അവൾ...
അവൾ...
പതിഞ്ഞ കാലൊച്ചയിൽ
നിറമുള്ള സ്വപ്നങ്ങളുമായി വന്നവൾ..
പറയാതെയെൻ ഉള്ളിൽ
പ്രണയമൊരു നൊമ്പരമായി തീരവേ...
നിന്റെ മൗനത്തെ
ഞാൻ അറിയാതെ പോയതോ....
എന്റെ ഹൃദയം തുടിച്ചത്
നിന്റെ പുഞ്ചിരിക്കായി മാത്രമോ....
ഇനിയും എഴുതി തീരാത്ത കവിതയും
കഥകളും നീയായിരുന്നു...
എന്റെ മൊഴികളിലും
എന്റെ മിഴികളിലും നീ മാത്രമാകുന്നു
വരുമോ മഞ്ഞണിഞ്ഞൊരു
സായാഹ്നം നമുക്കായി തീർക്കാൻ

