തിരികെ വരാം
തിരികെ വരാം
തിരികെ വരാം ഞാൻ നിന്നിലേക്ക്
ഇനിയും ഒരു ജന്മം ഉണ്ടെങ്കിൽ
നടന്ന് എത്തിയ പാതകൾ എനിക്കായി
പുതിയൊരു വാതിൽ തുറന്നിരിക്കുന്നൂ
നദിയായി മാറികൊണ്ടിരുന്ന നിൻ്റെ
കണ്ണീർ തുള്ളികൾ തുടക്കാനായി
ഇനി ഞാൻ വരില്ലലോ എന്നൊരു സങ്കടം മാത്രം
ഇനി എന്നാ നമ്മൾ കാണുക
കൊണ്ടുപോകാൻ കഴിയാത്ത അത്രേം ദൂരം
ഞാൻ വന്നിരിക്കുന്നു
അന്ന് ആദ്യമായി എൻ്റെ പേര് വിളിച്ചു
നീ കരയുമ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല
ആഴത്തിൽ കൊണ്ടിറങ്ങിയ
ഓർമകളാൽ പണിത കത്തിയുടെ
മൂർച്ച നിൻ്റെ മനസ്സിനെ കീറി മുറിച്ചിരിക്കുന്നു എന്ന സത്യം

