3 Dimension
3 Dimension
ഇന്ന് കുറച്ച് നേരത്തെ ആണല്ലോ.? മനു കല്യാണം ഉണ്ടാവോ?
ഉണ്ണി എൻറെപ്പം പഠിച്ചതാണ് ഇപ്പോ ജോലിക്ക് പോകുന്നതിനു മുമ്പ് അമ്പലത്തിൽ ഇടയ്ക്ക കൊട്ടാൻ വരും
ഇല്ല ഉണ്ണി ഇന്ന് ഒരു സ്ഥലം വരെ പോകാനുണ്ട്.... പ്രസാദം വാങ്ങി മടങ്ങുമ്പോൾ പതിവിലും അര മണിക്കൂർ നേരത്തെ ആണെന്നുള്ള തിരിച്ചറിവ് പലരുടെയും മുഖഭാവങ്ങളിൽ ങ്ങളിൽ നിന്നും മനസ്സിലായി ....
എല്ലാവരും അതിശയത്തോടെ നോക്കിക്കൊണ്ട് നിന്നു ...
എനിക്കെന്തെങ്കിലും മാറ്റങ്ങൾ സംഭവിച്ചു എന്ന് എനിക്ക് തന്നെ അറിഞ്ഞുകൂടാ...
ഡോക്ടറുടെ അടുത്തു കൊണ്ടുപോയതായി എല്ലാവർക്കും അറിയാം, എന്തായിരുന്നു അസുഖം എന്ന് ആർക്കും അറിയില്ല ..എനിക്ക് അതേക്കുറിച്ച് വലിയ ധാരണയൊന്നുമില്ല ...വിവാഹപ്രായം കഴിഞ്ഞിട്ടും പെണ്ണ് കെട്ടാത്ത നിൽക്കുന്ന ഒരുത്തനോടുള്ള സഹതാപമോ മറ്റോ എല്ലാവരുടെ വാക്കുകളിലും ഉണ്ടായിരുന്നു... അച്ഛനുള്ള ഭക്ഷണം എടുത്തുവെച്ച് .,ഞാൻ ബൈക്ക് ഒഴിവാക്കി ബസ്സിൽ യാത്ര ചെയ്യാനുറച്ചു... ടൗണിൽ ബസ് ഇറങ്ങി നേരെ സ്റ്റുഡിയോയിലേക്ക് നടന്നു ...തലേദിവസം എടുത്ത വർക്കുകൾ കുറച്ചു ഉണ്ടായിരുന്നു അതെല്ലാം സിസ്റ്റത്തിൽ കയറ്റി പ്രിൻറ് ചെയ്യാനുള്ളതെല്ലാം പ്രിൻറ് ചെയ്തു വെച്ചു.. മൊബൈൽ എടുത്ത് പയ്യനെ വിളിച്ചു പറഞ്ഞു ഫോട്ടോ എടുത്തു വെച്ചിട്ടുണ്ട് നീ ഡെലിവറി ചെയ്താൽ മാത്രം മതി ....
സിറ്റിങ് വല്ലതും വരുകയാണെങ്കിൽ എടുത്തുവച്ചോ ഞാൻ വന്ന് ബാക്കിയുള്ളത് ചെയ്തോളാം ഞാനിന്ന് ഒരു സ്ഥലം വരെ പോവുകയാണ് നീ ഇത്തിരി നേരത്തെ വന്നോളു...
മറുവശത്ത് അവൻറെ മുഖഭാവം എനിക്ക് വ്യക്തമായി കാണാം 15 മിനിറ്റ് പോലും സ്റ്റുഡിയോ അടച്ചിടാത്ത ഈ ചേട്ടന് ഇതെന്തുപറ്റി ...
ടൗണിൽ നിന്ന് മനു പറഞ്ഞ സ്ഥലമുള്ള ബോർഡ് വെച്ച വണ്ടിയിൽ കയറി... മനു അതുതന്നെയാണ് അവൻറെയും പേര് ...അവൻ കുറച്ചുദിവസമായി കടയിൽ വന്നിട്ട് അവസാനം വന്നു പോകുമ്പോൾ അവന് വയ്യാത്തതായി പറഞ്ഞിരുന്നു.... എങ്കിൽ പിന്നെ ഇത്രയും ദിവസം കഴിഞ്ഞതല്ലേ ഒന്നു പോയി കാണാം അഡ്രസ്സ് വ്യക്തമായിട്ട് അറിയില്ല...
സ്ഥലത്തിൻറെ പേര് മാത്രം കറക്റ്റ് ആയിട്ട് പറഞ്ഞു തന്നിട്ടുണ്ട്
സ്ഥലത്തിൻറെ പേര് പറഞ്ഞപ്പോൾ കണ്ടക്ടർ ഒന്ന് തറപ്പിച്ചു നോക്കി... ഞാൻ പറഞ്ഞതിൽ എന്തെങ്കിലും മിസ്റ്റേക്ക് ഉണ്ടോ
ഉണ്ടായിരിക്കണം തെറ്റിയാണ് ഞാൻ സ്ഥലപ്പേര് പറഞ്ഞത് എന്ന് തോന്നുന്നു
എന്തായാലും സീറ്റിൽ ചാരി കിടന്നു ഒന്നുറങ്ങാനുള്ള നേരമുണ്ട്.... ഒരു വലിയ തുക തന്നെയാണ് ടിക്കറ്റ് ചാർജ്.. ഇടയ്ക്കിപ്പോൾ എനിക്ക് തോന്നി എനിക്ക് വട്ടാണ്... ടൗണിലേ സ്കൂളിൽ പഠിക്കുന്ന ഒരു പത്താം ക്ലാസുകാരനെ കാണാൻ... അതും ഒരു ബന്ധമില്ലാത്ത.........
അവൻ ആദ്യം കയറി വന്നത് ഫോട്ടോ എടുക്കാനായിരുന്നു ..ഫിലിം ലോഡ് ചെയ്തു അവൻറെ ഫോട്ടോയെടുത്ത് ഫിലിം വാഷ് ചെയ്ത് ടച്ച് ചെയ്ത് ഡാർക്ക് റൂമിൽ കയറി പ്രിൻറ് അടിച്ചു കഴിയുന്നതുവരെ അവൻ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു....
പിന്നീട് വരാം ചേട്ടാ എന്നു പറഞ്ഞവൻ ഇറങ്ങിപ്പോയി ...
അതിനുശേഷം ഒരു തവണ അവൻ ഫോട്ടോയുടെ കോപ്പിയെടുക്കാനായി നെഗറ്റീവ് നമ്പറുമായി വന്നു... അന്ന് പ്രിൻറ് അടിച്ചു കഴിയുമ്പോഴേക്കും നല്ല അടുപ്പമുള്ള സുഹൃത്തുക്കളായി മാറി കഴിഞ്ഞിരുന്നു... അതിനിടയ്ക്കാണ് എനിക്ക് അസുഖം ബാധിച്ചതായി വീട്ടുകാർ കണ്ടെത്തിയത്... ഒരിക്കൽ ഹോസ്പിറ്റലിൽ അവൻ വന്നു കണ്ടിരുന്നു ...ഹോസ്റ്റലിൽ നുണ പറഞ്ഞണ് വന്നത്...അന്ന് ഹോസ്റ്റലിൽ നിന്ന് നിന്ന് ഒരുപാട് വഴക്ക് കിട്ടി എന്നും പറഞ്ഞു .....നാട്ടിൽ പോയി വരുമ്പോൾ എന്തെങ്കിലുമൊക്കെ തിന്നാൻ കൊണ്ടുവരും.......
ഇടയ്ക്ക് ഒപ്പം ഇരുന്ന് ഭക്ഷണം കഴിക്കും..
നിഗൂഢമായ അസ്വസ്ഥത ഉണ്ടാക്കുന്ന എന്തോ ഒന്ന് അവന്റെ സാന്നിധ്യത്തിൽ ഞാൻ അനുഭവിച്ചിരുന്നു
പക്ഷേ ഒരിക്കലും ഞാനത് അവനോടോ മറ്റുള്ളവരോടോ ഒന്നും ഷെയർ ചെയ്യാൻ ആഗ്രഹിച്ചിരുന്നില്ല...... യാത്രയ്ക്കിടയിൽ എപ്പോഴാണ് അറിയില്ല ഉണരുമ്പോൾ ഞാൻ ഒരു ബസ്റ്റോപ്പിൽ നിൽക്കുകയാണ്... ബസ് എന്നെ കടന്നുപോയി ...എന്തിനോ ഞാൻ അറിയാതെ പോക്കറ്റിൽ തപ്പി ഒരുപക്ഷേ മൊബൈൽ ഫോൺ ആയിരിക്കാം.... ചിര പരിചിതമായ വഴിയിലൂടെ എന്നപോലെ ഞാൻ അവൻറെ വീട് ലക്ഷ്യമാക്കി നടന്നു ..വീടിനു മുന്നിലുള്ള ചാരു കസേരയിൽ ഒരു പ്രായമായ അപ്പൂപ്പൻ ഇരുന്നിരുന്നു
കൗസു ആരോ പടികടന്ന് വരുന്നുണ്ടല്ലോ ആരാന്ന് നോക്കിയേ ...
കണ്ണിനു മീതെ കൈപ്പത്തി മടക്കിപ്പിടിച്ച് വഴിയിലേക്ക് നോക്കി വൃദ്ധൻ പറഞ്ഞു ...കൗസു കൗസു രണ്ടുമൂന്ന് ആവർത്തി ഞാനാ പേരു മനസ്സിൽ പറഞ്ഞു .....അകത്തുനിന്ന് ഇറങ്ങിവന്ന സ്ത്രീക്ക് പിന്നാലെ മറ്റൊരു യുവതിയും ഉണ്ടായിരുന്നു...... അതൊരുപക്ഷേ മനുവിന്റെ അമ്മ ആയിരിക്കാം..... കൗസൂ എന്ന് ഉദ്ദേശിച്ചത് ആരെയാണ് എനിക്ക് വ്യക്തമായി മനസ്സിലായില്ല.... അവർക്ക് പിന്നാലെ ഒരു 12 കാരിയും ഉണ്ടായിരുന്നു
അവൻറെ അമ്മയെ തോന്നിക്കുന്ന യുവതി ഇറങ്ങിവന്നു ....വരൂ മനു അകത്തുണ്ട് അവർ നാലുപേരും കൂടി മനു കിടക്കുന്ന മുറിയുടെ വാതിൽ വരെ എന്നെ അനുഗമിച്ചു... ചെറിയ മയക്കത്തിലായിരുന്നമനു ചാടി എണീറ്റു
മനുവേട്ടാ പനിയൊക്കെ മാറി.. പക്ഷേ നല്ല ക്ഷീണം ...അത് കഴിഞ്ഞ് ചെറുതായി ഒന്ന് വീണു
കുറേ ദിവസത്തെ ക്ലാസ് പോയി എന്തായാലും ഞാൻ അടുത്ത ആഴ്ച മടങ്ങും ...മനുവേട്ടൻ എന്നെ കാണാതായപ്പോൾ വന്നതാവും അല്ലേ...
പക്ഷേ എങ്ങിനെ വീടു കണ്ടുപിടിച്ചു
കൗസു ആ കുട്ടിക്ക് കുടിക്കാൻ എന്തെങ്കിലും കൊടുക്കു ...
പുറത്തുനിന്നും അപ്പൂപ്പന്റെ ശബ്ദം ഒരു ഗുഹയിൽ എന്നപോലെ ഞാൻ കേട്ടു ...എന്താ മനുവേട്ടാ മുഖം വല്ലാതിരിക്കുന്നത് പനിക്കുന്നുണ്ടോ... അവൻ നെറ്റിയിൽ കൈവെച്ചു നോക്കി... അമ്മേ മനുവേട്ടന് പനിക്കുന്നുണ്ട്
അപ്പോഴേക്കും അപ്പൂപ്പൻ കടന്നുവന്നു മോളെ മരുന്ന് എടുത്തുകൊടുക്ക്
ദേവി ആ കുപ്പി ഇങ്ങെടുത്തുകൊണ്ടുവാ ആടോളിന്റെ ....
പനിക്കുള്ള മരുന്ന് കഴിച്ച് കാപ്പികുടിയും കഴിഞ്ഞ കുറച്ചു നേരം സംസാരിച്ചു .....
ഞാൻ തൊടിയിൽ ആകെ നടന്നു മരങ്ങളും പക്ഷികളും പൂക്കളും എല്ലാം എന്നോട് എന്തോ സ്വകാര്യമായി പറഞ്ഞു
അതും അപ്പൂപ്പന്റെ ശബ്ദം പോലെ ഒരു ഗുഹയിൽ നിന്ന് എന്ന പോലെ
ഇറങ്ങുന്നേരം ഞാൻ ദേവിയെ വിളിച്ച് ഒരു പേനയും പേപ്പറും ചോദിച്ചു.. എൻറെ മൊബൈൽ ഫോൺ നമ്പർ എഴുതി ഞാൻ അവളുടെ കൈയിൽ കൊടുത്തു
ചേട്ടൻ ഇറങ്ങുന്ന ദിവസം എന്നെ വിളിക്കാൻ പറയണം
ദേവി ഞാൻ എഴുതികൊടുത്ത പേപ്പറിലേക്കും എന്നെയും പകച്ചുനോക്കി ...
ഞാൻ ഇറങ്ങുകയാണ് എല്ലാവരോടുമായി പറഞ്ഞു ഇടയ്ക്ക് വരണം കേട്ടോ.. അപ്പൂപ്പന്റെ ശബ്ദം ഗുഹയിൽ എന്നപോലെ വീണ്ടും ...
ബസ്റ്റോപ്പ് വരെ മനു കൂടെ വന്നു
മനു വരുന്ന വിവരം അറിയിക്കണം കേട്ടോ നമ്പർ ഞാൻ ദേവിയുടെ കയ്യിൽ കൊടുത്തിട്ടുണ്ട്...
അവൻ തലയാട്ടി
പിന്നീട് എപ്പോഴോ അതുവഴി കടന്നുവന്ന ബസ്സിന്റെ ഡോർ തുറന്ന് എന്നെ കയറ്റിവിട്ടു...
പിന്നിൽ എവിടെയോ അവൻ കൈ ഉയർത്തി യാത്ര പറയുന്നത് ഞാൻ കണ്ടു... ടൗണിൽ ബസ് ഇറങ്ങുന്നത് വരെ ഞാൻ വീണ്ടും ഉറങ്ങി
ബസ്സിറങ്ങി ഞാൻ നേരെ സ്റ്റുഡിയോയിലേക്ക് ചെന്നു
സ്റ്റുഡിയോയിലുള്ള പയ്യൻ അവന് പറ്റാവുന്ന ജോലികൾ ഒക്കെ ചെയ്തു വച്ചു ഒരിടത്ത് കുത്തിയിരിപ്പുണ്ട്
എന്നാ നീ ഇന്ന് പോയിക്കോ ..ഞാൻ അടക്കാൻ പോവാണ് ...
അവൻ എന്നെ പകച്ചുനോക്കി എന്തുപറ്റി ചേട്ടന്... പക്ഷേ അവന് ആ ചോദ്യം എന്നോട് ചോദിച്ചില്ല... പോക്കറ്റിൽ നിന്ന് പൈസ എടുത്തവന് കൊടുത്തു നീ പൊയ്ക്കോ ഞാൻ അടച്ചു പോയി കൊള്ളാം...
അവൻ എടുത്തു വെച്ചിരുന്ന ഫോട്ടോസ് കാർഡ് ഊരി ഞാൻ കമ്പ്യൂട്ടറിലേക്ക് കുത്തി ,,
പോക്കറ്റിൽ നിന്നും മൊബൈൽ ഫോൺ എടുത്ത് ഇന്നു വന്ന കസ്റ്റമേഴ്സിനെ വിളിച്ചു സോറി ട്ടോ
നാളെ വന്നാൽ ഫോട്ടോ കൊണ്ടുപോകാം
എനിക്ക് ഇന്ന് വർക്ക് ഉണ്ടായിരുന്നു
...വർക്കുകളെല്ലാം തീർത്തു സ്റ്റാൻഡിലേക്ക് ചെന്നു എനിക്കുള്ള ബസ് എവിടെയാണ്.... ബസ്റ്റാൻഡിൽ ഞാൻ ദിശ തെറ്റി നടന്നു ...
എന്താ മനു ചേട്ടാ കറങ്ങി നടക്കുന്നത് ബസ്സിൽ കയറിക്കോ ചേട്ടാ ...
അയാൾ കാണിച്ചുതന്ന വണ്ടിയിൽ ഞാൻ കയറി
... അതു ഉണ്ണിയല്ലേ ഞാൻ കാലത്ത് അമ്പലത്തിൽ വച്ച് കണ്ടില്ലേ
ഇവൻ എപ്പോഴാണ് ബസ് കണ്ടക്ടർ ആയത് ഞാൻ ബസ്സിൽ കയറി സീറ്റിൽ ചാരികിടന്ന് പതിയെ മയക്കത്തിലേക്ക് വീണു...madhu
