പക്ഷേ.......
പക്ഷേ.......
വിറ കൊള്ളുന്ന ക്ലാസ് മുറി,
അന്തരീക്ഷമാകെയും പഠനത്തിന്റെ
മർമ്മരം മുഴങ്ങുന്നു,
ലീഡർ ഓടി കിതച്ചു വന്ന്
ബെഞ്ചിലിരുന്നു,
"സാർ വരുന്നു, സാർ വരുന്നു,"
അയാളുടെ കാൽപാടുകൾ ക്ലാസ്സിനെ
ഭീതിയിലാഴ്ത്തി,
ക്ലാസ്സിലുണ്ടായിരുന്ന പഠനത്തിന്റെ
വെടിയൊച്ചകൾ മൗനം പാലിക്കുന്നു.
ആദ്യ ബെഞ്ചിൽ മൂലക്കിരുന്ന
വിഷണ്ണനോട് വടി കൊണ്ടുവരാൻ
ഉത്തരവിട്ടു ,
കിട്ടാത്ത വടിക്ക് പകരം
അവനൊരു മുട്ടൻ വടിയൊപ്പിച്ചു.
ഭയന്നെന്നോണം ക്ലാസ്സിലെ
കതകും ജനാലകളും
ഉത്ഭവസ്ഥാനത്തേക്ക് മടങ്ങി .
അവസാന ബെഞ്ചിലെ
മൂലക്കുള്ളവനോട് എഴുന്നേൽപ്പിച്ചു
ചോദ്യം ചോദിച്ചു ,
പഠിത്തത്തിൽ മുഖ്യനായ
അവന്റെയുള്ളിൽ നുരച്ചുപൊങ്ങാൻ
വെമ്പുന്ന വാക്കുകളെ ഭയം
മണ്ണിനടിയിൽ കുഴിച്ചിട്ടു .
പലരും ചോദിക്കപ്പെട്ടു ,
ചിലർ ഹൃദയം പൊട്ടി മരിക്കുന്നു ,
ചിലർ ഭാവഭേദമില്ലാതെ
ഇരുത്തം തുടരുന്നു.
വിധിച്ച ഓഹരി ഏവർക്കും
മൂന്നു വീതം .
പക്ഷേ.......
ഇടയ്ക്കിടെ പുഞ്ചിരി തൂക്കിക്കൊണ്ട്
അദ്ദേഹം ക്ലാസ്സിൽ പ്രത്യക്ഷമാകുന്നു,
തേനൂറും കോമഡികളാലായാൾ
ക്ലാസ്സിൽ മധുരം പരത്തുന്നു .
