പോരാളികൾ
പോരാളികൾ


പുതുയുഗപ്പിറവിതൻ പുലരിയെന്നു
പാരാകെ പാടിയ പുണ്യമിന്ന്
പറിച്ചു കളഞ്ഞൊരു സ്വാതന്ത്ര്യം
എറിഞ്ഞു തന്നതിന്നോർമയിന്ന്...
സഹനസമരപ്പാതയിൽ, വിപ്ലവാത്മക-
വീഥിയിൽ, ഭാരതാംബതൻ
തിലകക്കുറിക്കു മങ്ങൽ
ഏൽക്കാതെ കാത്ത പോരാളികൾ!
നമ്മുടെ നാടിൻ സ്വാതന്ത്ര്യം
നമ്മുടെ കൈകളിലെന്നോതിയവർ
നമ്മുടെ നാടിൻ വിഭജനവും
നമ്മളാൽ തന്നെ എന്ന് പണ്ടേയറിഞ്ഞവരവർ...
സ്മരിച്ചിടേണം ഈ ദീർഘദർശികളെ
നാടിനായ് നീറി പുകഞ്ഞ നമ്മുടെ സോദരെ
നാം അന്നും ഇന്നും ഇനി എന്നും...