ ചിമ്മാതെ നോക്കി പോകുന്ന ആ കണ്ണുകൾ... നാണത്താൽ ദേഷ്യത്തെ ഇറുക്കി പിടിച്ചിരിക്കുന്ന ആ ചുകന്ന ചുണ്ടുകൾ... ആ സുന്ദര മുഖത്തിന് കണ്ണേർ തട്ടാതിരിക്കാൻ അതിലും സുന്ദരമായ കവിളിൽ ഒരു കറുത്ത പുള്ളി ... അവൻ നിർവൃതി കൊണ്ട് വിളിച്ചു... "ന്റെ നൈഹാ..."
"ടാ... മനു ... എണീക്കടാ അവിടെ... ടീച്ചർ..."
തുടരും...