സഖി 🤍

Romance Classics

4.3  

സഖി 🤍

Romance Classics

അത്രമേൽ ഇഷ്ടമായ്

അത്രമേൽ ഇഷ്ടമായ്

6 mins
262


കോളേജ് കഴിഞ്ഞ് വീട്ടിലെക്ക്‌ വരുന്നവഴിക്കാണ് കവലയിൽ അടി നടക്കുന്നത് കണ്ട് ആമി ആൾക്കൂട്ടത്തിന് ഇടയിലേക്ക് കയറിയത്.

ഒരുത്തനെ നിലത്തിട്ട് ചവുട്ടികൂട്ടുന്നവനെ ആമി കൂടുതൽ ശ്രെദ്ധിക്കാൻ തുടങ്ങി. കൈയിൽ കിടക്കുന്ന ഇടിവളയും അടികൂടി ബട്ടൻസ് പൊട്ടി തുറന്ന് കിടക്കുന്ന ഷർട്ടിനുള്ളിലെ വിരിഞ്ഞ നെഞ്ചിൽ ഓം എന്നാ ടാറ്റൂവും കഴുത്തിൽ കിടന്നാടുന്ന സ്വർണമാലയും അവന്റെ ദേഷ്യം കൊണ്ട് വലിഞ്ഞു മുറികിയ മുഖവും എല്ലാം അവൾ വളരെ കൗതുകത്തോടെ നോക്കി നിന്നു.

"നിന്നോടൊക്കെ ഞാൻ പലപ്രാവശ്യം പറഞ്ഞിട്ടുണ്ട് എന്റെ നേർക്ക് നിന്റെ ഒക്കെ അഭ്യാസം എടുക്കരുതെന്ന്.ഇനി എങ്ങാനും ഇതുപോലെ നീ ഒക്കെ കാണിച്ചാൽ അന്ന് നിന്നെ ഒക്കെ കൊന്നുതള്ളും ഞാൻ"

"എന്ത് കാണാൻ നിൽകുവാ എല്ലാവരും പോവാൻ നോക്ക്‌ ഇവിടെ ആരും ചത്തിട്ടൊന്നും ഇല്ല"അത്രയും പറഞ്ഞ് അവൻ തന്റെ ബുള്ളറ്റും സ്റ്റാർട്ട്‌ ചെയ്ത് അവിടെ നിന്നും പോയി.

അവൻ പോയത് കണ്ടതും ആൾക്കൂട്ടത്തിൽ നിന്നും കുറച്ച് പേർ വന്ന് നിലത്ത് അനങ്ങാൻ പോലും കഴിയാതെ കിടക്കുന്നവന്മാരെ എടുത്ത് വണ്ടിയിൽ കയറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.

ആമി ഒരു നെടുവീർപ്പിട്ടുകൊണ്ട് വീട്ടിലെക്ക് നടന്നു.അപ്പോഴും അവളുടെ മനസ്സിൽ ആ വലിഞ്ഞുമുറുകിയ മുഖത്തോടെ എല്ലാവരോടും ദേഷ്യപ്പെട്ട ശിവനന്ദ് ആയിരുന്നു.

സന്ധ്യ ആവാറായതുകൊണ്ട് ആമി ധൃതി പിടിച്ച് വീട്ടിലെക്ക് നടന്നു.കവലയിൽ നിന്നും കുറച്ച് ദൂരം നടക്കണം വീടെത്താൻ.

ആ കുഞ്ഞ് ഓടിട്ട വീട്ടിലെക്ക് എത്താറായതും അവൾ വരുന്നതും നോക്കി ദേഷ്യത്തോടെ നിൽക്കുന്ന അവളുടെ അച്ഛന്റെ രണ്ടാം ഭാര്യ ആയ അംബിക പഠിക്കൽ തന്നെ നില്കുന്നത് ആമി കണ്ടു.

അവൾ വീടിന് മുറ്റത്തേക്ക് കയറിയതും അംബിക ഓടി വന്ന് അവരുടെ പുറകിൽ പിടിച്ചിരുന്ന ചൂലും കൊണ്ട് ആമിയേ അടിക്കാൻ തുടങ്ങി.

"എടി നശിച്ചവളെ നിന്നോട് ഞാൻ പറഞ്ഞിട്ടില്ലെടി നേരത്തെ തന്നെ വീട്ടിൽ എത്തണമെന്ന് ഇന്ന് ഏതവന്റെ കൂടെ ആയിരുന്നടി നീ?" അവർ ദേഷ്യത്തോടെ അവളെ തലങ്ങും വിലങ്ങും തല്ലിക്കൊണ്ട് ചോദിച്ചു.

അപ്പോഴേക്കും അംബികയുടെ മകൻ അനന്ദു ഓടി വന്ന് അവരെ പിടിച്ച് മാറ്റി.

"അമ്മ എന്തിനാ ചേച്ചിയെ തല്ലുന്നെ ചേച്ചി കോളേജിൽ പോയതാണെന്ന് അമ്മക്ക് അറിയില്ലേ?"

"നീ ഒന്ന് പോടാ ചെക്കാ നിനക്ക് എന്ത് അറിയാം ഇവളെ പറ്റി? കോളേജിലേക്ക്‌ എന്ന് പറഞ്ഞ് ഇവൾ പോകുന്നത് എവിടേക്ക് ആണെന്ന് നമ്മുക്ക് എങ്ങനെ അറിയാം?" അവർ അങ്ങനെ ഒക്കെ പറയുന്നത് കേട്ട് അനന്ദു അംബികയെ ദേഷ്യത്തോടെ നോക്കി.ആമി എല്ലാം കേട്ട് കരഞ്ഞുകൊണ്ട് വീടിന് അകത്തേക്ക് ഓടി കയറി പോയി.

അനന്ദു അംബികയുടെ ആദ്യ ഭർത്താവിലുള്ള മകനാണ്.അനന്ദു ഒമ്പതാം ക്ലാസ്സിൽ ആണ് പഠിക്കുന്നത്.ആമിയുടെ അച്ഛൻ രാജേന്ദ്രൻ മരിച്ചതിൽ പിന്നെയാണ് അംബികയുടെ സ്വഭാവം മാറാൻ തുടങ്ങിയത് അതിൽ പിന്നെ ആമിക്ക് ആകെയുള്ള ആശ്വാസം അനന്ദു ആണ്. അവന് ആമി എന്ന് വെച്ചാൽ ജീവനാണ്.ആമിക്കും അങ്ങനെ തന്നെയാണ്.

ആമി തന്റെ റൂമിൽ പോയി ഡ്രെസ്സും എടുത്ത് കുളിക്കാൻ പോയി.അപ്പോഴും അവളുടെ മനസ്സിൽ അംബിക പറഞ്ഞ വാക്കുകൾ ആയിരുന്നു.കുളിച്ച് വിളക്കും വെച്ച് പ്രാർത്ഥിച്ചതിന് ശേഷം ആമി രാത്രയിലേക്കുള്ള ആഹാരം ഉണ്ടാക്കാൻ തുടങ്ങി.

"എന്താടി ഇത് വരെ കഴിഞ്ഞില്ലേ?" അംബിക അടുക്കളയിലേക്ക് ചെന്ന് കൊണ്ട് ചോദിച്ചു.

"ഇല്ല ഇപ്പൊ തന്നെ കഴിയും"ആമി അടുപ്പിലെക്ക്‌ വിറകുകൾ എടുത്തുവെച്ചുകൊണ്ട് പറഞ്ഞു.

"വേഗം ആവട്ടെ ബാക്കിയുള്ളവർക്ക് വിശന്നിട്ട് വയ്യ" അംബിക അതും പറഞ്ഞ് പോയി.

ആമി അവർ പോയ വഴിയേ ഒന്ന് നോക്കിയിട്ട് തന്റെ ജോലികൾ തുടർന്നു.

ആമി ആഹാരം എല്ലാം ഉണ്ടാക്കി വെച്ചതിന് ശേഷം തന്റെ മുറിയിലേക്ക് പോയി ബാഗിൽ നിന്നും ബുക്ക്‌ എടുത്ത് പഠിക്കാൻ ഇരുന്നു.അപ്പോഴാണ് അവളുടെ മനസ്സിലേക്ക് ശിവനന്ദിന്റെ ദേഷ്യത്തോടെയുള്ള മുഖം തെളിഞ്ഞു വന്നത്.

"ചേച്ചി ഒന്നും കഴിക്കുന്നില്ലേ?" അനന്ദുവിന്റെ ശബ്‌ദം കേട്ട് ആമി ഞെട്ടി തിരിഞ്ഞ് നോക്കി.

"എനിക്ക് ഇപ്പൊ വേണ്ട മോനെ ഞാൻ പിന്നെ കഴിച്ചോളാം"

"ചേച്ചി ഞാൻ ഒരു കാര്യം പറയട്ടെ" അനന്ദു ആമിയുടെ അടുത്ത് ചെന്ന് ഇരുന്നുകൊണ്ട് ചോദിച്ചു.ആമി അതിന് ഒന്ന് തലയനക്കി.

"ചേച്ചി എന്തിനാ അമ്മ പറയുന്നത് ഒക്കെ കേട്ട് മിണ്ടാതെ ഇരിക്കണേ.ചേച്ചിക്ക് തിരിച്ച് എന്തെങ്കിലും പറഞ്ഞൂടെ"

"അനന്ദു അംബികമ്മയെ ഞാൻ എന്റെ അമ്മയായിട്ട കാണുന്നെ അപ്പൊ എനിക്ക് അങ്ങനെ എന്തെങ്കിലും ദേഷ്യത്തോടെ വിളിച്ച് പറയാൻ പറ്റുമോ?"

"ചേച്ചി ഇങ്ങനെ പാവം ആയതുകൊണ്ട അമ്മ ചേച്ചിയുടെ തലയിൽ കയറുന്നെ"

"മോൻ അതൊന്നും കാര്യാക്കണ്ട നാളെ ക്ലാസ്സ്‌ ഉള്ളതല്ലേ പോയി കിടന്നോ" അനന്ദുവിന്റെ നെറ്റിയിൽ ഒരു ഉമ്മയും കൊടുത്തുകൊണ്ട് ആമി പറഞ്ഞു.

അന്ന് ആമി കിടന്നപ്പോൾ അവളുടെ മനസ്സിൽ അംബികയുടെ വാക്കുകൾ ആയിരുന്നു. എത്രയും പെട്ടെന്ന് പഠിച്ച് നല്ലൊരു ജോലിയും വാങ്ങി ഏതെങ്കിലും ഹോസ്റ്റലിലേക്ക് മാറണം എന്നുള്ള തീരുമാനം ഒക്കെ എടുത്തുകൊണ്ട് അവൾ എപ്പോഴോ ഉറങ്ങി.

രാവിലെ തന്നെ ആമി എഴുനേറ്റ് വീട്ടിലെ എല്ലാ ജോലിയും ചെയ്ത് തീർത്ത് കോളേജിലേക്ക് പോകാൻ റെഡിയായി ഇറങ്ങി.അവളുടെ ഒപ്പം തന്നെയാണ് അനന്ദുവും സ്കൂളിലേക്ക് പോകുന്നത്.

ആമി കോളേജിൽ എത്തി വേഗം തന്നെ ക്ലാസ്സ്‌ റൂമിലേക്ക് പോയി ബാക്കിൽ ഉള്ള ഒരു ബെഞ്ചിൽ ഇരുന്നു.എല്ലാവരും എത്തുന്നതെ ഉണ്ടായിരുന്നുള്ളു.

"ആഹ് ആത്മീക താൻ വന്നോ? ഞാൻ തനിക്ക് വേണ്ടി താഴെ വെയിറ്റ് ചെയ്ത് നില്കുവായിരുന്നു അപ്പോഴേക്കും താൻ ഇവിടെ എത്തിയോ?"

"കിരൺ പ്ലീസ് എനിക്ക് ഇപ്പൊ തന്നോട് സംസാരിക്കാൻ താല്പര്യം ഇല്ല"

"അതെന്താ ആമി അങ്ങനെ ഞാൻ തനിക്ക് വേണ്ടിയല്ലേ ഇത്രയും നേരം വെയിറ്റ് ചെയ്തത്. എല്ലാവരും വന്ന് കഴിഞ്ഞാൽ പിന്നെ തന്നെ ഒന്ന് മര്യാദക്ക് കാണാൻ കൂടി കിട്ടില്ല."

"കിരൺ തനിക്ക് പറഞ്ഞാൽ മനസ്സിലാവില്ലേ? " ആമി ദേഷ്യത്തോടെ ബെഞ്ചിൽ നിന്നും എഴുനേറ്റുകൊണ്ട് ചോദിച്ചു.

"ഇല്ല എനിക്ക് മനസ്സിലാവില്ല കാരണം 2 വർഷമായിട്ട് നിന്നെ ഞാൻ സ്നേഹിക്കുന്നുണ്ട് അത്‌ നിനക്ക് ഇത് വരെ മനസ്സിലായിട്ടില്ലലോ അപ്പൊ എനിക്കും നീ പറയുന്നത് ഒന്നും മനസ്സിലാവില്ല"

"കിരൺ താൻ ഞാൻ പറയുന്നത് ഒന്ന് കേൾക്ക്‌. എനിക്ക് ഇപ്പോൾ പ്രേമിച്ച് നടക്കാൻ ഒന്നും താല്പര്യം ഇല്ല.

പോരാത്തതിന് തനിക്ക് എന്നെ കുറിച്ച് മര്യാദക്ക് എന്തെങ്കിലും അറിയാമോ. ഞാൻ ഇപ്പോൾ കഷ്ടപ്പെട്ട് പഠിക്കുന്നത് എനിക്ക് നല്ല ഒരു ജോലി മേടിക്കാനാണ് അതിന്റെ ഇടയിൽ താൻ ഇങ്ങനെ ഓരോന്നെ പറഞ്ഞ് എന്റെ പുറകെ നടക്കരുത്"

"ആമി താൻ പറയുന്നത് ഒക്കെ ഞാൻ സമ്മതിച്ചു. താൻ എന്നെ ഇഷ്ടം ആണെന്ന് ഒരു വാക്ക് പറഞ്ഞാൽ മതി പിന്നെ ഞാൻ തന്നെ ശല്യം ചെയ്യില്ല"

"കിരൺ എനിക്ക് അതിന് പറ്റില്ല"

"അതിന്റെ കാരണം ആണ് ആമി എനിക്ക് അറിയേണ്ടത്"

"എന്റെ ആമി മോളെ നീ ഇന്ന് എന്താ ഇത്ര നേരത്തെ വന്നേ" ആമിയും കിരണും സംസാരിച്ചുകൊണ്ട് ഇരിക്കുന്നതിന് ഇടയിലാണ് ആമിയുടെ ചങ്ക് ആയ പാർവതി വന്നത്.

"ആഹ് പാറു ഞാൻ ഇന്ന് കുറച്ച് നേരത്തെ ഇറങ്ങി"

"അല്ല ഇയാൾ എന്താ ഞങ്ങളുടെ ക്ലാസ്സിൽ" പാറു ആമിയുടെ അടുത്തേക്ക് ഇരുന്നുകൊണ്ട് കിരണോട് ചോദിച്ചു.

"ഓഹ് കാര്യം മനസ്സിലായി എന്റെ പൊന്ന് കിരണേ താൻ എന്റെ ആമികൊച്ചിന്റെ പുറകെ ഇങ്ങനെ നടന്ന് കഷ്ടപെടണമെന്ന് ഇല്ല ഇവൾ തന്നോട് ഇഷ്ടാണെന്ന് പറയാൻ ഒന്നും പോണില്ല"

"പാർവതി അത്‌ താൻ അല്ല തീരുമാനിക്കേണ്ടത് ഇത് ഞാനും ആത്മീകയും തമ്മിൽ ഉള്ള കാര്യമാണ് താൻ അതിൽ ഇടപെടേണ്ട"കിരൺ പാറുവിനോട് ദേഷ്യത്തോടെ പറഞ്ഞു.

"ആമി ഞാൻ ഒരു കാര്യം പറഞ്ഞേക്കാം തനിക്ക് ഒരു ജോലി കിട്ടുന്നത് വരെ ഞാൻ വെയിറ്റ് ചെയ്യും എന്നിട്ടും തന്റെ തീരുമാനം ഇത് തന്നെ ആണെങ്കിൽ ഞാൻ പിന്നെ ഒന്നും നോക്കില്ല തന്നെ അങ്ങ് കെട്ടും." കിരൺ അത്രയും പറഞ്ഞിട്ട് ക്ലാസ്സിൽ നിന്നും പുറത്തേക്ക് ഇറങ്ങി പോയി.

"എന്റെ ആമി നിനക്ക് അവനോട് ഒന്ന് യെസ് പറഞ്ഞൂടെ പാവം 2 കൊല്ലം ആയി നിന്റെ പുറകെ നടക്കുന്നു."

"എന്റെ എല്ലാ കാര്യങ്ങളും അറിയാവുന്ന നീ തന്നെ ഇത് പറയണം പാറു"

"എന്റെ ആമി കൊച്ചേ ഞാൻ ചുമ്മാ പറഞ്ഞത് അല്ലെ നീ അത്‌ സീരിയസ് ആയിട്ട് എടുത്തോ"പാറു ആമിയെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു.

അന്നത്തെ ക്ലാസ്സ്‌ കുറച്ച് വൈകിയാണ് കഴിഞ്ഞ്.അതുകൊണ്ട് ബസ് ഇറങ്ങി ആമി ധൃതി പിടിച്ച് വീട്ടിലെക്ക് നടന്നപ്പോഴാണ് പെട്ടെന്ന് അവളുടെ കാലിൽ ചെരുപ്പിന് ഇടയിലൂടെ എന്തോ കൊണ്ട് കയറിയത്.അവൾ വേദന കാരണം പെട്ടെന്ന് തന്നെ നിലത്തേക്ക് ഇരുന്നു.അപ്പോഴാണ് കാലിൽ തറഞ്ഞു കയറിയിരിക്കുന്ന ആണി അവൾ കണ്ടത് കാലിലുടെ ചോര ഒത്തിരി ഒഴിക്കുന്നുണ്ടായിരുന്നു.

വേദന കാരണം അവൾക്ക് കാല് അനക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.ആമി എങ്ങനെ ഒക്കെയോ ആണി കാലിൽ നിന്നും വലിച്ചൂരി എടുത്തു.അവൾ പതിയെ എഴുനേറ്റ് നടക്കാൻ തുടങ്ങിയപ്പോൾ കാല് മരവിക്കുന്നതുപോലെ തോന്നി അവൾ നിലത്തേക്ക് തന്നെ ഇരുന്നു.കുറച്ച് നേരം ഇരുന്നിട്ടും കാലിന് വേദന കൂടുന്നതല്ലാതെ കുറവൊന്നും ഉണ്ടായില്ല.

ചുറ്റും ഇരുട്ട് പടരാൻ തുടങ്ങിയിരുന്നു അപ്പോഴേക്കും.ആമി ഇരിക്കുന്നത് ഒരു ഇടവഴി പോലുള്ള സ്ഥലത്താണ് ചുറ്റും

ഒരു വീട് പോലും ഇല്ല.അവൾ എന്ത് ചെയ്യണമെന്ന് അറിയാതെ അവിടെ തന്നെ ഇരുന്നു വേദന കാരണം അവളുടെ കണ്ണുകൾ നിറഞൊഴുകുന്നുണ്ടായിരുന്നു.

അപ്പോഴാണ് കുറച്ച് അകലെ നിന്ന് ഒരു വണ്ടി വരുന്ന ശബ്‌ദം ആമി ശ്രെദ്ധിച്ചത്.അവൾ പതിയെ നിലതെന്ന് എഴുനേറ്റ് വണ്ടി വന്നാൽ അവളെ കാണാൻ പാകത്തിന് കേറി അവിടെ ഇരുന്നു.അപ്പോഴാണ് ബുള്ളറ്റിൽ വരുന്ന ശിവനന്ദിനെ ആമി കണ്ടത്.

അവനെ കണ്ടതും ആമിക്ക്‌ എന്തെന്നില്ലാത്ത പേടി തോന്നാൻ തുടങ്ങി.അവൾ അവിടെ നിന്നും എഴുനേറ്റ് മാറാൻ തുടങ്ങിയപ്പോഴേക്കും അവന്റെ ബുള്ളറ്റ് അവളുടെ അടുത്ത് എത്തിയിരുന്നു.

ആമി ഒറ്റയ്ക്ക് അവിടെ നില്കുന്നത് കണ്ടതുകൊണ്ട് ശിവനന്ദ് വണ്ടി അവളുടെ അടുത്തായി നിർത്തി.

"താൻ ഏതാ ഇവിടെ എന്താ ഒറ്റയ്ക്ക് നില്കുന്നെ?"ശിവനന്ദ് അവളുടെ മുഖത്തേക്ക് തന്നെ നോക്കികൊണ്ട് ചോദിച്ചു.

"അ.. അത്‌ ഞാൻ..."ആമിക്ക് പേടി കാരണം ഒന്നും പറയാൻ പറ്റുന്നുണ്ടായിരുന്നില്ല.

അപ്പോഴേക്കും ശിവ ബൈക്ക് സൈഡിലേക്ക് ഒതുക്കി വെച്ചിട്ട് അവളുടെ അടുത്തേക്ക് വന്ന് നിന്നത്. ശിവ തൊട്ട് അടുത്ത് നില്കുന്നത് കാരണം ആമിയുടെ ഹൃദ്യയമിടിപ്പ് കൂടാൻ തുടങ്ങി.പെട്ടെന്ന് അവള് പിന്നിലേക്ക് കാലെടുത്തു വെച്ചതും മുറിഞ്ഞ കാല് കല്ലിലേക്ക് കൊണ്ട് അവൾ വീഴാൻ പോയി. അപ്പോൾ തന്നെ ശിവ അവൾ വീഴാതിരിക്കാൻ അവളുടെ ഇടുപ്പിൽ മുറുക്കെ പിടിച്ചിരുന്നു.

ശിവയുടെ കൈകൾ അവളുടെ ഇടുപ്പിൽ മുറുകിയതും ആമിയുടെ മനസ്സിലേക്ക് ഒരായിരം കാര്യങ്ങൾ ഓടി വന്നു.നാട്ടുകാർ ശിവയെ പറ്റി പറയുന്ന ഓരോ കാര്യങ്ങൾ മനസ്സിലേക്ക് വന്നതും ആമി പെട്ടെന്ന് തന്നെ അവനെ പിന്നിലേക്ക് തള്ളി അവൾ നിലത്തേക്ക് ഉർന്നിരുന്ന് കാലിൽ മുറുക്കെ പിടിച്ചുകൊണ്ട് കരയാൻ തുടങ്ങി.

അമിയുടെ പെട്ടെന്നുള്ള തള്ളലിൽ ശിവ ഒന്ന് പുറകിലേക്ക് വെച്ച് പോയിരുന്നു.അവൻ പെട്ടെന്ന് തന്നെ വീഴാതെ ബാലൻസ് ചെയ്ത് നിന്നുകൊണ്ട് ആമിയെ നോക്കിയപ്പോഴാണ്‌ അവൾ നിലത്തേക്ക് ഉർന്നിരുന്ന് കാലിൽ പിടിച്ച് കരയുന്നത് ശിവ കണ്ടത്.അപ്പോഴാണ് ആമിയുടെ കാലിലേക്ക് അവൻ ശ്രെദ്ധിച്ചത്.

ആമിയുടെ കാലിലൂടെ ഒഴുകുന്ന രക്തം കണ്ടതും അവൻ വേഗം തന്നെ ആമിയുടെ അടുത്ത് നിലത്തേക്ക്‌ ഇരുന്നുകൊണ്ട് അവളുടെ കാല് തന്റെ മടിയിലേക്ക് എടുത്ത് വെച്ചു.

"എടൊ തന്റെ കാലിന് ഇത് എന്ത് പറ്റിയതാ? ഇത് ചോര കൊറേ പോകുന്നുണ്ടല്ലോ"ശിവ ചോദിച്ചതിന് ഒന്നും മറുപടി അവൾക്ക് കൊടുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല അവളുടെ എങ്ങലടികൾ മാത്രം അവിടെ ഉച്ചത്തിൽ കേട്ടു.

അത്‌ മനസ്സിലാക്കി എന്നോണം ശിവ പിന്നെ അവളോട് ഒന്നും ചോദിക്കാതെ വേഗം തന്നെ ചുറ്റും നോക്കാൻ തുടങ്ങി. പക്ഷെ നോട്ടം ചെന്ന് നിന്നത് ആമിയുടെ പിൻ ചെയ്ത് വെച്ചിരിക്കുന്ന ഷോളിൽ ആയിരുന്നു.

ശിവ പെട്ടെന്ന് തന്നെ ആമിയുടെ ഷോളിൽ പിടിത്തം ഇട്ടതും ആമി ഞെട്ടികൊണ്ട് ശിവ നോക്കി.ഒരു നിമിഷം ആമിയുടെ മനസ്സിൽ നാട്ടുകാർ പറയുന്നതെല്ലാം സത്യമാണെന്ന് തോന്നി.

ശിവ പെട്ടെന്ന് തന്നെ അവളുടെ ഷോളിന്റെ അറ്റം കീറി ആമിയുടെ കാലിൽ കെട്ടി കൊടുത്തു.അപ്പോഴും ആമി ശിവയെ കണ്ണെടുക്കതെ നോക്കി ഇരിക്കുകയായിരുന്നു.

"അതെ താൻ ഇന്ന് ഇവിടെ തന്നെ ഇരിക്കാൻ പോവാണോ തനിക്ക് വീട്ടിൽ ഒന്നും പോവണ്ടേ സമയം ഇപ്പൊ തന്നെ ആറര കഴിഞ്ഞു."

ആറര കഴിഞ്ഞെന്ന് അറിഞ്ഞതും ആമി നിലതെന്ന് വേഗം എഴുനേൽക്കാൻ തുടങ്ങിയപ്പോൾ കാലിന്റെ വേദന കാരണം അവൾ നിലത്തേക്ക് ഇരിക്കാൻ പോയതും ശിവ വേഗം തന്നെ അവളെ പിടിച്ചു.

"എവിടെക്കാ ഈ ചാടി എഴുനേറ്റ് പോവുന്നെ? തന്റെ കാല് അല്ലെടോ മുറിഞ്ഞ് ഇരിക്കുന്നത്?" ശിവ അവളോട് ദേഷ്യത്തോടെ ചോദിച്ചു.

"അത്‌ ഞാൻ പെട്ടെന്ന് സമയം വൈകി എന്ന് അറിഞ്ഞപ്പോൾ..."

"ആഹ് മതി പറഞ്ഞത് വാ" അതും പറഞ്ഞ് ശിവ ആമിയെ താങ്ങി പിടിച്ചുകൊണ്ട് ബൈക്കിന് അടുത്തേക്ക് കൊണ്ടുവന്നു.

"വണ്ടിയിൽ കയറ് ഞാൻ വീട്ടിൽ ആകാം"ശിവ ഗൗരവത്തോടെ പറഞ്ഞു.

"വേ.. വേണ്ട ഞാൻ പൊക്കോളാം"

"നിന്റെ കാല് അല്ലെടി മുറിഞ്ഞ് ഇരിക്കുന്നത് നീ എങ്ങനെ ഒറ്റയ്ക്ക് പോവാന? വേണെങ്കിൽ കേറാൻ നോക്ക്‌ എനിക്ക് പോയിട്ട് വേറെ പണി ഉണ്ട്" അവൾ എന്തുകൊണ്ടാണ് തന്റെ ബൈക്കിന്

പിന്നിൽ കയറാത്തതെന്ന് അവന് മനസ്സിലായതുകൊണ്ട് ശിവക്ക്‌ ദേഷ്യം വരാൻ തുടങ്ങിയിരുന്നു.

"ഞാ... ഞാൻ പൊക്കോളാം"അവൾ വീണ്ടും പറഞ്ഞതും ശിവ അവളേ ഒന്ന് തറപ്പിച്ച് നോക്കിയിട്ട് ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് അവിടെ നിന്നും പോയി.

തുടരും....

സഖി


Rate this content
Log in

Similar malayalam story from Romance