ᴍᴀᴢɪɴᴇ ᴍᴇᴍᴏʀy'ꜱᴄʜᴀᴩᴛᴇʀ -1
ᴍᴀᴢɪɴᴇ ᴍᴇᴍᴏʀy'ꜱᴄʜᴀᴩᴛᴇʀ -1
2023
15/06/2023.
നല്ല മഴയുള്ള ഒരു ദിവസമായിരുന്നു.
രാവിലത്തെ ഭക്ഷണം കഴിച്ചു ടിവിയും കണ്ടിരിക്കുകയായിരുന്നു. ഒരു മലയാളം മൂവി ആയിരുന്നു പേര് ട്രാൻസ്. നല്ല ആസ്വദിച്ച് ഇരിക്കുകയായിരുന്നു. അപ്പോഴാണ് കറണ്ട് പോയത് . ഞാൻ കസേര എടുത്തു സിറ്റൗട്ടിൽ കൊണ്ടിട്ട് ഇരിക്കുകയായിരുന്നു. എന്തെങ്കിലും വായിക്കാം എന്ന് വിചാരിച്ച് പുസ്തകം വെച്ചിരിക്കുന്ന ഷെൽഫി നോക്കി. ശ്രദ്ധയിൽ സ്കൂൾ മാഗസിൻ കണ്ടത്. മയ്യനാട് ഹയർ സെക്കൻഡറി സ്കൂൾ. എന്റെ സ്കൂൾ . എന്റെ വിദ്യാലയം. എന്റെ സുഹൃത്തുക്കളെ കിട്ടിയ സ്കൂൾ. ആ കാലം 2018 - 19 ആയിരുന്നു. ആ വർഷത്തിന് ഒരു പ്രത്യേകതയുണ്ട്. ഞാൻ സ്കൂൾ മാറിയ വർഷം ആയിരുന്നു. ആ കഥ അല്ലെങ്കിൽ വേണ്ട അത് പിന്നെ പറയാം. ഞാൻ ആറാം ക്ലാസിൽ പഠിക്കുന്ന വർഷം . ആ വർഷത്തിന് സങ്കടകരമായ ഒരു കഥ പറയാനുണ്ട്. ഞങ്ങളുടെ ടീച്ചർ ബിന്ദു മരിച്ച വർഷം. ഇനി മയ്യനാട് എന്ന ഗ്രാമത്തിനെ കുറിച്ച് പറയാനാണെങ്കിൽ ഒരു ഗ്രാമത്തിന്റെ സൗന്ദര്യം അതിന്റെ ആത്മാവിലും ഹൃദയത്തിലുമാണ്. ഗ്രാമത്തിൽ, പ്രകൃതിയുടെ മനോഹാരിത എല്ലായപ്പോഴും എളുപ്പത്തിൽ എത്തിച്ചേരാനാകും. മാഗസിനിലേക്ക് കടക്കാം. സ്കൂളിനെക്കുറിച്ച് പറയാനാണെങ്കിൽ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിന്റെ ഭാഗമാണ് മയ്യനാട് ഹയർ സെക്കൻഡറി സ്കൂൾ. സി വി കുഞ്ഞിരാമന്റെയും സാന്നിധ്യം കൊണ്ട് ധന്യമായ ഈ വിദ്യാലയം . കേരളത്തിലെ പൊതുവിദ്യാലയങ്ങൾ സമൂഹമായ മാറ്റത്തിലൂടെ കടന്നുപോകുന്ന ഒരു കാലഘട്ടമാണിത്. എന്റെ സ്കൂളിന്റെ ഒരു പ്രത്യേകതയായിരുന്നു പഠനത്തിൽ നിന്ന് പാടത്തിലേക്ക് എന്ന മുദ്രാവാക്യവുമായി കുട്ടികൾ ഉമയത്തിനുള്ള നെൽകൃഷി ചെയ്യുന്നു. നാല് തലമുറകൾ കടന്നുപോയ ഒരു സ്കൂൾ ആയിരുന്നു മയ്യനാട് ഹയർ സെക്കൻഡറി സ്കൂൾ . മലയാളം അധ്യാപികനായ മനോജ് സാർ നടത്തിക്കൊണ്ടുപോകുന്ന ഒരു പാർക്ക് ഉണ്ട് ഈ സ്കൂളിൽ . വാതിൽ തുറന്ന് അകത്തേക്ക് കേറുമ്പോൾ തന്നെ നമ്മൾ പ്രകൃതിയിൽ തഴുകി പോകും. സാറിന്റെ നിയന്ത്രണത്തിൽ കൃഷിയും ആ പാർക്കിൽ നടക്കുന്നുണ്ട്. അടയാളങ്ങൾ എന്ന മാഗസിനിൽ നമുക്ക് കടക്കാം. റിപ്പോർട്ട് എന്ന് പറഞ്ഞ് സന്ദേശം ഈ മാഗസിന് ഞാൻ കണ്ടു. എന്നാൽ അതിലൊരു വഴി എനിക്ക് അത്ര യോജിക്കാൻ തോന്നിയില്ല . അറ്റ്ലറ്റിക്സ് ഫുട്ബോൾ എന്നിവ ടേബിൾ ടെന്നീസ് വോളിബോൾ ചെസ്സ് എന്നിവയെയും മികച്ച ടീമുകൾ ഇന്ന് നമുക്ക് ഉണ്ട് എന്ന് പറയുന്നു. ചെസ്സിനു ഉണ്ടാവാം അവിടെ നടക്കാറുണ്ട് . ഫുട്ബോൾ പ്ലസ് വൺ പ്ലസ് ടു ആണ് ഉദ്ദേശിക്കുന്നത് 5 മുതൽ പത്താം ക്ലാസ് ഒരു വർഷം മാത്രം ഒരു ടൂർണമെന്റ് നടത്തി അത് കഴിഞ്ഞ് അടുത്ത വട്ടം അത് നടത്തിയില്ല. പിടി സാർ പിടിക്ക് കൊണ്ടുപോകുക പോലുമില്ല കൊണ്ടുപോകുന്നത് നാലോ അഞ്ചോ ദിവസമാണ് ഒരു പിരീഡാണ് കിട്ടുന്നത് . അതെനിക്ക് യോജിക്കാനാവുന്നതുമില്ല. കഴിഞ്ഞ 16 വർഷങ്ങളായി തലമുറകൾക്ക് അറിവിന്റെ വെളിച്ചമേ കേരളത്തിന്റെ നവോത്ഥാന പ്രവർത്തനങ്ങളുണ്ട് ഹയർ സെക്കൻഡറി സ്കൂൾ നമ്മുടെ നാട്ടിൽ നിരവധി പ്രസിദ്ധരെ സംഭാവന ചെയ്തു എന്നതാണ് സന്ദേശം. ഏറ്റവും ആവശ്യമായ ഒരു കാര്യം ഈ സ്കൂളിൽ എല്ലാ വർഷങ്ങളിലും നടക്കാറുണ്ട് ലഹരി വിരുദ്ധ ക്യാമ്പ്. ഞങ്ങളുടെ ഹെഡ്മാസ്റ്റർ യു അനിൽകുമാർ ആയിരുന്നു. ഞങ്ങളുടെ സ്കൂളില് രണ്ട് ബിന്ദു ടീച്ചർ ആയിരുന്നു ഉള്ളത് . അതിൽ ഒരു ടീച്ചർ വിട പറഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം.
ഈ മാഗസിൻ ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നതെന്ന് തന്നെ ബിന്ദു ടീച്ചറിനാണ്. അതിലെ ടീച്ചർ ബിന്ദു സി ബി എന്ന അധ്യാപിക തന്റെ സുഹൃത്തായ മരത്തിന്റെ കോണിപ്പടികൾ എന്ന കഥയിലൂടെ മാഗസിൻ തുടക്കം. ആ കഥ ഞാൻ ഒന്നും ചെറുതാക്കി പറയാം. 2018 കാലഘട്ടം. പ്രണയം വന്ന കാലഘട്ടമെന്നും കൂടി ഓർക്കണം. 2018 നവംബർ മാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ച. പതിവുപോലെ രാവിലെ 8 45 പിഞ്ചു ടീച്ചർ മറ്റേ ടീച്ചറിന്റെ വീട്ടിൽ എത്തി. നിറഞ്ഞ ചിരിയോടെ സ്കൂളിൽ പോകാൻ തയ്യാറായി വീട്ടിൽ മുന്നിൽ ബിന്ദു ടീച്ചർ നിന്നിരുന്നു. വിശേഷങ്ങളൊക്കെ പങ്കുവെച്ച് തീരദേശ റോഡിലൂടെ യാത്ര. യാത്രയിലൂടനീളം ഒരു സുഗന്ധം എനിക്ക് ചുറ്റും തങ്ങിനിൽക്കും. ഒരു മാക്സ് അധ്യാപിക ആയിട്ടും ബിന്ദു സി പി എന്ന ടീച്ചർക്ക് ഭാഷ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാം . ഇവിടെ തീരദേശമൊന്നും ഉദ്ദേശിക്കുന്നത് താന്നി എന്ന മനോഹരമായ കടലാണ്. ആ യാത്ര ടീച്ചറിനോടുള്ള അവസാനത്തെ യാത്രയാണെന്ന് ടീച്ചർ കരുതിയില്ല. 'സ്കൂളിലെത്തി രണ്ട് ക്ലാസുകൾ ഞങ്ങൾ പിരിഞ്ഞു ഉച്ചയൂണ് എല്ലാവരും ഒന്നു കൂടിയായ ബിന്ദു കുട്ടികൾക്ക് ഭക്ഷണം വിളമ്പാൻ പോയിരുന്നു'. ഇവിടെ ഉദ്ദേശിക്കുന്നത് ഈ സ്കൂളിലെ സർക്കാർ സ്കൂളാണ് അതുകൊണ്ട് ഭക്ഷണം കൊടുക്കുന്നതാണ് കുട്ടികൾക്ക്. ടീച്ചർമാർ ആരുടെ വീട്ടിൽ വിശേഷ വിഭവങ്ങൾ ഉണ്ടാക്കിയാലും സ്കൂളിൽ കൊണ്ടുവന്ന പങ്കിട്ട് കഴിക്കുന്നത് അവർക്ക് ഏറെ സന്തോഷം നൽകിയിരുന്നു . ഭക്ഷണം കഴിച്ചുശേഷം ടീച്ചർമാർ മലയാളത്തിളക്കം ക്ലാസിന് ബിന്ദുവും ടീച്ചറും വീഡിയോ കാണിക്കാൻ ക്ലാസ്സെടുക്കുമായി അവർ അരമണിക്കൂറോളം ഒരുമിച്ച് ഉണ്ടായിരുന്നു അപ്പോഴാണ് അന്ന ബിന്ദുവിൽ കാണാൻ കഴിയുന്നില്ല. ടീച്ചർ പുറത്തുണ്ടായിരുന്നു . ടീച്ചറിന് ശ്വാസം മുട്ട് ഉണ്ടായിരുന്നു. ക്ലാസ്സ് കഴിഞ്ഞ് സ്റ്റാഫ് റൂമിലേക്ക് പോയി ബിന്ദു 10 മിനിറ്റിനു ശേഷം തിരിച്ചെത്തി ടീച്ചറിനോട് എനിക്ക് ശ്വാസം മുട്ടുന്നു എന്ന് പറഞ്ഞു പെട്ടെന്ന് തന്നെ ടീച്ചർ പുറത്ത് കൂടി മനോജ് സാറിന്റെ വിവരം പറഞ്ഞു. സാറിന്റെ കാറിൽ ഉടൻതന്നെ ഹോസ്പിറ്റലിൽ തിരിച്ചു തനിയെ നടന്ന കാറിൽ കയറിയ ബിന്ദു ടീച്ചർ മയക്കത്തിലായി. ശ്വാസം കിട്ടാത്ത അവശനിലയിൽ ആയിരുന്നു ടീച്ചർ. ടീച്ചറിന്റെ മുഖം ഐ സി യുവിലൂടെ നോക്കി ബിന്ദു ടീച്ചർ വീട്ടിലേക്ക് തിരിച്ചു . 12 മണിക്കൂർ കഴിഞ്ഞ് കിട്ടിയാൽ രക്ഷപ്പെട്ടു എന്ന് ഡോക്ടറുടെ പ്രതീക്ഷയുടെ ഒരു തീരുമാനമായിരുന്നു ടീച്ചറിന്. ജീവിതത്തിനും ഇടയിൽ നൂൽപാലത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന വെളുപ്പിന് നാലുമണിക്ക് നിലച്ചു എന്ന വാർത്ത ടീച്ചറും ഞങ്ങളും അറിഞ്ഞു. ടീച്ചർ പകർന്നു തന്നിരുന്ന ശക്തിയും ആത്മവിശ്വാസം എത്രത്തോളം ഉണ്ടായിരുന്നു എന്ന് ഞങ്ങളും ടീച്ചറും അറിഞ്ഞത് ടീച്ചർ പോയപ്പോഴായിരുന്നു. ഓരോ അധ്യാപകർക്കും അവരുടെതായ കഥകളുണ്ട് നമുക്ക് കഥകൾ കേൾക്കാൻ അടുത്ത പാർട്ടിനു വേണ്ടി കാത്തിരിക്കുക.
മകൻ : അച്ഛാ അച്ഛാ എന്നെ മഹേഷ് തല്ലി
അച്ഛൻ : സാറിന്റെ അടുത്ത് പറഞ്ഞില്ലേ.
മകൻ : അവൻ തന്നെ എന്നെ തല്ലിയത്.
