ബാക്കിവച്ച പ്രണയം
ബാക്കിവച്ച പ്രണയം
കുട്ടുകാരുടെ ജീവനും ശ്വാസവുമായിരുന്നു ജീവൻ. അവന്റെ ചുണ്ടിലെ പുഞ്ചിരി ഇല്ലാതാകുന്നത് അവന്റെ കൂട്ടുകാർ കണ്ടിട്ടില്ല.അവൻ മരിച്ചു കിടന്നപ്പോൾ പോലും വാടാത്ത പുഷ്പം പോലെ അവൻ പുഞ്ചിരിച്ചു കൊണ്ടിരുന്നു. ജീവന്റെ കൂട്ടുകാർ അവന്റെ ശവകുടീരത്തിന്റെ അടുത്ത് ഒരു മരത്തൈ വേദനയോടെ നട്ടുകൊണ്ട് അവൻ പറഞ്ഞത് ഓർത്തു.
" ഞാൻ മരിക്കുമ്പോൾ എന്റെ ശവക്കുടീരത്തിെന്റെ അടുത്ത് ഒരു മരത്തൈ നടണം. ആ മരത്തിന്റെ വേര് എന്റെ ഹൃദയത്തിൽ ഇറങ്ങുകയും വീണ്ടും ഞാൻ
തിളർക്കു കയും പൂക്കുകയും ചെയ്യും"
ഇത് എവിടെ നിന്ന് കിട്ടിയെന്ന് അനിൽ കളിയാക്കിക്കൊണ്ട് ചോദിച്ചപ്പോൾ ജീവൻ പറഞ്ഞു ഗൂഗിൾ ചേച്ചി. അനിൽ മൂന്ന് മാസം മുൻപുള്ള ജീവന്റെ വാട്ട്സാപ്പ് സ്റ്റാറ്റസ് ഓർത്തു.
"കാർമേഘത്തെ കാറ്റ് പ്രണയിച്ചു കൊണ്ട് പോകുന്നതു പോലെ.
മരണം ആത്മവിനെ പ്രണയക്കുന്നതു പോലെ.
കടൽ തീരത്തെ ചുമ്പിച്ചിട്ട് ഒളിച്ച് ഓടുന്നതുപോലെ. ദേവികാ നീയാണ് എന്റെ ശ്വാസം. ഞാൻ നിന്റെ ഹൃദയമിടിപ്പും മാണ്. സഹി നിനക്കായി ഞാൻ ഓഹിക്കുന്നു."
ദേവികയെ മൂന്നുമാസം മുൻപാണ് ജീവൻ ആദ്യമായി കാണുന്നത്. പിന്നെ തുടർച്ചയായി. ജീവൻ ഇങ്ങനെ പറയുമായിരുന്നു. ആ സൈക്കിളിൽ വരുന്ന ദേവത എന്റെ ഹ്യദയത്തിലേക്കാണ് ചവിട്ടിക്കയറി വന്നത്. ജീവന്
ദേവികയെക്കുറിച്ച് നൂറ് നാവാണ്.
അവളുടെ പൊടി പറ്റാത്ത കാലു മുതൽ അവളുടെ മയിൽപീലി പോലത്ത കണ്ണുകളും ഈറനില്ലാത്ത മുടിവരെ അവൻ വർണ്ണിക്കും.
ഒരിക്കൽ സന്ദീപ്ചോദിച്ചു " നിനക്ക് എങ്ങനെയാണ് ആ കുളിക്കാത്ത അവളെ ഇഷ്ടമായി? "
കാറ്റിലൂടെ പറന്നു നടക്കുന്ന അവളുടെ മുടിയാണ് എന്റെ ഹൃദയത്തെ പിടിച്ചടക്കിയത്
മൂന്ന് ആഴ്ച മുൻപ് ദേവിക ജീവനെ തിരിഞ്ഞുനോക്കുകയും, പുഞ്ചിരിക്കുകയും ചെയുതു.ഇത് ഞങ്ങളെ സന്തോഷത്തോടെ അറിയിച്ചപ്പോൾ ഞങ്ങളു നിർബന്ധം മൂലം അവന്റെ ഇഷ്ടം തുറന്നു പറയാൻ പോകുന്നവഴിയിൽ നിയന്ത്രണം വിട്ടു വന്ന കാർ അവന്റെ ജീവനും കൊണ്ട് പോയി. ബാക്കിവച്ച പ്രണയം പറയാതെ അവന്റെ ആത്മാവ് എവിടെയോ പറന്നകന്നു.

