STORYMIRROR

Richu James

Inspirational Others

3  

Richu James

Inspirational Others

അമ്മയെന്നൊരു സ്നേഹ ഗോപുരം

അമ്മയെന്നൊരു സ്നേഹ ഗോപുരം

1 min
216

അമ്മയെന്നൊരു വാക്കു മാത്രമെൻ

മനസ്സിൽ മായാതെ നിൽക്കുന്ന നാളുകൾ.

അന്നെൻ മനസ്സിൽ ആദ്യമായി ….


അക്ഷര വെളിച്ചം…. തൂകിയാ ചുണ്ടുകൾ.

അമ്മേ..നീയെന്നുമെൻ...

മനസ്സിൽ  തിളങ്ങുമൊരക്ഷരപൂവായി .


കാണാദൈവത്തിൻ കാവൽ മാലാഖയായി

വിളങ്ങുമൊരു കൊച്ചു നക്ഷത്രമായി നീയെൻ ….മനസ്സിൽ  …

എന്നും എനിക്കായി കരുതുവാൻ


ഈശ്വരൻ നൽകിയ കാണപ്പെട്ടോരാ 

ദൈവമല്ലോ  അമ്മേ …. നീയെൻ.... മുന്നിൽ …

ഒരായിരം പൂമോട്ടുകൾ നിനക്കായി അമ്മേ


ഞാൻ കാത്തു വെച്ചിടാം എൻ

ഹൃദയത്തിൽ ഒരു പൊൻ തളികയിൽ....

അമ്മേ നീയില്ലെങ്കിലെൻ നാളുകൾ

ഇന്നു വെറും ശൂന്യമെന്നല്ലോ നിനച്ചീടും ഞാൻ....



Rate this content
Log in

Similar malayalam poem from Inspirational