STORYMIRROR

Madhuri Madhu

Drama Romance Thriller

3  

Madhuri Madhu

Drama Romance Thriller

രണഭൂവിൽ നിന്നും

രണഭൂവിൽ നിന്നും

1 min
152

ജീവിതം...


വലിയൊരു പ്രഹേളികയാണ് മനുഷ്യജീവിതം....

കണ്ണെത്താ ദൂരം പരന്നൊഴുകുന്ന സാഗരം പോലെ അനന്തമാണത് ..


സന്തോഷം... സങ്കടം...

വിജയം... പരാജയം...

നേട്ടം.... നഷ്ടം...

സത്യസന്ധത... കളവ്...

പ്രതീക്ഷ... നിരാശ....

സ്നേഹം.. വെറുപ്പ്..

സൗഹൃദം.. ശത്രുത...

ആത്മാർഥത.. വഞ്ചന...

പ്രണയം.... വിരഹം...


അങ്ങനെയങ്ങനെ നന്മകളും തിന്മകളും കലർന്ന ജീവിത നിറങ്ങൾ പലത്....


എല്ലാമല്ലെങ്കിലും ഒരുവിധപ്പെട്ട ജീവിതയാഥാർഥ്യങ്ങളൊക്കെ തന്നെ ഒരു ശരാശരി ആയുസ്സുള്ള മനുഷ്യന്റെ ജീവിതത്തിലുണ്ടായേക്കും...


ചിലർക്ക് നന്മകളെക്കാൾ തിന്മകൾ സഹിക്കേണ്ടി വരുമ്പോൾ ആ ഭാവങ്ങളുടെ തീവ്രത ഭീകരമാകും... തിരിച്ചടികൾക്ക് പിറകെ തിരിച്ചടികൾ ലഭിക്കുമ്പോൾ ആ ജീവിതമൊരു രണഭൂമിയാകും....


ഇത് അവളുടെ കഥയാണ്....

നമ്മളിലൊരുവളുടെ കഥ....


കാലചക്രം ജീവിതമൊരു രണഭൂമിയാക്കിയപ്പോൾ തളരാതെ പൊരുതി മുന്നേറിയവളുടെ കഥ....

രണഭൂവിൽ നിന്നും....

ജീവിതവിജയത്തിലേക്ക് തലയുയർത്തിപ്പിടിച്ചു നടന്നു കയറിയവളുടെ കഥ.....



Rate this content
Log in

Similar malayalam story from Drama