എന്റെ അദ്ധ്യാപകർ
എന്റെ അദ്ധ്യാപകർ


ആദ്യാക്ഷരം പഠിപ്പിച്ചു അവർ
സ്നേഹിക്കുകയും
ശാസിക്കുകയും ചെയ്തു.
ആ ശാസനയിലു൦
ഒളിഞ്ഞിരുന്നു അത്യധികം വാത്സല്യം.
അവർ എന്റെ ആദ്യത്തെ
നായികയും നായകനുമായി.
അവരുടെ ശൈലികൾ
അതു പോലെ തന്നെ
അനുകരിച്ചു ഞാൻ.
എപ്പോളോ ഞാൻ അവരുടെയും
അവർ എന്റെയുമായി.
അതിൽ എന്നും
അഹങ്കരിച്ചിട്ടേയുള്ളു
ഈ ഞാൻ.
കാലമെത്രയായാലും
പദവികളെത്ര കിട്ടിയാലും
എന്നും എന്റെ അദ്ധ്യാപകരുടെ
ആ പ്രിയ ശിഷ്യയായിരിക്കാൻ
ആഗ്രഹിക്കുന്നു എൻ മനസ്സ്.