ഒരു തട്ടിക്കൊണ്ടു പോകൽ
ഒരു തട്ടിക്കൊണ്ടു പോകൽ
അഭി... അഭി... ഞാൻ പറഞ്ഞ കാര്യത്തെപ്പറ്റി നീ ഇതുവരെയും തീരുമാനം പറഞ്ഞില്ലല്ലോ? ഒന്നരവർഷം മുമ്പാണ് അച്ഛൻ ഇതിനെപ്പറ്റി എന്നോട് പറഞ്ഞത്. അന്നേ ഞാൻ എന്റെ അഭിപ്രായവും തീരുമാനവും അറിയിച്ചത് ആണല്ലോ. അഭി നീരസത്തോടെ തുടർന്നു.
അച്ഛന് ഇങ്ങനെ എന്നോട് ആവശ്യപ്പെടാൻ നാണം തോന്നുന്നില്ലേ? ഈ ജില്ലയിലെ തന്നെ ഏറ്റവും പണക്കാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടു വരിക. ഞാനുമായി ചേർത്ത് ആ പെൺകുട്ടിയുടെ മോശം ഫോട്ടോകൾ എടുക്കുക. ആ ഫോട്ടോകൾ വെച്ച് ആ കുട്ടിയുടെ വീട്ടുകാരിൽ നിന്ന് ഒന്നോ രണ്ടോ കോടി തട്ടിയെടുക്കുക. ഈ കാര്യങ്ങൾക്ക്കൂട്ടുനിൽക്കാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ട്.
അച്ഛൻ ജനാർദ്ദന രഘുവിനോട് അഭി വെട്ടിത്തുറന്ന് പറ
ഞ്ഞു.
അഭി... നീ അദ്ദേഹത്തെ എതിർക്കാൻ ശ്രമിക്കണ്ട
ജനാർദ്ദന രഘുവിന്റെ രണ്ടാം ഭാര്യ സുശീലയുടെ ഈ വാക്കുകൾ അഭിയെ ചൊടിപ്പിച്ചു. സുശീലാമ്മയ്ക്ക് ഈ കുടുംബത്തെക്കുറിച്ച്എന്തറിയാം. എന്റെ മുത്തശ്ശന്റെ കാലത്ത് ഏഴ് ആനകൾ ഉണ്ടായിരുന്ന തറവാടായിരുന്നു ഇത്. അത്രയ്ക്ക് അന്തസ്സ് ഉണ്ടായിരുന്നു എന്ന് സാരം. ഇപ്പോഴും അന്തസ്സിന് ഒട്ടും കുറവ് വന്നിട്ടില്ല.
അച്ഛനെ കൊണ്ടു ഇങ്ങനെയുള്ള ക്രൂരകൃത്യങ്ങൾ ചെയ്യിപ്പിച്ച് ഉള്ള അന്തസ്സും അഭിമാനവും ഇല്ലാതാക്കരുത്. ഇത് എന്റെ അപേക്ഷ ആണ്. അഭി പറഞ്ഞു നിർത്തി.
അന്നു രാത്രിയിൽ കിടന്നിട്ട് അഭിയ് ക്ക് ഉറക്കം വന്നില്ല. ഞാൻ എതിർത്താലും സുശീലാമ്മയുടെ പ്രേരണ നിമിത്തം അച്ഛൻ ഈ കൃത്യം ചെയ്യും. അഭി ആത്മഗതം പറഞ്ഞു. അവൻ ഒരു പദ്ധതി തയ്യാറാക്കി. അച്ഛനുമായി ഒത്തുപോകുക. എന്നാൽ മാത്രമേ ആ കുട്ടിയെ രക്ഷിക്കാൻ കഴിയൂ അവൻ മനസ്സിൽ ഓർത്തു.
രാവിലെ തന്നെ അഭി അച്ഛനോട് കാര്യങ്ങൾ അവതരിപ്പിച്ചു. അഭി സമ്മതം മൂളി ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും തട്ടിക്കൊണ്ടു പോകൽ നടന്നു. അഭി എല്ലാ കാര്യങ്ങൾക്കും മുൻപന്തിയിൽ ഉണ്ടായിരുന്നു. ഒടുവിൽ പോലീസിനെ അറിയിക്കുന്നതിനും മുൻപന്തിയിൽ അഭി ഉണ്ടായിരുന്നു.
വീട്ടിൽ തിരിച്ചെത്തിയ നിധി തന്റെ ഡയറിയിൽ ഇങ്ങനെ എഴുതി.
" ജീവനും ജീവിതവും തിരിച്ചു തന്നവന് എന്നെ നൽകുന്നു."
നിധി അഭി
ഒപ്പ്
നിധി അഭിയെ കാണാൻ വീട്ടിൽ ചെന്നു. തന്റെ ഡയറിയിലെ കുറിപ്പ് കാണിച്ചു. അഭി ഡയറി നിധിക്ക്കൊ ടുത്തിട്ട് പറഞ്ഞു. എനിക്കും കുട്ടിയെ ഒരുപാട് ഇഷ്ടമാണ്. എന്റെ അനിയത്തിക്ക് ഓട്ടിസം ആയിരുന്നു. ആറാം വയസ്സിൽ അവൾ പോയി. ആ സ്ഥാനത്താണ് ഞാൻ നിന്നെ കാണുന്നത്.
അഭി പറഞ്ഞത് ഉൾക്കൊള്ളാൻ നിധിയുടെ മനസ്സ് തയ്യാറായില്ല എങ്കിലും അവൾ തലകുലുക്കി സമ്മതിച്ച് അവിടെ നിന്നു മടങ്ങി.
