മിഴികളിൽ നൊമ്പരം
മിഴികളിൽ നൊമ്പരം


ഭാഗം 2
"ഏയ് അക്കു..." ആരോ എന്നെ ഒന്ന് തട്ടി വിളിച്ചു. നോക്കിയപ്പോൾ എന്റെ കസിൻ ബിനു. വീണ്ടും അവൻ ചോദ്യം ആവർത്തിച്ചു...
"നീ ഇത് എന്ത് നോക്കിയിരിക്കുകയാടാ...? എന്താ നിന്റെ മുഖത്തൊരു വല്ലായ്മ്മ??..."
"ഒന്നുല്ലടാ... ഞാൻ ഒരു ചെറു പുഞ്ചിരിയിൽ മറുപടി ഒതുക്കി."
"ങും... എനിക്കറിയാം... നീ അവളെ ആലോചിച്ചിരിക്കുകയാണെന്ന്..."
അതെ... സത്യമാണ് അവൻ പറഞ്ഞത്... ഓരോ നിമിഷവും അവൾ എന്റെ മുന്നിൽ ഉള്ളത് പോലെ...
ബിനു എന്റെ തോളിൽ കൈ വച്ചു പറഞ്ഞു... "സാരല്ലടാ... നീ അതെല്ലാം മറക്കണം... കാരണം ഇന്ന് നീ പഴയത് പോലെയല്ല... ഇന്ന് നീ ഒറ്റയ്ക്കുമല്ല... ഇന്ന് നിന്റെ കല്യാണ രാത്രി ആണ്, ഇന്ന് നിനക്ക് വേണ്ടി നിന്നെ മാത്രം സ്നേഹിക്കുന്ന ഒരാൾ നിന്നെയും കാത്ത് അവിടെ ഇരിക്കുന്നുണ്ട്..."
അത് കേട്ടപ്പോഴേക്കും ഞാൻ ഒന്ന് നടുങ്ങി... അതെ... ഇന്നെന്റെ നികാഹ് ദിവസമായിരുന്നു... ഞാൻ ജീവനോളം സ്നേഹിച്ച പെണ്ണ് ഇന്നു മുതൽ എന്റേതല്ലാതെ പോകുന്നു... എല്ലാം ഒരു ഓർമ്മ...
ബിനു എന്നെ റൂമിലേക്ക് തള്ളിവിട്ടു... അതാ അവിടെ മണിയറയിൽ എനിക്ക് മുന്നേ അവൾ സ്ഥാനം പിടിച്ചിരിക്കുന്നു. എന്റെ വരവ് കണ്ടത് കൊണ്ടാവണം അവൾ ബെഡിൽ നിന്ന് എഴു
ന്നേറ്റ് ഒരു വശത്തേക്ക് മാറി നിന്നു... ഞാൻ വാതിൽ അടച്ച് അവളുടെ അടുത്തേക്ക് നീങ്ങി. എന്റെ കാലുകൾ വിറക്കുന്നുണ്ടായിരുന്നു... എന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു... എന്റെ നെഞ്ചിൽ ആരോ ഇടിക്കുന്നുണ്ടായിരുന്നു... ഞാൻ അവളെ ഒന്ന് നോക്കി.. ഞാൻ ഇതുവരെ ആ മുഖമൊന്ന് കണ്ടിട്ടില്ല... നാണത്താൽ തട്ടമണിഞ്ഞ ആ മുഖം താഴ്ന്നിരുന്നു. രണ്ടാൾക്കിടയിലും വല്ലാത്തൊരു അപരിചതത്വം വിലസുന്നത് പോലെ. നിശബ്ദതയെ വെടിഞ്ഞ് കൊണ്ട് ഞാൻ അവൾക്ക് നേരെ തിരിഞ്ഞു.
"കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറേ നേരമായോ??..."
"ഉം..." ഒരു മൂളലിൽ അവൾ ഉത്തരമൊതുക്കി.
"ഡാ... നീ ആരോടാ ഈ സംസാരിക്കുന്നത്...?"
(ഓ ക്ഷമിക്കണം... ഞാൻ ഒരുപാട് മുന്നോട്ടു പോയല്ലേ... വീണ്ടും തിരിച്ചു വരാം.)
ടീച്ചർ ഞങ്ങളെ രണ്ടുപേരെയും പൊക്കി. ഏത് സമയവും ഇങ്ങനെ വർത്തമാനം പറഞ്ഞ് കൊണ്ടിരിക്കും... ഒരു ക്ലാസ്സിലും ശ്രദ്ധിക്കില്ല... ടീച്ചറുടെ ഒടുക്കത്തെ ഫിറ്റിങ്. എനിക്ക് ദേഷ്യം വന്ന് ഞാൻ മനുവിന്റെ കാലിൽ ചവിട്ടി... ക്ലാസ്സ് കഴിയും വരെ നിൽക്കാൻ ടീച്ചറുടെ ഓർഡർ വന്നു. എന്നാൽ മനുവോ... അവൻ നിന്ന് നോക്കി ആസ്വദിക്കാൻ തുടങ്ങി... അവനും അവന്റൊരു നൈഹയും...
തുടരും...