അവരും അവരുടെ കറുത്ത ലോകവും
അവരും അവരുടെ കറുത്ത ലോകവും
ചുറ്റും കറുപ്പ്...ഓരോ നിമിഷവും ഇരുട്ടിന്റെ ലോകത്ത് വെളിച്ചത്തിന്റെ പാത തേടുന്ന ഒരുക്കൂട്ടം മനുഷ്യർ... അവർ ഓരോരുത്തരും തേടികൊണ്ടിരിക്കുന്നു. ഒരിക്കലും അങ്ങനെ ഒരു പാത കണ്ടെത്താൻ കഴിയില്ലെന്ന് അറിഞ്ഞിട്ടും അവർ തേടികൊണ്ടിരിക്കുന്നു. കറുപ്പെന്ന നിറത്തിൽ മാത്രം ലോകത്തെ കാണാനേ അവർക്ക് സാധിക്കുന്നോളൂ. കണ്ണ്മൂടപ്പെട്ട ഇരുളിൽ നിന്നും വെളിച്ചം തേടിയലയുന്നു അവർ . ഒരിക്കിലും വെളിച്ചം തന്മുന്നിൽ പ്രത്യക്ഷപെടുക്കയില്ലെന്നറിഞ്ഞിട്ടും ചെറു പ്രതീക്ഷതൻ ആശ്വാസമുറ്റത്ത് സ്വപ്നം കോർത്തിരിക്കുന്നു. കേൾവികൾക്കപ്പുറം ഒരു ലോകം സ്വപ്നം മാത്രം. അവരുടേതായ ലോകം അവർ തന്നെ കേൾവിയിലൂടെ കെട്ടിപ്പടുക്കുന്നു. നമ്മുടെ വീക്ഷണത്തിൽനിന്നും വളരേ വ്യത്യസ്തമാം രീതിയിൽ...വർണ്ണത്തിലാകട്ടെ രൂപത്തിലേക്കട്ടെ എവിടെ തിരഞ്ഞാലും വ്യത്യാസം മാത്രം...!
അവർക്കറിയാം ഇതൊന്നും അല്ല ഇരുട്ടിനപ്പുറം ഉള്ളതെന്ന്. തൻ ഹൃദയത്തിലൊരുകോണിൽ എവിടെയോ തിരയടങ്ങാത്ത കടൽ പോലെ ഒരു പ്രതീക്ഷ മിന്നിമറയുന്നുണ്ടിടക്കിടെ. അത് വെറും പ്രതീക്ഷ മാത്രമായി ചിലരിൽ ഒതുങ്ങും. ചിലരത് വിധിയെന്ന് പറഞ്ഞു സമാധാനംകൊള്ളുമ്പോൾ മറ്റുചിലർ അതിനെ കരഞ്ഞു തീർക്കുന്നു. അതിൽ നിന്നും വ്യത്യസ്തമായി ആരും തന്റെ വീക്ഷണം കൊണ്ടെത്തിക്കുന്നില്ല. എങ്കിലും അവരുടേതായ ലോകം അവർക്ക് സ്വാന്തനമേക്കുന്നു. തനിക് വേണ്ടുവോളം സഹായം ചെയ്തുതരാനും കൂടെ നിന്നവരെ ഒരു നോക്കൂ കാണാനോ കഴിയാത്ത ആ ഹൃദയമെത്രമാത്രം വേമ്പുനുണ്ടെന്ന് ഒന്ന് ഊഹികാവുന്നതേ ഉള്ളു അവർക്ക് സന്തോഷിക്കാൻ ഒന്നും കണ്ടില്ലെന്ന് വേണ്ട ശബ്ദങ്ങൾ മതി ദുഃഖങ്ങളിൽ സാന്ത്വനമേകാൻ.
അങ്ങനൊരഗ്നിതൻ ചൂടിലെരിഞ്ഞില്ലാതെയാവുന്നവർ....!
