നിശബ്‌ദ പ്രണയം
നിശബ്‌ദ പ്രണയം
ഒരു പ്രണയം … കോളേജ് കാലഘട്ടങ്ങളിൽ പുസ്തകത്തിന്റെ പുറകെ പോയത് കൊണ്ട് പ്രണയം എന്താണെന്നു ആസ്വദിക്കാൻ കഴിഞ്ഞിട്ടില്ലായിരുന്നു…. കോളേജ് അവസാനഘട്ടത്തിൽ ഏറ്റവും അടുത്ത സുഹൃത്തും എന്റെ സീനിയർ ആയിരുന്ന അവനെ പ്രണയിക്കാം എന്ന് വെച്ചു … അവൻ എന്നോട് ഇഷ്ടം പറഞ്ഞപ്പോൾ ഞാൻ സമ്മതിക്കുയും ചെയ്തു… പക്ഷെ, ഒരു സൗഹൃദത്തിന് അപ്പുറം എനിക്ക് അവനോട് മാറ്റമൊന്നും തോന്നുന്നില്ല എന്ന സത്യം ഞങ്ങൾ പരസ്പരം മനസിലാക്കി ആ ബന്ധം രണ്ട് മാസത്തിനു ഇപ്പുറം അവസാനിച്ചു……
കുറച്ചു നാളുകൾക്ക് ശേഷം ഞാൻ ബാങ്ക് കോച്ചിങ് ആയി മറ്റു ഒരിടത്തേക്ക് മാറി…. അവിടെ ഹോസ്റ്റലിൽ ഒരുപാട് സുഹൃത്തുക്കൾ ഉണ്ടാരുന്നു… എന്ത് കൊണ്ടോ എനിക്ക് അവർക്ക് ഒപ്പം സന്തോഷിക്കാൻ പറ്റാത്ത ഒരു അവസ്ഥ ആയിരുന്നു… അങ്ങനെ ഇരിക്കെ കോച്ചിങ് കഴിഞ്ഞ കുറച്ചു സുഹൃത്തുക്കൾക്ക് ഒപ്പം ഒരു art café പോയി…. അവിടെ ആയിരുന്നു എനിക്ക് മറ്റൊരു ലോകം ആസ്വദിക്കാൻ ആയത്… ഗസൽ സോങ’ൽ അത്ഭുതം സൃഷ്‌ടിച്ച വരകളും .. പഴയ കാലഘട്ടത്തെ ഓർമിപ്പിച്ച കുറെ മൺ പാത്രങ്ങൾ അവിടെ ഒരുപാട് കലാകാരന്മാരുടെ ചിത്രങ്ങളും ,അവിടെ വരുന്ന ആളുകൾക്ക് ഇരുന്നു ആസ്വദിച്ച വായിക്കാൻ പുസ്തകങ്ങളും നല്ല നാടൻ കട്ടൻചായയും, ഒരുപാട് കലാകാരന്മാരെയും സാഹിത്യകാരന്മാരെയും അവരുടെ കൊട്ടും പാട്ടും കഥയും ആയി സമയം പോകുന്നത് അറിയാൻ വയ്യാതെ ആയി …..
ഹോസ്റ്റലിൽ എനിക്ക് പ്രിയപ്പെട്ട ഒരു കൂട്ടുകാരി ഉണ്ടാരുന്നു അവൾ ആരുന്നു എനിക്ക് ഏക ആശ്വാസം …. അവൾക്ക് ഒപ്പം ഒരുനാൾ ഞാൻ വീണ്ടും ആ cafeയിൽ പോയി… അവൾക്കും അവിടെ ഒരുപാട് ഇഷ്ടായി …. ഞാൻ അവിടെ library പോയി ഒരു പുസ്തകം എടുക്കാം എന്ന് വെച്ചു അവിടേക്ക് പോയപ്പോൾ ആണ് ഞാൻ ആ വ്യക്തിയെ കാണുന്നത് … ചുരുണ്ട മുടിയും താടിയും അലസമായി കിടക്കുന്ന ഒരു ഷർട്ടും കണ്ടാൽ കുളിക്കാത്ത ഒരു രൂപവും…. പക്ഷെ, എന്നെ ആകർഷിച്ചത് മറ്റൊന്നും അല്ല, ആ കണ്ണുകൾ ആരുന്നു …… ആ മനുഷ്യന്റെ മുന്നിൽ നിന്നും എനിക്ക് എന്റെ കണ്ണുകളെ മാറ്റാൻ പറ്റാത്ത എന്തോ ഒരു പ്രത്യേകത എനിക്ക് പറഞ്ഞറിയിക്കാൻ പറ്റില്ലാർന്നു….
തുടരും

