STORYMIRROR

Thomas Komarikal

Tragedy

3  

Thomas Komarikal

Tragedy

തലവേദന

തലവേദന

1 min
11.3K

എനിക്കെന്റെ മേനിയെയിഷ്ടമാണ് ഒരുപാട്..

അതിനാലതിന്മേൽ വരുമോരോ ചെറിയ വേദനയോടും എനിക്ക് ദേഷ്യമാണ്..

വേദനയിപ്പോൾ എന്റെ തലയിലാണ്..

ഞാനതിന്റെ കാരണമന്വേഷിച്ചലയുകയാണ്..

എന്റെ ശരീരത്തെ ഞാനറിയുന്നതുപോലെയേത് വൈദ്യനറിയുവനാകും..

ഇതിന്റെ ഉത്ഭവമൊരു അണുവിലോ രോഗത്തിലോ യല്ലായെന്ന് എനിക്കറിയാം..

എന്റെ ചിന്തയാണെനിക്ക് വേദനയുണ്ടാക്കുന്നത്..

അതിലെന്തോ കൂടുങ്ങിക്കിടന്നു രോഗമുണ്ടാക്കുന്നു..

എങ്ങനെയാണ് ഒരു ബോധവാൻ മനുഷ്യന്റെ ചിന്തയ്ക്ക് തടസമുണ്ടാവാതിരിക്കുക ഈ കാലത്ത്..

ഒരിടത്തേക്കും അതിനോഴുകുവാനാവുന്നില്ല..

എന്റെ തലയെ തണുപ്പിക്കുവാൻ കാശ്മീരിനെക്കുറിച്ച് ചിന്തുക്കുവാൻ തുനിഞ്ഞപ്പോൾ അവിടം അടഞ്ഞുകിടക്കുന്നു..

അവിടെയിപ്പോൾ എന്തുനടക്കുന്നുവെന്ന് അറിയുവാനൊരുവഴിയുമില്ല..

പിന്നെയെങ്ങിനെയെന്റെ ചിന്ത അവിടെയെത്തിച്ചേരും..

എന്റെ തല വേദനിച്ചുതന്നെയിരിക്കട്ടെ..

എനിക്കപ്പോൾ മറ്റുള്ളവരുടെ വേദനകളറിയുവാൻ കഴിയുന്നുണ്ട്..

ഞാനെന്തിന് ഒറ്റക്ക് വേദനകളില്ലാതിരിക്കണം..


Rate this content
Log in

More malayalam poem from Thomas Komarikal

Similar malayalam poem from Tragedy