കൂട്ടുകാർ
കൂട്ടുകാർ


നാളെകാണാമെന്നു പറഞ്ഞു യാത്രയായവർ നമ്മൾ
ഇനിഎന്നു കാണുമെന്നറിയാതെ കാത്തിരിക്കുന്നവർ നമ്മൾ
നാലുചുവരുകൾക്കുള്ളിൽ അകപെട്ടൊരീവേളയിൽ
കൂട്ടായി നിൻ സൗഹൃദം മാത്രം. അകലെ ഉള്ളൊരു നിന്നെ
കൺചിമ്മുനോരീവേഗതയിൽ അടുതെത്തിക്കും വിദ്യകൾ
മായുന്ന സൗഹൃദങ്ങളും, ഹൃദയം പകർത്തും ചിത്രങ്ങളും
കാട്ടിതരുന്നോരിവർ അനന്തമാമീ ലോകത്തെ ചേർത്തിടും
അനശ്വരമാമീ വിദ്യകൾ നമുക്ക് കൂട്ടുകാർ...