സ്പർശം
സ്പർശം
നീയെൻ അരികിലൊരു സ്പർശമായി വന്നു,
എൻ ഹൃദയകവാടം ഞാൻ നിനക്കായി തുറന്നു തന്നു,
എങ്കിലും നീയെൻ ഹൃദയ പടിവാതിലിൽ തട്ടിനിന്നു,
ഒരു വേദന ആയി നീയെൻ അരികിലുണ്ട്,
കാലമേ എന്തിന് നീയെൻ കാമിനിയെ എന്നിൽ നിന്ന് അകറ്റി,
വിരഹം കൊണ്ടെന്നെ എന്തിന് നീ വീർപ്മുട്ടിക്കുന്നു,
കാത്തിരിക്കുന്നു നിൻ തൂവൽ സ്പർഷത്തിനായി,
എൻ മനം തുടിക്കുന്നു നിന്നക്കായി, ഏകാന്തതയുടെ ഈ നാളുകളിൽ എൻ മനം,
നിന്ന് മധുര സ്പർഷനങ്ങൾക്കായി കൊതിക്കുന്നുണ്ടെങ്കിലും
കാലം നമ്മുക്ക് കാത്തു വച്ച നിമിഷങ്ങൾ ആയി നമ്മുക്ക് കാത്തിരിക്കാം ഏകാന്തതയുടെ ഈ തുരുത്തിൽ
നിൻ ഓർമകൾ അയവിറക്കി ഒരു
നല്ല പുലരിക്കായുള്ള കാത്തിരിപ്പിൽ
എപ്പോഴൊ
എൻ ചിന്തകളെ നിദ്രദേവി കീഴ്പ്പെടുത്തി

