dreams forus

Abstract

3.3  

dreams forus

Abstract

എന്റെ ഇഷ്ടം

എന്റെ ഇഷ്ടം

1 min
746


ഇന്ന്, കാരണം അറിയാത്തൊരു ദുഃഖം എന്റെ മനസിനെ കീഴ്‌പെടുത്തുന്നു. എന്നാൽ വിഷമത്തിന്റ കാരണം മനസുപോലും പറയുന്നില്ല... വർഷങ്ങൾക്കും വസന്തങ്ങൾക്കും മനസിലാക്കി തരാനാകാത്ത വിഷമം... ബാല്യത്തിനും കൗമാരത്തിനും യൗവനത്തിനും പിന്നെ ഈ വാർധക്യത്തിനും മനസിലാക്കി തരാൻ കഴിയാത്ത കാരണം... അതാണ് നീ... നിന്റെ ആഴങ്ങളിൽ വന്നാൽ നീ എനിക്ക് ഉത്തരം വ്യക്തമാക്കി തരും... പക്ഷേ എനിക്ക് നിന്നെ വേണ്ട.., എനിക്ക് ഇഷ്ടം ദുഃഖതടാകത്തിന്റ ആഴങ്ങൾ തേടാനല്ല... നിന്റെ മറുതീരത്തെ പുൽമേട്ടിൽ വിശ്രമിക്കാനാണ്.... ഈ മരച്ചുവട്ടിലെ തോണി ഞാൻ എടുക്കുന്നു... നിന്നിലൂടെ തുഴഞ്ഞു അക്കരെ എത്താൻ...


Rate this content
Log in

Similar malayalam story from Abstract