പ്രണയം
പ്രണയം


അന്നു നീ മൗനത്തിൽ പൊതിഞ്ഞെനിക്കായ്
നീട്ടാതെ പോയൊരാ പ്രിയമാർന്ന വാക്കുകൾ -
ക്കിന്നും കിനിഞ്ഞിറങ്ങും മാധുര്യമെങ്കിലും,
മണലിലെ കാലടികളായിന്നു ഞാൻ
ഒരു സൂര്യ തേജസ്സിനരികിലായ് നീങ്ങവേ -
ഒരു കടലിരമ്പം , മനസ്സിതാ പതഞ്ഞു-
പൊങ്ങിയിന്നൊരുമാത്ര തേടുന്നു
അലകളിന്നൊഴുക്കിൽ എവിടെയോ
നിലകാണാതലയുമാ പ്രിയമാർന്ന വാക്കുകൾ.