പ്രണയം...
പ്രണയം...
ഉള്ളിൽ കനലെരിയും നേരവും
എനിക്കായി തുടിപ്പത്തു സ്നേഹവും...
സന്തോഷ നാളുകൾ എവിടെയോ
ഇന്നുള്ളിൽ നീറും വേദനയോ...
ഞാൻ നൽകിയ സ്നേഹത്തിനപ്പുറം...
കനലായ് വിങ്ങിയ മനസിൽ...
വിങ്ങിത്തുടിച്ചൊരു
കഥകൾ അവൾ വേദനയായി ചെല്ലിയെന്നോട്....
ഉള്ളിൽ വിങ്ങിയ സങ്കടക്കടൽ ..
എന്നോടായി ചൊല്ലിടും നേരമത്രയും...
വിങ്ങലായി വിറയറാർന്ന ചുണ്ടുകളും..
നയനം നിറഞ്ഞിറങ്ങി
ചുട്ടു പൊള്ളിച്ചു കവിൾ തടത്തിലൂടെ..
ഊർന്നിറങ്ങിയ കണ്ണുനീരും ...
അവൾക്കായി എന്ത് നൽകും ഞാൻ...
ഉള്ളിൽ തറച്ചൊരു വേദനയായി...
സങ്കടക്കലിക്കരെ എന്ത് പണിയും ...
സ്നേഹത്തിനപ്പുറം ഒന്നുമേ ഇല്ലതാൻ ..
അവൾക്കായി നൽകാൻ
ഈ വരികളല്ലാതെ ...
മറ്റൊന്നുമില്ലെന്നിൽ
