വരികളുടെ തൂക്കുപാലം
വരികളുടെ തൂക്കുപാലം
നെഞ്ചിൽ വിരഹത്തിന്റെ കനൽ കത്തുമ്പോൾ ,
ഉതിർന്നു വീഴുന്ന വരികൾ പോലെ ...
ആത്മ തപത്തിന്റെ അഗ്നിയിൽ
അന്തരാളത്തിൽ നിന്നും
അനർഗളമൊഴുകാൻ
കവിത പിറക്കട്ടെ ..
നോവക്ഷരങ്ങളിൽ
പടർന്ന് ഇല്ലാതാവട്ടെ ..
ഉറവയാകട്ടെ
തീഷ്ണ സർഗ്ഗ ചേതനകൾ.
എന്നിൽ,നിൻവരികൾ ഹൃദയത്തിൽ
സൂചി മുനപോലെ
കുത്തി കയറുന്നു.
വേരുകൾ താഴ്ത്തുന്നു.
ഹൃദയമൊന്നാകെ പടർന്ന് വരിഞ്ഞു മുറുക്കുന്നു
ഒരു കാലവും പിരിഞ്ഞു പോകാനാവാത്തവിധം
നിന്റെ വരികൾ കുരുക്കിയിട്ട ഹൃദയത്തിന്
ഇനി നിന്നിൽ
നിന്നെങ്ങനെ മോചനം ?

