ഇര...!!
ഇര...!!
വൈകിവന്ന വിരുതൻ-ഒരിരയാണ്.
പാതി രാത്രി പണി മറന്ന് ഉറങ്ങിപ്പോയ ക്ലോക്കിന്റെ,
രാവിലെ കൂവാൻ മറന്ന കോഴിയുടെ,
കോഴി വളർത്താത്ത അയൽക്കാരന്റെ,
വൈകിയുദിച്ച സൂര്യന്റെ,
ആമയെപോലെ നീങ്ങിയ ബസിന്റെ,
കുഴി നിറഞ്ഞ റോഡിന്റെ,
അത് പണിത ആളുടെ,
ആ കഴിവില്ല ഡ്രൈവർക്ക് ലൈസൻസ് കൊടുത്ത ഓഫീസറുടെ,
അയാളെ നിയമിച്ച സർക്കാരിന്റെ,
സർക്കാരിന് വോട്ട് ചെയ്ത ആളുകളുടെ,
വൈകിവന്ന ആ നേരം,
എല്ലാരും കുറ്റക്കാർ,
അവനൊഴികെ..
