Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Sreelekshmi jeena

Romance

4.0  

Sreelekshmi jeena

Romance

ഏകയായി

ഏകയായി

1 min
251


ഇനിയും മറക്കാത്ത

പുഞ്ചിരിച്ചിന്തുകൾ

ഇനിയും മരിക്കാത്ത

നൊമ്പര മൊട്ടുകൾ


പ്രണയമേ നീയെന്നിൽ

വിടരാതിരുന്നെങ്കിൽ

എന്നിൽ തുളിമ്പി, നീ

ഒഴുകാതിരുന്നെങ്കിൽ....


കൈകോർത്തു, പാദങ്ങൾ

പതിഞ്ഞയീ വീഥികൾ;

കാണുന്ന മിഴികളിൽ

ഇരുൾ വീണിരുന്നെങ്കിൽ...


ഒരുമിച്ചു മൂളിയ 

പാട്ടിന്റെ ചീളുകൾ

ഇനിയുമീ കാതിൽ

പതിയാതിരുന്നെങ്കിൽ...


വയ്യ, ഇനിയും മങ്ങാത്ത

ഇന്നലകളുമായി

ഏകയായി, ഈ യാത്ര

തുടരുവാൻ...


Rate this content
Log in

More malayalam poem from Sreelekshmi jeena

Similar malayalam poem from Romance