Nisamudheen Kkv

Romance

3  

Nisamudheen Kkv

Romance

മിഴികളിൽ നൊമ്പരം - 3

മിഴികളിൽ നൊമ്പരം - 3

1 min
13.3K


ഭാഗം 3


"നീയെന്തിനാ അവനോട് ചൂടാകുന്നത്? നീയും അവനെ പോലെ തന്നെയല്ലേ?" മുത്തുവിന്റെ കമന്റ്‌.

"ങേ.. എന്നെ പോലെയോ?? ആരോട്?" മനു ഇടയിൽ കയറി.

"ഓൻക്ക് ചിഞ്ജുവിനോട് ഒടുക്കത്തെ ഇഷ്ക്കല്ലേ...?

മനു ഒരു ഞെട്ടലോടെ എന്നെ നോക്കി... "എടാ നാറി... ഇതപ്പോ !!" ഞാൻ ഒന്ന് ചിരിച്ചു. 


ചിഞ്ജു... ശരിക്കും അവൾ എനിക്ക് ആരാണ്?? അറിയില്ല... ഒരു മൊഞ്ചത്തി പെണ്ണ്. ഒരു കുഞ്ഞു മുഖം. ആ മുഖത്ത്‌ ആരെയും സന്തോഷിപ്പിക്കുന്ന ഒരു കുഞ്ഞു പുഞ്ചിരി എപ്പോഴും ഉണ്ടാകും. ആ മുഖത്തിനു ഭംഗിയേകുന്ന കരി നീല കണ്ണുകൾ... എല്ലാവരോടും പെട്ടെന്ന് ഇടപഴകുന്ന ഒരു കാന്താരി... ആരും ഇഷ്ട്ടപെട്ടു പോകും ഇവളെ... പക്ഷെ എപ്പോയാണ് ഇവളോട് ഉള്ള ഇഷ്‌ക്ക് ഖൽബിൽ കയറികൂടിയതന്ന് അറിയില്ല. അതെ... ഞാൻ അവളെ ഇഷ്ട്ടപെടുന്നു. പക്ഷെ അവളെ ഇതുവരെ അറിയിച്ചിട്ടില്ല... പ്രകടിപ്പിച്ചിട്ടില്ല... പറഞ്ഞിട്ടില്ല... 


ടീച്ചർ ക്ലാസ്സ്‌ കഴിഞ്ഞു പോയി... ഞങ്ങൾ ബെഞ്ചിൽ ഇരിക്കലും... "നിനക്കൊന്നും വേറെ പണിയില്ലേ മനു...? വെറുതെ അക്കുവിനെ കൂടി കുടുക്കാൻ...!" ഞാൻ തിരിഞ്ഞ് നോക്കി... പടച്ചോനെ... ചിഞ്ജു എന്റെ തൊട്ടടുത്ത്‌. എന്റെ ഹൃദയം പട പട ഇടിക്കാൻ തുടങ്ങി...

"ഉവ്വ്... ഇത് എപ്പോഴും പറയണം..." മനു എന്നെ നോക്കി ആക്കി പറഞ്ഞു. 


ഇന്റർവെൽ സമയത്ത്‌ മനുവും, മുത്തുവും, എന്റെ അടുക്കൽ വന്നു.

"മച്ചാനെ... നീ ഇത് അവളോട് പറയുന്നില്ലേ..?" മനുവിന്റെ ചോദ്യം.

"പറയണം... സമയമാവട്ടെ..." ഞാൻ പറഞ്ഞു.

"ഇതിന് പ്രതേകിച്ചു സമയക്കെയുണ്ടോ?" മുത്തുവിന്റെ കമന്റ്‌.

"എടാ... അവൾക്കറിയോ... നിനക്ക് അവളെ ഇഷ്ട്ടമാണെന്ന്..?"

"അറിയില്ല... അറിയുന്നുണ്ടാകും!!"

"എടാ നിങ്ങൾക്കൊക്കെ വല്ല ഭ്രാന്തുണ്ടോ?? ഇതുവരെ രണ്ടാളും ഇഷ്ടമാണെന്ന് അവൾമാരോട് പറഞ്ഞിട്ടില്ല. എന്നിട്ട് വല്യ കാമുകൻമാരാണത്രെ!" മുത്തുവിന്റെ ആക്ഷേപഹാസ്യം. 


വീണ്ടും ക്ലാസ്സിൽ ഇരിക്കുന്ന സമയം... ഒഴിവു പീരിയഡ് ആയത്കൊണ്ട് തന്നെ എല്ലാവരും പരസ്പരം സംസാരത്തിൽ മുഴുകിയിരിക്കുന്നു... ഞാൻ എണീറ്റ് ചിഞ്ജുവിന്റെ അടുത്തേക്ക് പോയി. ഈ സമയം മനുവും, മുത്തുവും, എന്നെ തന്നെ നോക്കിയിരിക്കുന്നു... ഇന്ന് ഞാൻ എന്തായാലും അവളോട് ഇഷ്ടമാണെന്ന് പറയും. 

ഞാൻ അവളെ വിളിച്ചു... "ചിഞ്ജു..." മറ്റു കൂട്ടുകാരികളോടപ്പം സംസാരിച്ചുകൊണ്ടിരിക്കുന്ന അവൾ... പെട്ടെന്ന് എനിക്ക് നേരെ തിരിഞ്ഞു. ഞാൻ അവളെ നോക്കിയതും ഞങ്ങളുടെ കണ്ണുകൾ തമ്മിൽ കൂട്ടിമുട്ടി... 


 തുടരും... 


Rate this content
Log in

Similar malayalam story from Romance