പ്രേമലേഖനം
പ്രേമലേഖനം
അവളുടെ ചിരി എനിക്ക് സന്തോഷമാണ്, അവളുടെ സ്നേഹവും കരുതലും എനിക്ക്ജീവനാണ്...എത്രയൊക്കെ വിഷമിച്ചാലും ഒന്ന്തിരിച്ച്പിണങ്ങാനോ, വഴക്ക്പറയാനോ പോലും കഴിയാത്ത വിധം അവളെനിക്ക്പ്രീയപ്പെട്ടവൾ ആയി, അവളുടെ നോട്ടം എന്നിലേക്ക്ആഴത്തിൽ ഇറങ്ങുമ്പോഴും അവളുടെ കണ്ണുകൾ എനിക്ക്സ്ഥിരമായി, അവളുടെ ചൂടിൽ അവളോട്ഒട്ടി ഇരുന്ന ഓരോ നിമിഷവും ഞാൻ എന്റെ നെഞ്ചോട്ചേർത്തു, കാണുമ്പൊഴേല്ലാം കണ്ണ് നിറയുമ്പോൾ ഞാൻ അറിഞ്ഞു കൊണ്ടേ ഇരുന്നു.
ഇവൾ എനിക്ക് അത്രമേൽ പ്രിയങ്കരിആണെന്ന്.. അവളുടെ ദേഷ്യവും വാശിയും കഴിഞ്ഞുള്ള സ്നേഹത്തിൽ പലപ്പോഴും ഞാൻ എന്നെ തന്നെ മറന്നിട്ടുണ്ട്... ആദ്യമായി കണ്ട അന്ന് മുതൽ ഇന്ന്ഈ നിമിഷം വരെ അവളെ ഓർക്കാത്ത ഒരു നിമിഷം പോലും എനിക്ക് ഉണ്ടായിട്ടില്ല. അവളെ എന്റെ മനസിന്റെ രാജകുമാരിയാക്കി സന്തോഷമാക്കി വെക്കാൻ ഞാൻ എപ്പോഴും നോക്കും.Letter എഴുതി എനിക്ക്പരിചയമില്ല. പക്ഷേ, എന്റെ സ്നേഹം പലപ്പോഴും നിന്റെ കണ്ണിൽ നോക്കി പറയാൻ കഴിയുന്നില്ല. വാക്കുകൾ കിട്ടാറില്ല.അപ്പോൾ, എനിക്ക് എഴുതിയെ മതിയാകൂ. ആരോ എനിക്ക്തുണയായി തന്നതാണ്നിന്നെ.
എത്രമാത്രം നിന്നെ ഞാൻ സ്നേഹിക്കുന്നുവെന്ന്നിനക്ക്നന്നായിട്ട്അറിയാം. ഓരോ നിമിഷവും ആ പ്രണയത്തിന്റെ വേരുകൾ പടർന്ന്
കൊണ്ടേയിരിക്കുന്നു. എത്രമാത്രം സ്നേഹിക്കുന്നുവെന്ന്ചോദിക്കല്ലേ... അതു പറഞ്ഞു തിട്ടപ്പെടുത്താൻ എനിക്കൊരു അളവുകോലുമില്ല.
സ്നേഹിക്കുന്നു എന്ന വാക്കു മാത്രം...
നമ്മൾ സ്നേഹിച്ച് തുടങ്ങിയിട്ട്അഞ്ച്മാസംആകുന്നു, എനിക്കു കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യമായി നിന്റെ പ്രണയത്തെ ഞാൻ ആസ്വദിക്കുന്നു. ഭാഗ്യവാൻ അല്ലേ ഞാൻ. നിന്നെപ്പോലെ വേറെ ആരെയും എനിക്ക് ഈ ജന്മം കിട്ടില്ല .. കണ്ടുമുട്ടിയപ്പോൾ നീയെന്നെ വിളിച്ചിരുന്നത്താൻ എന്നൊക്കെയാണ് ഇന്ന് നീയാണ് എത്തി നിൽക്കുന്നു. ഇന്നിപ്പോൾ, എന്റെ ഒരു ദിനം തുടങ്ങുന്നതും നിന്നിൽ ആ ദിനം അവസാനിക്കുന്നതും നിന്നിൽ. ആദ്യമായി കണ്ടുമുട്ടിയ ആ ദിവസത്തെ കുറിച്ചെന്നും ചിന്തിക്കുന്നവൻ ആണ് ഞാൻ. അന്നു നിന്റെ ഒരു നോട്ടം കൊണ്ട് എന്റെ മനസ്സിനെ പിടിച്ചെടുക്കുകയായിരുന്നു.ഈ മുഖം മനസ്സിൽ കയറിക്കൂടാൻ വെറും നിമിഷങ്ങൾ മാത്രമെ എനിക്ക്
വേണ്ടി വന്നുളളൂ.
അന്നു ഞാൻ കരുതിയില്ല, എന്റെ ജീവിതം ഇത്ര മനോഹരമാക്കാൻ നിനക്ക് കഴിയുമെന്ന്. ഇനിയും ഒരുപാട്ദൂരം നമുക്ക്മുന്നോട്ട്പോ കേണ്ടതുണ്ട്.നിന്റെ ദേഹത്ത്തൊടുന്ന ഓരോ നിമിഷവും നീ എന്റേത് മാത്രം ആയികൊണ്ടെ ഇരിക്കുന്നു... ജീവനെ പോലെ നോക്കിക്കോളാം, എന്നും ഒപ്പം ഉണ്ടാകും എന്നൊരു വാക്ക് മാത്രം ഞാൻ
നിനക്ക്തരുന്നു.
സ്നേഹത്തോടെ നിന്റെ മാത്രം

