നന്ദൻ 🌺

Romance Fantasy Inspirational

4.0  

നന്ദൻ 🌺

Romance Fantasy Inspirational

ആദ്യരാത്രി

ആദ്യരാത്രി

4 mins
396



ആദ്യരാത്രി (Based on a true story)


പകല് മുഴുവനും തിരക്കോട് തിരക്കായിരുന്നു. കല്യാണം എന്നാൽ ചില്ലറ കളിയാണോ ? ഫോട്ടോ, വീഡിയോ, സെൽഫി, സദ്യ, അങ്ങനെ കല്യാണം ഒരു സംഭവം തന്നെ അല്ലേ. 


ഞങ്ങളുടേതും ഒരു പ്രണയ വിവാഹമായിരുന്നു. മുഴുവനായും ഒരു പ്രണയ വിവാഹം എന്ന് പറയാൻ കഴിയില്ല. ആദ്യമായ് അവളെ അമ്പലത്തിൽ വെച്ച് കണ്ടപ്പോൾ മനസിൽ തോന്നിയ ഒരു ഇഷ്ടം,നേരിട്ടവതരിപ്പിച്ചപ്പോൾ വീട്ടിൽ വന്ന് ആലോചിച്ചാൽ അവർ സമ്മതിച്ചാൽ തനിക്ക് എതിർ അഭിപ്രയം ഇല്ലന്ന് മറുപടി നൽകി.


അന്ന് അവളിൽ എനിക്ക് കാണാൻ കഴിഞ്ഞത് ഒരു പ്രണയിനി എന്നതിലുപരി ഒരു കുടുംബത്തിന്റെ പ്രതീക്ഷ ഒരിക്കലും താൻ കാരണം നശിക്കരുത് എന്നാഗ്രഹിച്ച പെൺകുട്ടിയുടെ മുഖമായിരുന്നു.


അവളുടെ ഗ്രീൻ സിഗ്നൽ കിട്ടിയത് കൊണ്ട് തന്നെ പിന്നീട് എല്ലാം പെട്ടന്നായിരുന്നു വീട്ടുകാർ തമ്മിൽ ഉറപ്പിക്കുകയും, നിശ്ചയവും വളയിടലും,ഒടുവിൽ, അത് ഇന്നത്തെ കല്യാണത്തിൽ കലാശിച്ചു.


ഇതിനിടയിൽ ഞങ്ങൾ തമ്മിൽ നേരിട്ട് കാണൽ കുറവ് എങ്കിൽ പോലും ഫോണ് വിളിയിലൂടെ ഹൃദയങ്ങൾ തമ്മിൽ അറിഞ്ഞിരുന്നു. അതിലൂടെ അവളുടെ ഇഷ്ടങ്ങളും, കുറുമ്പും എല്ലാം ഞാനറിഞ്ഞിരുന്നു. അങ്ങനെ മനസിൽ ഒരായിരം ആദ്യരാത്രി സ്വപ്നങ്ങളെ തിരിയിട്ട് കത്തിച്ച് പ്രണയ നാണത്തോടെ ഓരോ ചുവടുകളുമായി പാൽ ഗ്ളാസുമായി കയറി വരുന്ന എന്റെ കാന്താരി കുട്ടിക്കായി  ബെഡ്റൂമിൽ അക്ഷമനായി കാത്തിരുന്നു.


പക്ഷെ എന്റെ ചിന്തകൾക്ക് നേർ വിപരീതമായി ആയിരുന്നു അവൾ വന്നു കയറിയത്.  വേറെ ഒന്നുമല്ല, ഇപ്പോൾ എന്റെ കാന്താരി കുട്ടിയുടെ മുഖത്ത് പുഞ്ചിരി ഇല്ല പകരം നല്ല പരിഭ്രമത്തോടെ ആയിരുന്നു. 

കയ്യിൽ പാൽ ഗ്ലാസ് വെച്ചു തന്നപ്പോ ആ കൈകൾ വിറയ്ക്കുന്നത് ഞാൻ കണ്ടു.


കയ്യിലെ പാൽ ഗ്ലാസ് മേശമേൽ വെച്ച് ഞാനെന്റെ ശ്രീയെ ചേർത്തു പിടിച്ചു...


"എന്താടോ ഒരു പരിഭ്രമം? 


'' ഒന്നൂല്യ കണ്ണേട്ടാ...


"എന്റെ ശ്രീ.....  നലൊരു ദിവസം ഇങ്ങനെ നീ ശോകം ആക്കല്ലേ.... ആ കണ്ണൊക്കെ തുടച്ചേ...


പതിയെ അവൾ അവളുടെ കണ്ണുകൾ തുടച്ചു...


"വീട്ടുകാരെ വല്ലാതെ മിസ് ചെയ്യുന്നുണ്ട് ല്ലേ ന്റെ കുട്ടി


" ഏട്ടന് എന്നെ അറിയാലോ വീട് തന്നെ ആണെന്റെ ലോകം. ആദ്യായിട്ടാ വീട് മാറിട്ടൊക്കെ... 


"എന്റെ പെണ്ണ് ഒന്ന് ഇങ്ങു നോക്കിയേ


" ശെരിക്കും എന്നെ ഏട്ടൻ കളിയാക്കും എന്നാ വിചാരിച്ചേ... 


ന്റെ പെണ്ണിനെ ഞാൻ അല്ലാതെ വേറെ ആരാ മനസിലാക്കാ, 


ശെരിക്കും ന്തോ വിഷമം പോലെ ഏട്ടാ....  ഓരും ന്നെ മിസ്സ്‌ ചെയ്യിണ്ടാവൂലെ...   ന്നെ കാണാതെ പറ്റുനുണ്ടാവൂല അച്ഛന്...  

ഞാൻ വണ്ടി കേറുമ്പോ കണ്ടതാ ആ കണ്ണ് നറഞ്ഞിരുന്നു...  


"നമുക്ക് നാളെ തന്നെ അമ്പലത്തിൽ പോവുമ്പോൾ അവിടെ കയറാം ട്ടോ..


സംസാരം കൂടുന്നതിനനുസരിച്ച് അവളുടെ വിഷമം അല്പം മാറിയ പോലെ.


കൂടുതൽ ഫ്രണ്ട്ലി ആയി സംസാരിച്ചു തുടങ്ങി.


ആഗ്രഹങ്ങൾ,പഠിത്തം,കൂട്ടുകാർ, സ്വപ്നം,ഭാവി അങ്ങനെ അങ്ങനെ ഒരുപാട് സംസാരിച്ചു.


“എല്ലാം കഴിഞ്ഞു ക്ലോക്കിൽ നോക്കിയപ്പോൾ സമയം പുലർച്ചെ 1 മണി കഴിഞ്ഞതെ ഉള്ളൂ…”


" നിനക്ക് ഉറക്കം വരുന്നുണ്ടോ??

ഞാൻ അവളോട് ചോദിച്ചു.


"ഇല്ല….


"എല്ലാവരും ഉറങ്ങിയോടി?


"എല്ലായിടത്തും ലൈറ്റ് ഓഫ് ആയി ഉറങ്ങിന്ന തോന്നുന്നത്


"എങ്കിൽ വേഗം ഡ്രസ് മാറി വാ. എങ്ങോട്ടാ എന്താ എന്നൊന്നും ചോദിക്കേണ്ട.


അവൾ അന്തം വിട്ട് ഇരിപ്പ് ആയിരുന്നു. ദൈവമേ ഇത് എന്ത് ജീവി എന്ന ഭാവത്തിൽ.


‘എന്താ പെണ്ണേ ഇങ്ങനെ നോക്കുന്നെ, നിന്റെ മുഖം കണ്ടാൽ അറിയാം നീ ഒന്നും കഴിച്ചിട്ടില്ല. രാവിലത്തെ ഓട്ടത്തിനിടയിൽ ഞാനും കഴിച്ചിട്ടില്ല.

നമുക്ക് എന്തേലും പോയി കഴിക്കാം.


"എങ്കിൽ വേഗം റെഡി ആയി വാ...


അപ്പോഴേക്കും ഞാൻ ആരും കാണാതെ വാതിൽ തുറകട്ടെ


"ന്നാ പോ ഞാൻ ഡ്രസ്സ്‌ മാറട്ടെ


"ഞാൻ പോണോ  നീ മാറിക്കോന്നെ


" അയ്യടാ....  ഇങ്ങേരെ കൊണ്ട്...   ഒന്ന് പോയിതരുവോ മത്താ 


ഇപ്പോൾ എന്റെ പെണ്ണിന്റെ മുഖത്ത് ആ പഴയ ചിരി വീണ്ടും വന്നു.


അവളുടെ സ്വപ്നങ്ങളിൽ ഒന്നായിരുന്നു രാത്രി യാത്ര.


“പെണ്ണേ സ്വപ്നം കണ്ടു നിൽക്കാതെ ബുള്ളറ്റ് ഒന്നു തള്ളിക്കെ. ഇവിടെ വെച്ചു സ്റ്റാർട്ട് ചെയുന്ന ശബ്ദം കേട്ടാൽ നമ്മുടെ സകല പരിപാടിയും പാളും !!!!


"അല്ല ഇന്ന് പോണോ 


"നിക്ക് വിശന്നിട്ട് വയ്യ... ഞാൻ അലമ്പാക്കും ട്ടാ 

നാട്ടുകാരെ ഒക്കെ വിളിച്ചു കൂട്ടി പറയും ന്നെ ആദ്യരാത്രി തന്നെ പട്ടിണിക്കിട്ട് കൊല്ലാൻ നോക്കിന്ന് 


"ഈശ്വര ഭഗവാനെ നല്ലണം പോലെ കെട്ടിപിടിച്ചു കിടക്കേണ്ട ഞാൻ ആദ്യരാത്രി വണ്ടി തള്ളാൻ ആണല്ലോ എന്റെ യോഗം

അങ്ങനെ അൽപ ദൂരം വണ്ടി തള്ളി നീക്കി,ഞങ്ങൾ സ്റ്റാർട്ട് ചെയ്തു പോയി.....


"ദേ മനുഷ്യാ പേഴ്‌സ് ഒക്കെ എടുത്തിട്ടുണ്ടോ?,


"ഇല്ലേൽ നിന്നെ അവിടെ നിർത്തി പാത്രം കഴുകിപ്പിക്കാമെടി


"അയ്യടാ... ദേ.. !!കെട്ടിയോൻ ആണെന്നൊന്നും നോക്കൂല ട്ടാ ഞാൻ 


അങ്ങനെ അവളുടെ പുഞ്ചിരിയും എന്റെ തമാശയും അതിരാവിലെയുള്ള തണുപ്പും നിലാവെളിച്ചവും ആ യാത്രയെ കൂടുതൽ മനോഹരമാക്കി….


" പിന്നെ ഏട്ടാ.... കുറച്ചു പോയി കഴിഞ്ഞ തിരക്കില്ലാത്ത റോഡിൽ ഞാൻ ഞാൻ വണ്ടി ഓടിച്ചോട്ടെ,ഏട്ടൻ പിന്നിൽ ഉള്ളോണ്ട് നിക്ക് ഒരു ധൈര്യം ആണ്


"നിനെക്ക് ഓടിക്കാൻ അറിയോ


" ഇല്ലാ... 


"ആ പഷ്ട്ട്....  ആദ്യ രാത്രിയും അവസാന രാത്രിയും ഒരുമിച്ചു ആവാൻ ന്റെ കുട്ടിക്ക് ആഗ്രഹം ഉണ്ടോ


" ഏട്ടൻ ഉണ്ടല്ലോ കൂടെ....   ആ ധൈര്യത്തിൽ ...  ഏട്ടനോടല്ലാതെ ഞാൻ പിന്നെ വേറെ ആരോടാ ഇങ്ങനൊക്കെ 


"ഇനിം ദിവസം ഉണ്ടല്ലോ പെണ്ണേ..


അവളുടെ സംസാരം കൊണ്ട് യാത്രയുടെ ദൂരം അറിയാത്തതിനാൽ ചൂട് ദോശ കിട്ടുന്ന അപ്പു ചേട്ടന്റെ കടയിൽ എത്തിയത് ഞാൻ അറിഞ്ഞിരുന്നില്ല....


"അപ്പുവേട്ടാ നല്ല ചൂടൻ 2 സെറ്റ് ദോശ പോരട്ടെ.. പിന്നെ 2 സുലൈമാനിയും

ഈ മുഹബത്തിനു ബെസ്റ്റ് സുലൈമാനി ആണ് പെണ്ണേ...


"അപ്പൊ കഴിക്കുക എല്ലേ, ആദ്യ കഷ്ണം ഞാൻ വായിൽ വെച്ചു താരം ട്ടാ 


"ആളുകളൊക്കെ കാണും ട്ടോ.....


"അവിഹിതം ഒന്നും അല്ലാലോ ന്റെ ഭാര്യ എല്ലേ


"ദേ അപ്പുവേട്ടൻ നോക്കി ചിരിക്കുന്നു


"പുള്ളിയും ഈ പ്രായം ഒക്കെ കഴിഞ്ഞാ വന്നത്.......


"അപ്പൊ വാ തുറന്നെ ...


"ഏട്ടാ കല്യാണത്തിന് മുൻപ് എനിക്ക് ഇത്ര നാണം ഉണ്ടായിരുന്നില്ല ഇതൊക്കെ ഇപ്പോ എവിടുന്നു വരുന്നോ ആവോ


"കെട്ട്യോളെ ഇനിം വേണോ,?

പേഴ്‌സ് ഉണ്ട് ന്നെ നിന്നെ കൊണ്ട് പാത്രം കഴുകിപ്പിക്കില്ല ....


"മതി"


"അപ്പൊ പോവല്ലേ നമ്മൾ...

വയർ നിറഞ്ഞല്ലോ ല്ലേ"


"വയർ മാത്രമല്ല മനസും നിറഞ്ഞു


"കാശ് കൊടുക്കട്ടെ... വെയിറ്റ് ..."


അപ്പുവെട്ടാ ഇതാ കാശ് ഇന്ന് കല്യാണം കഴിഞ്ഞതെ ഉള്ളൂ.... അപ്പോഴാ ഒരാൾക്ക് ഭയങ്കര വിശപ്പ്,അപ്പൊ ഒന്നും നോക്കില്ല ഇങ്ങോട്ട് കൊണ്ടു വന്നു...


അപ്പൊ പോവല്ലേ പെണ്ണേ....


കണ്ണേട്ടാ എന്തേ അപ്പു ചേട്ടൻ പൈസ വാങ്ങാഞ്ഞത് 


"അതേ പുള്ളിക്ക് നമ്മുടെ കല്യാണത്തിന് വരാൻ കഴിഞ്ഞില്ല അപ്പൊ ഗിഫ്റ്റ് ആയി ഇത് ഇരിക്കട്ടെ ന്ന് പറഞ്ഞു...


വീണ്ടും ഞങ്ങൾ ഞങ്ങളുടെ യാത്ര ആരംഭിച്ചു, രാത്രിയുടെ തണുപ്പിൽ അവൾ അറിയാതെ എന്നോട് അടുത്തു.അവളുടെ കൈകൾ എന്റെ വയറിൽ അമർന്നിരുന്നു ആ നിമിഷം.


ഞങ്ങളുടെ യാത്രയിൽ വിജനമായ വഴിയിൽ തെരുവ് വിളക്കിന്റെ പ്രകാശം ഒരു അലങ്കാരമായിരുന്നു. കൈകൾ ഉയർത്തി ബുള്ളറ്റിൽ നിന്നു കൊണ്ട് അവളുടെ സന്തോഷത്തിന്റെ തീവ്രത ലോകം മുഴുവൻ അറിയിക്കാനുള്ള ശ്രമത്തിലായിരുന്നു.


ബുള്ളറ്റ് വഴിയരികിൽ നിർത്തി രാത്രിയുടെ തണുപ്പിനെ കീറി മുറിച്ചു കൈ ചേർത്ത് കൊണ്ട് അല്പം നേരം നടന്നു.... 


അവളുടെ സന്തോഷങ്ങളെ നെഞ്ചിലേറ്റി വീണ്ടും യാത്ര തിരിച്ചപ്പോൾ 

എവിടേയ്ക്ക പോകുന്നത് എന്ന അവളുടെ ചോദ്യത്തിന് ഞാൻ കൊടുത്ത ഉത്തരം അവളുടെ വീടിനു മുന്നിൽ ബുള്ളറ്റ് നിർത്തി കൊണ്ട് ആയിരുന്നു. 


ഒരുപക്ഷേ അവളും അത് ആഗ്രഹിച്ചിരുന്നിരിക്കാം..


പരിസരം മറന്നു അവൾ എന്നെ കെട്ടിപ്പിടിച്ചു കവിളിൽ ഒരു ചുംബനം തന്നപ്പോ നാണംവും സന്തോഷവും കലർന്ന അവളുടെ മുഖം പ്രണയത്താൽ ചുവന്നിരുന്നു…


അവളുടെ പ്രണയത്തിനൊപ്പം കൂട്ടായി ഞങ്ങളുടെ ബുള്ളറ്റിന്റെ ശബ്‌ദവുമുള്ളത് കാരണം ആ വീട്ടിലുള്ളവർ എല്ലാവരും ഉണർന്നിരുന്നു.


ആ നിമിഷം എനിക്ക് മനസ്സിലായി.അവൾ പോയത് മുതൽ അവിടെ ഉള്ളവരും ഉറങ്ങിയിരുന്നില്ലെന്ന് .


ചെന്നെത്തിയതും മോളെ എന്ന് ചേർത്തു പിടിച്ചു കൊണ്ട് അച്ഛന്റെ സ്നേഹം അറിയിച്ചിരുന്നു അപ്പോഴേക്കും .


അവളുടെ കണ്ണിലെ തിളക്കം കണ്ടതിനാലാവാം എന്നെ അരികിലേക്ക് ചേർത്തു നിർത്തി പറഞ്ഞു.


“അവിടേയ്ക്ക് അയച്ചപ്പോ ഒരു നീറ്റൽ ആയിരുന്നു.23 വർഷം എന്റെ കൂടെ ഉണ്ടായിരുന്ന എന്റെ മോൾ പെട്ടെന്ന് മറ്റൊരിടത്തേയ്ക്ക് പറിച്ചു നടുമ്പോൾ അവൾ അവിടെ സുരക്ഷിത ആണോ എന്ന് പോലും സംശയിച്ചു. പക്ഷെ ഇപ്പോൾ എനിക്ക് ബോധ്യം ആയി അവൾ അവിടെ സുരക്ഷിതയും സന്തോഷവതിയും ആണെന്ന്.. ”


നൽകിയ സർപ്രൈസ് ന്റെ കൂട് പൊട്ടിച്ച് സന്തോഷത്താൽ എന്റെ പെണ്ണ് എന്റെ നെഞ്ചിൽ കിടന്നുറങ്ങുമ്പോൾ പുറമെ അവളുടെ അച്ഛൻ എന്റെ വീട്ടിലേക്ക് കാര്യങ്ങൾ വിളിച്ചു പറയുന്നത് കേൾക്കാമായിരുന്നു.


അച്ഛന് ഉറപ്പായിരുന്നു ഇവിടെ പറയാതെ വന്നത് പോലെ തന്നെ അവിടേം പറഞ്ഞു കാണില്ലെന്ന്....!!




Rate this content
Log in

Similar malayalam story from Romance