ഞാൻ ഉപേക്ഷിച്ച നീ...
ഞാൻ ഉപേക്ഷിച്ച നീ...


വിജനമായ വഴിയിൽ... തനിച്ചിരിക്കുബോൾ എനിക്ക് മനസ്സിലാകുന്നുണ്ട് നിന്റെ വേദന... ഒരുമിച്ച് നടന്ന നമ്മൾ... നമ്മളെ പിരിക്കാൻ ആരും വന്നില്ല എങ്കിലും, നീ ഒരിക്കലും എന്നെ വേദനിപ്പിച്ചില്ല എങ്കിലും, ഞാൻ നിന്നെ എനിക്ക് തരാൻ കഴിയുന്ന പരമാവധി വേദന നൽകി, ഈ വഴിയിൽ ഉപേക്ഷിച്ചു... സത്യമായ നിന്റെ ജീവിതത്തിലെ ഒരു തെറ്റായിരുന്നു ഞാൻ... നിന്റെ ഹൃദയം വിങ്ങി പൊട്ടിയപ്പോൾ, ഒരു കൂസലും കൂടാതെ നടന്നകന്ന എന്നെ, കാലം അതേ വഴിയിൽ ഒരു മടിയുമില്ലാതെ ഉപേക്ഷിച്ചിരിക്കുന്നു... നീ ഇന്നു എവിടെയാണ് ന്നു എനിക്കറിയില്ല... ഞാൻ ഉപേക്ഷിച്ച നീ സന്തോഷവാനായിരിക്കുവാൻ ഇനി എന്റെ ജീവിതം മുഴുവൻ നിനക്കായ് പ്രാർത്ഥനകൾ അർപ്പിച്ചു ഈ വഴിയിൽ അന്ത്യ വിശ്രമത്തിനായ് കാത്തിരിക്കുന്നു....