ഒരു ഓർമയിലേക്കുള്ള ഒരു മഴ കാലം
ഒരു ഓർമയിലേക്കുള്ള ഒരു മഴ കാലം


വേനൽ കാലത്തിനു ആശ്വാസം ആവാനായി നിന്റ വരവിനു വേണ്ടി നമ്മൾ എല്ലാവരും ഒരായിരം കാത്തിരുന്നു...
അവസാനം ദാ വന്നെത്തി നീ, ആ പൊടി മഞ്ഞു പോലെ നിന്റെ വരവും കണ്ട് ഞങ്ങൾ ആസ്വദിച്ചു...
നീയും ഞങ്ങളെ ഒരുപാടു സന്തോഷിപ്പിച്ചു.. കുളിരും കാറ്റും ഒരായിരം കുളിർമയും തന്നു നീ...
ദിവസങ്ങളോളം പെയ്തു...
നീ വന്നപ്പോൾ ഞങ്ങൾക്ക് ആർക്കും പരിഭവമോ പരാതിയോ ഇണ്ടായില്ല
എന്നാൽ നീ നിർത്താതെ പെയ്തപ്പോൾ... ഒരായിരങ്ങളുടെ കണ്ണുനീർ കൂടി ആയി മാറി...
എല്ലാം എല്ലാം അങ്ങനെ കൊണ്ടുപോയി...
പല ജീവനുകൾ അങ്ങനെ ഒരായിരം സ്വപ്നങ്ങൾ പോലെ എല്ലാം നീ കവർന്നെടുത്തു...
ജീവനു വേണ്ടി കൊതിക്കുന്ന ചിലർക്ക് വേണ്ടി എങ്കിലും.... നിനക്ക് കരുണകാണിച്ചു കൂടെ.
നിന്നോട് ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല, എന്നാലും നീ അതികം ആകുമ്പോൾ നോവുന്നത് ഈ പ്രപഞ്ചം ആണ്...
നിന്റെ ശക്തമായ വരവിൽ ഭയം തോനുന്നു...
അതിനാൽ നോവിക്കാതെ ഇരിന്നുകൂടെ ഈ കൊച്ചു ലോകത്തെ...
പലവർക്കും അവരുടെ സ്വപ്നം തിരിച്ചു നൽകാൻ ആയി.