വേർപാട്
വേർപാട്


കൈവഴികളായി
പിരിയുന്ന പുഴകൾ
ചിരിക്കാറില്ല
കുഞ്ഞോളങ്ങളെ
മാറോടണച്ച്
വഴുക്ക് കല്ലുകൾക്കി-
ടയിലൂടെ
വലിച്ചെറിഞ്ഞ വിഴുപ്പ്
വാക്കുകളും പേറി
ഒഴുകി കൊണ്ടിരിക്കും;
ജീവിതമൊന്ന് മറുകര
എത്തിക്കുവാൻ...
കൈവഴികളായി
പിരിയുന്ന പുഴകൾ
ചിരിക്കാറില്ല
കുഞ്ഞോളങ്ങളെ
മാറോടണച്ച്
വഴുക്ക് കല്ലുകൾക്കി-
ടയിലൂടെ
വലിച്ചെറിഞ്ഞ വിഴുപ്പ്
വാക്കുകളും പേറി
ഒഴുകി കൊണ്ടിരിക്കും;
ജീവിതമൊന്ന് മറുകര
എത്തിക്കുവാൻ...