STORYMIRROR

Kavya Harikuttan

Drama Horror Fantasy

3  

Kavya Harikuttan

Drama Horror Fantasy

രാത്രിയിൽ ഉറങ്ങാതെ

രാത്രിയിൽ ഉറങ്ങാതെ

1 min
161

കുറെ നേരം കിടന്നിട്ടും ഉറക്കം വന്നില്ല. ഞാൻ ഉറക്കം മതിയാക്കി കട്ടിലിൽ നിന്നും എഴുന്നേറ്റു. പിന്നെ കുറച്ചുനേരം ഇരുട്ടത്ത് നടന്നു. പുറത്തു നിന്ന് തണുത്ത കാറ്റ് മുറിക്കുള്ളിലേയ്ക്ക് കടക്കാൻ ജനലിൽ കൊട്ടുന്നുണ്ടായിരുന്നു.


"നീ ഉറങ്ങിലേ...?" പെട്ടന്ന് ഒരു ശബ്ദം. ഞാൻ വേഗം ഒന്നു ഞെട്ടി. പിന്നെ പറഞ്ഞു...

 "പേടിപ്പിച്ചു കളഞ്ഞല്ലോ "...


അവൾ ആ കട്ടിലിന് അറ്റത്തായി ജനലിനോട് ചേർന്നിരുന്നിക്കുകയായിരുന്നു. ലൈറ്റിപ്പോഴും ഇട്ടിട്ടില്ല, എങ്കിലും എനിക്ക് ശബ്ദം കൊണ്ട് അവൾ ഇരിക്കുന്ന സ്ഥലം മനസ്സിലാക്കാൻ സാധിച്ചു.


"നീ ഉറങ്ങിലേ?"... കട്ടിലിന്റെ മറ്റേ അറ്റത്തായി ഇരുന്നു കൊണ്ട് ഞാൻ ചോദിച്ചു.

"നീ എന്താ ഉറങ്ങാത്തത്?" അവൾ ഒരു മറുപടി തരാതെ മറ്റൊരു ചോദ്യം ചോദിച്ചു.


ഞാൻ ഒരു തണുത്ത കുളിർ കാറ്റിനെ മനസ്സിലേയ്ക്ക് ആവാഹിച്ചു കൊണ്ട് പറഞ്ഞു,

"ഞാൻ ആലോചിക്കുകയായിരുന്നു "...

"ആരേ?"...


"ഡോണയെ പറ്റി... അവരെ പറ്റി ഞാൻ ഇപ്പോൾ കൂടുതലായി ചിന്തിക്കുന്നു... അവരുടെ പ്രവർത്തികൾ എല്ലാം എന്റെ ചിന്തകളുമായി കണക്ട് ചെയ്യുമ്പോൾ അതിൽ നിന്നും എനിക്ക് കിട്ടുന്ന മാർക്ക് വളരെ വലുതാണ്".


 എന്റെ ആ വാക്കുകളെ ഏറ്റവും നന്നായി പിന്തുണച്ചു കൊണ്ട് അവൾ എനിക്ക് കുറെ കൂടി വിശദീകരണങ്ങൾ നൽകാൻ തുടങ്ങി,


 "അതെ അവരെന്റെയും ഹീറോയിനാണ്... പുതുമകളുടെ റാണി... നിലപാടുകൾ കൊണ്ട് ഈ നാട്ടുക്കാരുടെ മനസ്സിൽ കയറിപ്പറ്റിയ... ദ് ഗ്രേറ്റ്‌ ഹ്യൂമൻ... അവരെന്നെയും സ്വാധീനിച്ചിട്ടുണ്ട്..."എന്റെ മനസ്സിലെ കുളിർ കാറ്റിനെ ഐസിട്ട് കലക്കി കൊണ്ട് അവൾ അവളുടെ വാക്കുകൾ ഒരു പ്രസംഗം പോലെ പറഞ്ഞു നിർത്തി.


മനസ്സിൽ കൈയടിച്ചു കൊണ്ട് ഞാൻ കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റ് പോയി മുറിയിലെ ലൈറ്റ് ഇട്ടു...


നല്ല തണുപ്പുള്ളതു കൊണ്ട് ഒരു കമ്പിളി പുതച്ച് അവൾ സുഖമായി ഉറങ്ങുകയാണ്, ഏതോ ഒരു സ്വപ്നം കണ്ടോണ്ട്... ഞാൻ പതിയെ അവളെ വിളിച്ചു. എന്റെ വിളി കേട്ടില്ല, നല്ല ഉറക്കമാണെന്ന് എനിക്ക് തോന്നി. ഞാൻ ആകെ കൺഫ്യൂഷനിൽ ആയി... വേണ്ട... എന്തായാലും ഇനി നാളെ അവളോട് ചോദിക്കാം. ഈ ട്വിസ്റ്റ്‌ ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല... എനിക്ക് ചെറിയൊരു പേടി തോന്നി, രാത്രിയിൽ ഇവളെന്നെ പേടിപ്പിച്ചല്ലോ എന്നോർത്തു എനിക്ക് നല്ല ദേഷ്യം തോന്നി.


 ലൈറ്റ് ഓഫാക്കി ഞാൻ ഓടി വന്ന് കട്ടിലിൽ കിടന്നു. പിന്നെ പുതപ്പ് മൂടി വീണ്ടും ചിന്തകളിൽ മുഴുകി... ഉറക്കത്തെയും പ്രതീക്ഷിച്ചു കൊണ്ട്.


Rate this content
Log in

Similar malayalam story from Drama